കൊല്ലത്ത് യുവതിയെ സ്ത്രീധനത്തിന്റെ പേരില്‍ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനും ഭര്‍ത്തൃ മാതാവിനും ജീവപര്യന്തം ശിക്ഷ. കൊല്ലം അഡീഷണല്‍ ജില്ലാ ജഡ്ജി എസ്. സുഭാഷ് ആണ് ശിക്ഷ വിധിച്ചത്.
ചെങ്കുളം പറണ്ടോട് ചരുവിളവീട്ടില്‍ തുഷാരയെ (28) കൊന്ന കേസിലാണ് ഒന്നാംപ്രതിയും തുഷാരയുടെ ഭര്‍ത്താവുമായ പൂയപ്പള്ളി ചരുവിള വീട്ടില്‍ ചന്തുലാല്‍ (36), രണ്ടാം പ്രതി ചന്തുലാലിന്റെ അമ്മ ഗീത (61) എന്നിവർ കേസ്സിൽ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.
2019 മാര്‍ച്ച് 21-ന് ഓയൂരിലാണ് സംഭവം. തുഷാര മരിച്ചതായി തുഷാരയുടെ അച്ഛനെ ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് രാത്രി ഒരു മണിക്ക് കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിയ അച്ഛനും അമ്മയും സഹോദരനും മറ്റും മൃതശരീരം കണ്ടപ്പോള്‍ വളരെയധികം ശോഷിച്ചനിലയിലായിരുന്നു.
തുടർന്ന് പൂയപ്പള്ളി പോലീസിന് നല്‍കി. പോസ്റ്റ്മോര്‍ട്ടം പരിശോധനയിലാണ് അപൂര്‍വവും ക്രൂരവുമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സ്ത്രീധനത്തിന്റെ പേരിൽ യുവതിക്ക് ഭർത്താവിന്റെ വീട്ടിൽ കൊടും ക്രൂരതയാണ് നേരിടേണ്ടി വന്നത്.
കേസിലെ മൂന്നാംപ്രതി ചന്തുലാലിന്റെ അച്ഛന്‍ ലാലിനെ (67) ആറുമാസംമുന്‍പ് ഇത്തിക്കരയാറിന്റെ കരയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. അതിനാൽ ഇയാളെ കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു.
പാലക്കാട് കഞ്ചിക്കോട് അഞ്ച് കാറുകൾ കൂട്ടിയിടിച്ച് അപകടം: കുഞ്ഞുങ്ങൾക്കുൾപ്പെടെ പരിക്ക്
പാലക്കാട് കഞ്ചിക്കോട് അഞ്ച് കാറുകൾ കൂട്ടിയിടിച്ച് അപകടം. പാലക്കാട് കഞ്ചിക്കോട് ആണ് സംഭവം. അപകടത്തിൽ രണ്ട് കുഞ്ഞുങ്ങൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു.
ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. കഞ്ചിക്കോട് അഗ്നിശമന സേനയും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലഹരിക്കെണിയിൽ കുടുങ്ങി വേടനും: കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും കഞ്ചാവ് പിടികൂടി
റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്നും കഞ്ചാവ് പിടികൂടി. അഞ്ച് ഗ്രാം കഞ്ചാവാണ് കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും പൊലീസ് പിടികൂടിയത്.
ഹിൽപാലസ് പൊലീസാണ് ഫ്ലാറ്റിൽ പരിശോധന നടത്തിയത് എന്നാണ് വിവരം. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
അതേസമയം വേടനെ കസ്റ്റഡിയിലെടുത്തതായി വിവരമുണ്ട്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന. ഒമ്പത് പേരടങ്ങുന്ന സംഘമാണ് റാപ്പർ വേടന്റെ ഫ്ലാറ്റിലുണ്ടായിരുന്നത്.
യുവതലമുറയിലെ സ്വതന്ത്ര സംംഗീതത്തിൽ ശ്രദ്ധേയനാണ് റാപ്പർ വേടന്‍. മഞ്ഞുമ്മൽ ബോയ് സിനിമയിലെ ‘വിയർപ്പ് തുന്നിയിട്ട കുപ്പായം’ എന്ന ഗാനത്തിന്‍റെ വരികൾ വമ്പൻ ഹിറ്റായിരുന്നു.