web analytics

മരിച്ചെന്ന് ബന്ധുക്കള്‍ പറഞ്ഞസ്ത്രീ ‘ജീവനോടെ’ !

വ്യാജ രേഖകള്‍ നിര്‍മ്മിച്ച് ബന്ധുക്കള്‍ സ്വത്ത് തട്ടിയെടുക്കുകയാണെന്നും തനിക്ക് നീതി ലഭിക്കണമെന്നും അവര്‍ പറഞ്ഞു

മരിച്ചെന്ന് ബന്ധുക്കള്‍ പറഞ്ഞസ്ത്രീ ‘ജീവനോടെ’ !

DELHI : മരിച്ചുവെന്ന് ബന്ധുക്കള്‍ അവകാശപ്പെട്ട സ്ത്രീ ‘ജീവനോടെ’ സര്‍ക്കാര്‍ ഓഫീസില്‍. വ്യാജ രേഖകള്‍ നിര്‍മ്മിച്ച് ബന്ധുക്കള്‍ സ്വത്ത് തട്ടിയെടുക്കുകയാണെന്നും തനിക്ക് നീതി ലഭിക്കണമെന്നും അവര്‍ പറഞ്ഞു.

‘സാര്‍ ഞാന്‍ ജീവനോടെയുണ്ട്’ എന്നെഴുതിയ ഒരു പേപ്പറുമായാണ് ശാരദ ദേവി എന്ന സ്ത്രീ ഉത്തർ പ്രദേശിലെ ബല്ലിയ ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസിലെത്തിയത്.

‘ഞാന്‍ ജീവനോടെയുണ്ട്, എന്നാല്‍ എന്റെ സ്വത്ത് തട്ടിയെടുക്കാനായി ഞാന്‍ മരിച്ചുവെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്’-പേപ്പര്‍ ഉയര്‍ത്തിപ്പിടിച്ച് ശാരദാ ദേവി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ തിരയാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യാം:CLICK HERE

വിഷയം അന്വേഷിച്ച് ഒരാഴ്ച്ചയ്ക്കുളളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് ഉത്തരവിട്ടിട്ടുണ്ട്. (മരിച്ചെന്ന് ബന്ധുക്കള്‍ പറഞ്ഞസ്ത്രീ ‘ജീവനോടെ’ !)

വ്യാജ മരണസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചതായി കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുള്‍പ്പെടെ കുറ്റകൃത്യത്തിലുള്‍പ്പെട്ട എല്ലാവര്‍ക്കുമെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവം ഇങ്ങനെ:

മരിക്കുന്നതിന് മുന്‍പ് തന്റെ എല്ലാ സ്വത്തുക്കളും ഏക മകളായ ശാരദാ ദേവിയുടെ പേരിലാക്കണമെന്ന് പിതാവ് വില്‍പ്പത്രത്തില്‍ പറഞ്ഞിരുന്നു. അതുപ്രകാരം സ്വത്തുക്കള്‍ അവരുടെ പേരിലാക്കി.

എന്നാല്‍, കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം ശാരദയുടെ പിതാവിന്റെ സഹോദരന്റെ മക്കള്‍ ശാരദ മരിച്ചുവെന്ന് കാണിച്ച് വ്യാജരേഖ ചമച്ച് സ്വത്തുക്കള്‍ കൈക്കലാക്കുകയായിരുന്നു എന്നാണ് പരാതി.

ഇതോടെ ശാരദ ദേവി താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാനായി ഓഫീസുകള്‍ കയറിയിറങ്ങേണ്ട ദുരവസ്ഥയിലായി . താലൂക്ക് ഓഫീസ് ഒരുപാടുതവണ കയറി ഇറങ്ങിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല.

വിമാനത്തിനുള്ളിൽ വനിതാ ഡോക്ടറുടെ പരാക്രമം

ഇതോടെയാണ് ജീവനോടെയുണ്ടെന്ന് പേപ്പറിലെഴുതി അതുമായി അവര്‍ ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസിലെത്തിയത്.

സംഭവത്തില്‍ പരാതി ലഭിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്രകുമാര്‍ അറിയിച്ചു. പരാതിയിൽ സത്യമുണ്ടെന്നാണ് മനസ്സിലാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

പിതാവ് സ്വത്ത് തന്റെ പേരിലാക്കണമെന്ന് പറയുന്ന വില്‍പത്രം ശാരദ ദേവി ഹാജരാക്കിയിട്ടുണ്ട്. അവരുടെ ബന്ധുക്കള്‍ ശാരദ മരിച്ചുവെന്ന് അവകാശപ്പെട്ട് സ്വത്ത് അവരുടെ പേരിലാക്കാനും അപേക്ഷ നല്‍കിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ സണ്‍ ടിവി നെറ്റ്വര്‍ക്കിന്റെ ഉടമകളായ മാരന്‍ സഹോദരന്മാര്‍ തമ്മിലെ സ്വത്ത് തര്‍ക്കം കോടതിയിലേക്ക്.

മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെ എംപിയുമായ ദയാനിധി മാരന്‍ സഹോദരനും സണ്‍ഗ്രൂപ്പ് ഉടമയുമായ കലാനിധി മാരനെതിരേ വക്കീല്‍ നോട്ടീസ് അയച്ചതായാണ് റിപ്പോർട്ട്.

ഇന്ത്യയിലെതന്നെ ഏറ്റവും വലിയ മാധ്യമ ശൃംഖലകളിലൊന്നായ…Read More

രഞ്ജിതയുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞില്ല

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തിൽ 217 മൃതദേഹങ്ങൾ ഡിഎൻഎ പരിശോധന വഴി തിരിച്ചറിഞ്ഞു. രണ്ട് പൈലറ്റുമാരുടേതടക്കം 9 ക്യാബിൻ ക്രൂ അംഗങ്ങളുടെ അടക്കം തിരിച്ചടിഞ്ഞ 200 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി.

തിരിച്ചറിഞ്ഞ മറ്റുള്ളവരുടെ മൃതദേഹങ്ങൾ ഉടൻ ബന്ധുക്കൾക്ക് കൈമാറും. അതേസമയം, അപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിത ഗോപകുമാറിൻ്റെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. രഞ്ജിതയുടെ സഹോദരന്‍…Read More

ഇന്ത്യയിൽ 184440 കോടി ലിറ്റർ ക്രൂഡ് ഓയിൽ

ന്യൂഡൽഹി: ഇന്ത്യയിൽ ക്രൂഡ് ഓയിലിന്റെ വൻ ശേഖരം കണ്ടെത്തി. ആൻഡമാൻ നിക്കോബാർ ദ്വീപ സമൂഹങ്ങൾക്ക് സമീപത്തായി 184,440 കോടി ലിറ്റർ ക്രൂഡ് ആണ് കണ്ടെത്തിയത്.

കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരിയാണ് ഈ വിവരം വെളിപ്പെടുത്തിയത്. ഈ നിധി ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക്...Read More

Summary:
A woman, who was declared dead by her relatives, appeared alive at a government office. She claimed her relatives had created fake documents to illegally seize her property and demanded justice.

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

ടി20 ലോകകപ്പിന് ശേഷം വൻ മാറ്റങ്ങൾ; വാഴുന്നവരും വീഴുന്നവരും വരുന്നവരും

ടി20 ലോകകപ്പിന് ശേഷം വൻ മാറ്റങ്ങൾ; വാഴുന്നവരും വീഴുന്നവരും വരുന്നവരും ഇന്ത്യൻ ക്രിക്കറ്റ്...

വിദ്യാർഥികൾക്കു നേരെ തോക്കുചൂണ്ടി പരസ്‌പരം ചുംബിക്കാൻ പറഞ്ഞു; വൈറലാക്കാതിരിക്കാൻ ആദ്യം ചോദിച്ചത് 100 രൂപ…

വിദ്യാർഥികൾക്കു നേരെ തോക്കുചൂണ്ടി പരസ്‌പരം ചുംബിക്കാൻ പറഞ്ഞു; വൈറലാക്കാതിരിക്കാൻ ആദ്യം ചോദിച്ചത്...

ബംഗ്ലദേശിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കി; 7 പേർ അറസ്റ്റിൽ‌

ബംഗ്ലദേശിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കി ധാക്ക ∙...

ഏറ്റവും വലിയ ‘തലവേദന’ ക്യാപ്റ്റൻ തന്നെ; സഞ്ജു തുടരുമോ? ടി20 ലോകകപ്പ് ടീമിനെ ഇന്നറിയാം

ഏറ്റവും വലിയ 'തലവേദന' ക്യാപ്റ്റൻ തന്നെ; സഞ്ജു തുടരുമോ? ടി20 ലോകകപ്പ്...

റോഡിൽ കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരനെ ചവിട്ടി വീഴ്ത്തി; കുട്ടിയുടെ മുഖത്തും കൈകാലുകള്‍ക്കും പരുക്ക്

റോഡിൽ കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരനെ ചവിട്ടി വീഴ്ത്തി; കുട്ടിയുടെ മുഖത്തും കൈകാലുകള്‍ക്കും...

ബി.ഡി.ജെ.എസിനെ മുന്നണിയിലേക്ക് സ്വാഗതംചെയ്ത് സി.പി.എം

ബി.ഡി.ജെ.എസിനെ മുന്നണിയിലേക്ക് സ്വാഗതംചെയ്ത് സി.പി.എം ആലപ്പുഴ: ബി.ഡി.ജെ.എസ്. പ്രവർത്തകരെ സി.പി.എമ്മിലേക്കും ഇടതുപക്ഷ മുന്നണിയിലേക്കും...

Related Articles

Popular Categories

spot_imgspot_img