റോഡ് മുറിച്ചു കടക്കുന്നതിനിടെ എരുമ സ്ത്രീയെ കൊമ്പില്‍ കോര്‍ത്ത് ചുഴറ്റിയെറിഞ്ഞു. അരകിലോമീറ്റർ ദൂരം എരുമ സ്ത്രീയെയെയും കൊണ്ട് ഓടിയ ശേഷമാണ് ചുഴറ്റിയെറിഞ്ഞത്. മധുമതി എന്ന സ്ത്രീയ്ക്കാണ് എരുമയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്. സംഭവം ചെന്നൈ തിരുവോട്ടിയൂരിലാണ്. (Woman attacked, dragged by buffalo in Tamil Nadu)
ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നതിനായി വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു മധുമതി. ഇതിനിടയില്‍ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന എരുമകളിലൊന്ന് മധുമതിയുടെ നേര്‍ക്ക് പാഞ്ഞുവരികയും കൊമ്പില്‍ കോര്‍ത്ത് ചുഴറ്റുകയുമായിരുന്നു.
നാട്ടുകാര്‍ ആക്രമണം തടയാന്‍ ശ്രമിച്ചെങ്കിലും മധുമതിയെ കൊമ്പില്‍ കോര്‍ത്ത് എരുമ വിരണ്ടോടി. ഇതിനിടയില്‍ സ്ത്രീയുടെ തല നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിലും തട്ടി. കുറച്ചു ദൂരം പോയതിന് ശേഷമാണ് എരുമ ഇവരെ ചുഴറ്റിയെറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ മധുമതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
മധുമതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ചന്ദ്രശേഖര്‍ എന്നയാള്‍ക്കും പരിക്കേറ്റിരുന്നു. ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവില്‍ മൃഗസംരക്ഷണ പരിപാലന കേന്ദ്രത്തിലാണ് എരുമയെന്നും ഇതിന്റെ ഉടമസ്ഥരാരും ബന്ധപ്പെട്ടിട്ടില്ലെന്നും കോര്‍പ്പറേഷന്‍ അറിയിച്ചിട്ടുണ്ട്.
Read More: സൈബര്‍ ആക്രമണത്തിന്റെ ഇര; ഇൻസ്റ്റാഗ്രാം ഇൻഫ്ലുൻസറായ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
Read More: അല്ലു അര്‍ജുന്‍ അറ്റ്ലി ചിത്രം ഉപേക്ഷിച്ചു; കാരണം ഇതാണ്