നമ്പർ ബ്ലോക്ക് ചെയ്തത് ഇഷ്ടപ്പെട്ടില്ല; വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി; സിഐക്കെതിരെ കേസ്

കോഴിക്കോട്: വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ സിഐക്കെതിരെ കേസെടുത്തു. കോഴിക്കോട് നാദാപുരം കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥനായ സ്മിതേഷിനെതിരെയാണ് നടപടി. വള്ളിക്കാട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഇന്നലെ രാത്രിയിലായിരുന്നു സംഭവം. യുവതിയും മകളും പുറത്ത് പോയി തിരിച്ചുവന്നപ്പോൾ സ്മിതേഷ് വീടിനകത്ത് അതിക്രമിച്ച് കയറുകയായിരുന്നു. തുടർന്ന് കത്തി കാട്ടി യുവതിയെ ഭീഷണിപ്പെടുത്തി. യുവതിയും സ്മിതേഷും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നു. മൊബൈലിൽ യുവതി ഉദ്യോഗസ്ഥൻ്റെ നമ്പർ ബ്ലോക്ക് ചെയ്തതിനുള്ള വൈരാഗ്യമാണ് ഭീഷണിക്കു കാരണമെന്ന് യുവതി പരാതിയിൽ പറയുന്നു.

യുവതിയുടെ വീട്ടിൽ നിന്നും ശബ്ദം കേട്ട് നാട്ടുകാർ ഓടികൂടിയതോടെ വടകര പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി സ്മിതേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

Other news

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ്

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ് തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ മാത്രമേ...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കൊച്ചി: മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി...

Related Articles

Popular Categories

spot_imgspot_img