യാത്രക്കിടയിലും മറ്റ് പൊതു സ്ഥലങ്ങളിലും റീൽസ് എടുക്കുന്ന പതിവ് ഇപ്പോൾ പലർക്കുമുണ്ട്. എന്നാൽ ഇത്തരം ട്രെൻഡുകൾ ചില സമയങ്ങളിൽ പൊതുജനങ്ങൾക്ക് അരോചകമാകുക മാത്രമല്ല, അപകടങ്ങൾ ക്ഷണിച്ച് വരുത്തുകയും ചെയ്യുന്നു. മുംബൈയിലെ ലോക്കൽ ട്രെയിനിൽ ഒരു യുവതി ഭോജ്പുരി ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മിഡിയയിൽ വൈറലാണ്.സഞ്ചരിക്കുന്ന ട്രെയിനിലായിരുന്നു യുവതിയുടെ നൃത്തം. യുവതി സീറ്റിൽ നിന്ന് പെട്ടെന്ന് എഴുന്നേറ്റ് ഭോജ്പുരി ഗാനത്തിന് ചുവടുവയ്ക്കുന്നതിൽ നിന്നാണ് വീഡിയോ തുടങ്ങുന്നത്. യുവതിയുടെ അപ്രതീക്ഷിത നൃത്തം അമ്പരപ്പോടെ വീക്ഷിക്കുന്ന കാണികളെയും വീഡിയോയിൽ കാണാം. നൃത്തം പല യാത്രക്കാർക്കും അരോചകമായി തോന്നി.
യാത്രക്കാരിൽ പലരും ഇതിനോട് പ്രതികരിച്ചു. സംഭവത്തിൽ നടപടി എടുക്കണമെന്ന് സെൻട്രൽ റെയിൽവേ സെക്യൂരിറ്റി വകുപ്പിന് മുംബൈ റെയിൽവേ പൊലീസ് നിർദേശം നൽകി. ട്രെയിനുകളിൽ ഇത്തരം പ്രവർത്തികൾ വർധിക്കുന്നുവെന്നും റെയിൽവേ മന്ത്രാലയം ഇതിനെതിരെ നടപടിയെടുക്കണമെന്നും യാത്രക്കാർ ചൂണ്ടിക്കാണിച്ചു.
Read Also : കൊച്ചി മെട്രോ ജീവനക്കാരൻ പെരിയാറിൽ മുങ്ങിമരിച്ചു: അപകടം വേട്ടാംപാറയിൽ