വലിയ ഇരുമ്പുഗേറ്റ് സ്വന്തം കുഞ്ഞിന്റെ മേലേക്ക് പതിക്കാനൊരുങ്ങുന്നതുകണ്ട ഗ്രീഷ്മയ്ക്ക് പിന്നീടൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. കുഞ്ഞിന്റെ ശരീരത്തിൽ വീഴും മുമ്പ് അമ്മ ഗ്രീഷ്മ അത് താങ്ങി നിർത്തി. യുവതിയുടെ കരുതലിൽ മകന് പുനർജ്ജന്മം.Woman bravely saves two-year-old son from a major accident
കൊടുങ്ങല്ലൂരിലെ അഴീക്കോട് മാർത്തോമ ദേവാലയത്തിന് സമീപം പള്ളിയിൽ ബിജോയിയുടെ മകൻ കെൻസ് ബിജോയ് ആണ് വൻ അപകടത്തിൽ നിന്നും രക്ഷപെട്ടത്. ഗ്രീഷ്മ സ്ലൈഡിംഗ് ഗേറ്റ് തുറന്നപ്പോൾ കുട്ടി ഗേറ്റിനടുത്ത് ചെന്ന് നിന്നയുടൻ തന്നെ ഗേറ്റ് കുഞ്ഞിനിടെ മേലേക്ക് പതിക്കുകയായിരുന്നു.
എന്നാൽ, അപകടം മുന്നിൽക്കണ്ട ഗ്രീഷ്മ നിമിഷാർധം കൊണ്ട് ഗേറ്റ് താങ്ങിപ്പിടിച്ച് കുട്ടിയെ പരിക്കേൽക്കാതെ രക്ഷപ്പെടുത്തി. ദിവസങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഇപ്പോൾ പുറത്തുവന്നു. ദൃശ്യങ്ങൾ ഇപ്പോൾ സൈബർ ലോകത്ത് വൈറലായിരിക്കുകയാണ്.