തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുൻ അറസ്റ്റിൽ. ഹൈദരാബാദ് പൊലീസാണ് അല്ലു അർജുനെ അറസ്റ്റ് ചെയ്തത്. പുഷ്പ 2 വിന്റെ റിലീസിനിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകട മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
പ്രീമിയർ ഷോയ്ക്ക് എത്തിയ അല്ലു അർജുനെ കാണാൻ വലിയ തിരക്കായിരുന്നു. ഇതിനിടയിൽ പെട്ടാണ് ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) മരിച്ചത്. പുഷ്പ 2 റിലീസ് തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തെ തുടർന്നാണ് അറസ്റ്റ്.
ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ വസതിയിലെത്തിയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.