കുട്ടികളെ സ്കൂളിലാക്കാന്‍ രംഗണ്ണനും അമ്പാനും; വിമര്‍ശനം; പോസ്റ്റര്‍ പിന്‍വലിച്ച് വനിതാ ശിശുക്ഷേമ വകുപ്പ്

സ്‌കൂള്‍ പ്രവേശനത്തിന്റെ ഭാഗമായി കുട്ടികളെ കൈപിടിച്ച് നടത്തുന്നത് രംഗണ്ണനും അമ്പാനും. എന്നാൽ വിമര്‍ശനം ഉയർന്നതിനെ തുടർന്ന് വനിതാ ശിശുക്ഷേമ വകുപ്പ് പുറത്തിറക്കിയ പോസ്റ്റര്‍ പിന്‍വലിച്ചു. ഹിറ്റ് സിനിമ ആവേശത്തിലെ കഥാപാത്രങ്ങളായ രംഗണ്ണനും അമ്പാനും കുട്ടികളുടെ കൈപിടിച്ച് സ്കൂളിലേക്ക് നടത്തുന്ന കോമിക് ചിത്രമാണ് വനിതാ ശിശുക്ഷേമ വകുപ്പ് തയ്യാറാക്കിയ പോസ്റ്ററിൽ ഉപയോഗിച്ചത്.

ട്രെന്‍ഡിന്റെ ചുവടുപിടിച്ചിറക്കിയ പോസ്റ്ററിലെ അനൗചിത്യം ചൂണ്ടിക്കാണിച്ച് മനോരോഗ ചികിത്സാ വിദഗ്ധന്‍ ഡോ. സി.ജെ. ജോണ്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടതോടെയാണ് വനിതാ ശിശുക്ഷേമ വകുപ്പ് പോസ്റ്റര്‍ പിന്‍വലിച്ചത്. അടിയും കുടിയും പുകവലിയുമൊക്കെ സാമാന്യവത്കരിക്കുന്ന കഥാപാത്രങ്ങളാണ് രംഗണ്ണനും അമ്പാനുമെന്നും ഇവരാണ് കുട്ടികളുടെ മാതൃകയാകേണ്ടതെന്ന സന്ദേശമാണ് പോസ്റ്റര്‍ നല്‍കുന്നതെന്നും സി.ജെ. ജോണ്‍ വിമര്‍ശിച്ചു.

ജനപ്രിയത മാത്രം മുന്‍നിര്‍ത്തി കുട്ടികള്‍ക്കായുള്ള പ്രചാരണ പോസ്റ്റര്‍ പുറത്തിറക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പിന്നാലെയാണ് പോസ്റ്റര്‍ വകുപ്പ് പിന്‍വലിച്ചത്. പകരം തിരുത്തിയ പോസ്റ്റര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തു. ചൂണ്ടിക്കാണിച്ചപ്പോള്‍ത്തന്നെ അനൗചത്യം തിരുത്തിയ വനിതാ ശിശുക്ഷേമ വകുപ്പിന്റെ നടപടിയെ ഡോ. സി ജെ ജോണ്‍ അഭിനന്ദിച്ചു.

അഭിനന്ദനമറിയിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റിനൊപ്പം സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡറായി ആവേശത്തിലെ രംഗണ്ണനെ ദത്തെടുത്തോ എന്ന സംശയവും അദ്ദേഹം ഉന്നയിച്ചു. പോലീസ്, സിവില്‍ സപ്ലൈസ്, ആരോഗ്യ വകുപ്പ് എന്നീ വകുപ്പുകളുടെ പോസ്റ്ററുകള്‍ ചേര്‍ത്തുകൊണ്ടായിരുന്നു അദ്ദേഹം കുറിപ്പ്‌ അവസാനിപ്പിച്ചത്.

 

 

Read More: മുടി വെച്ച് വാഴാൻ ഒരുങ്ങിക്കോ; മിഥുനം രാശിയിൽ ത്രി​ഗ്രഹി യോ​ഗം വരുന്നു; ബുദ്ധാദിത്യ രാജയോഗവും ലക്ഷ്മി നാരായണ രാജ യോഗവും; നാലു രാശികളിൽ ജനിച്ചവരുടെ തലവര മാറുന്ന മാസം

Read More: പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസ വാര്‍ത്ത; യുഎഇയിൽ ഉച്ചവിശ്രമ സമയം പ്രഖ്യാപിച്ചു

Read More: കൊച്ചിയിലും തിരുവനന്തപുരത്തുമായി രണ്ട് ഹൈഡ്രജൻ താഴ്‌വരകൾ; പദ്ധതിക്ക് കേന്ദ്രത്തിന്റെ പച്ചക്കൊടി

spot_imgspot_img
spot_imgspot_img

Latest news

ജയിലിലെ വീഴ്ചകൾ

ജയിലിലെ വീഴ്ചകൾ കണ്ണൂർ: കേരളം കണ്ട അതിക്രൂരനായ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത്...

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍ കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട സൗമ്യ...

ഗോവിന്ദച്ചാമി പിടിയില്‍

ഗോവിന്ദച്ചാമി പിടിയില്‍ കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട, സൗമ്യാ വധക്കേസ്...

ഗോവിന്ദചാമി ജയിൽ ചാടി

ഗോവിന്ദചാമി ജയിൽ ചാടി കണ്ണൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി...

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

Other news

കൊടുംക്രിമിനലിനെ കുടുക്കിയ വിനോജാണ് താരം

കൊടുംക്രിമിനലിനെ കുടുക്കിയ വിനോജാണ് താരം കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ചാടിപ്പോയ...

അടുത്ത ദിവസങ്ങളിലും ശക്തമായ മഴ

അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്....

തായ്ലൻഡ് – കമ്പോഡിയ യുദ്ധം രൂക്ഷമാകുന്നു

തായ്ലൻഡ് - കമ്പോഡിയ യുദ്ധം രൂക്ഷമാകുന്നു അയൽരാജ്യങ്ങളായ കംബോഡിയയും തായ്‌ലാൻഡും തമ്മിലുള്ള സൈനികസംഘർഷം...

ജയിലിലെ വീഴ്ചകൾ

ജയിലിലെ വീഴ്ചകൾ കണ്ണൂർ: കേരളം കണ്ട അതിക്രൂരനായ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത്...

‘അൾട്ട്’, ‘ഉല്ലു’…ഒടിടി ആപ്പുകൾക്ക് നിരോധനം

‘അൾട്ട്’, ‘ഉല്ലു’...ഒടിടി ആപ്പുകൾക്ക് നിരോധനം ന്യൂഡൽഹി: സ്ത്രീകളെ അപമാനകരമായി ചിത്രീകരിക്കുന്ന തരത്തിലുള്ള ലൈംഗികത...

ഷോക്കേറ്റു; സഹോദരങ്ങൾക്ക് ദാരുണാന്ത്യം

ഷോക്കേറ്റു; സഹോദരങ്ങൾക്ക് ദാരുണാന്ത്യം വയനാട്: സുൽത്താൻബത്തേരി വാഴവറ്റയിൽ ഇലക്ട്രിക് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു....

Related Articles

Popular Categories

spot_imgspot_img