ഭർത്താവിന്റെ മദ്യപാനത്തിലും ഉപദ്രവത്തിലും പൊറുതിമുട്ടി, വായ്പത്തുക തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് സ്ഥിരം വീട്ടിലെത്തിയിരുന്ന ഏജന്റിനെ ഒടുവിൽ വിവാഹം ചെയ്ത് യുവതി. ബിഹാറിലാണ് സംഭവം. ഇന്ദ്ര കുമാരി എന്ന യുവതി 2022ലാണ് നകുൽ ശർമയെ വിവാഹം ചെയ്തത്.
അമിതദ്യപാനിയായിരുന്ന ഭർത്താവ് യുവതിയെ ശാരീരിക പീഡനത്തിന് പുറമെ മാനസിക പീഡനവുമുണ്ടായിരുന്നെന്നും ഒട്ടും സഹിക്കാനാവാത്ത സ്ഥിതിയുണ്ടായെന്നും പറയുന്നു. ഇതിന് പരിഹാരമായാണത്രെ സ്ഥിരമായി വീട്ടിലെത്തിയിരുന്ന ധനകാര്യ സ്ഥാപനത്തിലെ ഏജന്റിനെ വിവാഹം ചെയ്തത്.
ലോൺ റിക്കവറി ഏജന്റ് പവൻ കുമാർ യാദവ് എന്ന യുവാവാണ് സ്ഥിരമായി വീട്ടിലെത്തിയിരുന്നത്. ഇയാൾ പിന്നീട് യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും ഒടുവിൽ അത് പ്രണയമായി മാറുകയുമായിരുന്നു. എന്നാൽ, അഞ്ച് മാസത്തോളം ഇവർ ബന്ധം രഹസ്യമായി സൂക്ഷിച്ചു.
ഫെബ്രുവരി നാലാം തീയ്യതി ബംഗാളിൽ താമസിക്കുന്ന ഇന്ദ്രയുടെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് പോയി. ഫെബ്രുവരി 11ന് നാട്ടിലേക്ക് മടങ്ങിവന്ന് ക്ഷേത്രത്തിൽ വെച്ച് വിവാഹം ചെയ്യുകയായിരുന്നു. ക്ഷേത്രത്തിൽ വെച്ച് ആചാരപ്രകാരം നടത്തിയ വിവാഹത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു.