സ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍

സ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍

തിരുവല്ലം: വീട്ടില്‍ നിന്നും കാണാതായ സ്ത്രീയെ അടുത്ത വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലപ്പൂര്‍ കുന്നുവിള വീട്ടില്‍ ഉഷ (38) ആണ് മരിച്ചത്. വെളളായണി കാര്‍ഷിക കോളേജിലെ ഫാം തൊഴിലാളിയാണ്.

ഇവരുടെ വീടിന് സമീപത്തെ ജോയിയുടെ വീട്ടുവളപ്പിലെ 80 അടിയോളം താഴ്ചയുളള കിണറില്‍ നിന്നാണ് ഉഷയുടെ മൃതദേഹം കണ്ടെടുത്തത്. ഞായറാഴ്ച ഉച്ച മുതല്‍ ഇവരെ കാണാനില്ലായിരുന്നു.

തുടര്‍ന്ന് ബന്ധുക്കള്‍ തിരുവല്ലം പോലീസില്‍ ഉഷയെ കാണാനില്ലെന്ന പരാതി നല്‍കി. പിന്നാലെ പോലീസെത്തി നടത്തിയ തിരച്ചിലില്‍ അയല്‍വാസിയുടെ കിണറിന്റെ മുകളിലുളള വല മാറികിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.

ഉടൻ തന്നെ വിഴിഞ്ഞം അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. എഎസ്ടിഒ ഷാജിയുടെ നേത്യത്വത്തിലെത്തിയ ഹരിദാസ്, സനല്‍കുമാര്‍, സാജന്‍, അരുണ്‍ മോഹന്‍, ബിജു, അജയ് സിങ്ങ്, ജിബിന്‍ സാം, സജികുമാര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിണറിനുളളില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്.

മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ തിരുവല്ലം പോലീസ് കേസെടുത്തു. ഭര്‍ത്താവ്: ബിനു. മക്കള്‍: സാന്ദ്ര, ജീവന്‍.

ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

മലപ്പുറം: തെരുവ് നായ റോഡിന് കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മലപ്പുറം മങ്കടയിലെ കർക്കിടകം ജംഗ്ഷനിലാണ് അപകടമുണ്ടായത്.

വെള്ളില യു.കെ. പാടി സ്വദേശി കടുകുന്നൻ നൗഫലാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.

തെരുവുനായയെ ഇടിച്ചതിനെ തുടർന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തുടർന്ന് റോഡിൽ തലയിടിച്ചാണ് നൗഫൽ മരിച്ചത്. തെരുവ് നായയെ ഇടിക്കാതിരിക്കാൻ ഡ്രൈവർ ഓട്ടോറിക്ഷ വെട്ടിച്ചതാണ് അപകടത്തിനു കാരണം.

ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാർക്കും പരിക്കേറ്റു. ഈ യാത്രക്കാരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നൗഫലിന്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

നാല് വയസുള്ള കുഞ്ഞ് മരിച്ചത് ഡ്രൈവറുടെ അശ്രദ്ധ കൊണ്ട്


കോട്ടയം: ചാര്‍ജ് ചെയ്യാനെത്തിയ കാര്‍ നിയന്ത്രണംവിട്ട് ഇടിച്ചുകയറി നാലു വയസുള്ള കുഞ്ഞ് മരിച്ച അപകടത്തിന് കാരണം ബ്രേക്കിന് പകരം ആക്‌സിലറേറ്റര്‍ ചവിട്ടിയതു മൂലമെന്ന് പ്രാഥമിക നിഗമനം.

അമ്മയുടെ നെഞ്ചില്‍ തല ചായ്ച്ച് കിടക്കവേയാണ് കുഞ്ഞിന് ജീവന്‍ നഷ്ടമായത്.

കോട്ടയം വാഗമണില്‍ ആണ് സംഭവം. നേമം ശാന്തിവിള സ്വദേശിനി ആര്യയുടെ മകന്‍ നാലു വയസുള്ള അയാന്‍ഷ് നാഥ് ആണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ ആര്യ നിലവിൽ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പാലാ പോളിടെക്‌നിക് കോളജിലെ അധ്യാപികയാണ് ആര്യ.

ഭര്‍ത്താവിനൊപ്പം വാഗമണ്‍ കാണാനെത്തിയതായിരുന്നു ആര്യയും മകനും.

ചാര്‍ജിങ് സ്റ്റേഷനില്‍ കാര്‍ ചാര്‍ജ് ചെയ്യാന്‍ നിര്‍ത്തിയിട്ട ശേഷം അമ്മയും മകനും കസേരയിൽ ഇരിക്കുകയായിരുന്നു.

ഈ സമയം ചാര്‍ജ് ചെയ്യാനായി കയറിവന്ന മറ്റൊരു കാറാണ് ഇരുവരുടെയും മുകളിലേക്ക് ഇടിച്ചു കയറിയത്.

കാര്‍ ഇവരെ ഭിത്തിയോട് ചേര്‍ത്ത് ഇടിച്ചുനിര്‍ത്തുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ഓടിക്കൂടി കാര്‍ പിന്നോട്ട്നീക്കിയാണ് അമ്മയേയും കുഞ്ഞിനേയും ആശുപത്രിയില്‍ എത്തിച്ചത്.

Summary: A woman who went missing from her home in Palappur was found dead in a nearby well. The deceased has been identified as Usha (38), a farm worker at Vellayani Agricultural College.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

Related Articles

Popular Categories

spot_imgspot_img