കാസര്‍കോട്: വിവാഹ മാട്രിമോണിയല്‍ സൈറ്റ് ഉപയോഗപ്പെടുത്തി പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവതി പിടിയിൽ.Woman arrested for using matrimonial site to steal money and jewellery
പൊയിനാച്ചി സ്വദേശിയായ യുവാവില്‍നിന്നു പണവും സ്വര്‍ണവും തട്ടിയെടുത്ത കേസില്‍ ചെമ്മനാട് കൊമ്പനടുക്കത്തെ ശ്രുതി ചന്ദ്രശേഖരനെ ഉഡുപ്പിയിലെ രഹസ്യ കേന്ദ്രത്തില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
ഐഎസ്‌ആര്‍ഒ, ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥയാണെന്നും വിവാഹ മാട്രിമോണിയല്‍ സൈറ്റിൽ വരനെ ആവശ്യമുണ്ടെന്നു പോസ്റ്റ് ചെയ്ത ശേഷം ബന്ധപ്പെടുന്നവരുമായി യുവതി സൗഹൃദം സ്ഥാപിക്കുന്നതായിരുന്നു രീതി.
തുടര്‍ന്ന് യുവാക്കളില്‍നിന്നു പണവും സ്വര്‍ണവും ആവശ്യപ്പെടും. നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ യുവതിയിടെ തട്ടിപ്പിനിരയായി. സ്വര്‍ണവും പണവും തട്ടിയെടുത്ത സംഭവത്തില്‍ ജൂണ്‍ 21നാണു ശ്രുതിക്കെതിരെ യുവാവു പരാതി നല്‍കിയത്.
കേരള പൊലീസിലെ ഒരു എസ്.ഐക്കെതിരെ ലൈംഗിക അതിക്രമ പരാതി മംഗളുരുവില്‍ യുവതി നല്‍കിയിരുന്നു. ആശുപത്രിയില്‍ വച്ച് തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് ശ്രുതി പരാതിക്കാരനായ പൊയിനാച്ചി സ്വദേശിയായ യുവാവിനെയും പരിചയപ്പെട്ടത്. ഐഎസ്‌ആര്‍ഒ ഉദ്യോഗസ്ഥയാണെന്ന് സ്വയം പരിചയപ്പെടുത്തുകയും ഇതിനായി ചില വ്യാജ രേഖകള്‍ ഹാജരാക്കുകയും ചെയ്തു.
പിന്നീട് യുവാവില്‍ നിന്ന് ഒരു ലക്ഷം രൂപയും ഒരു പവന്റെ മാലയും തട്ടിയെടുക്കുകയായിരുന്നു. ഇവര്‍ക്കെതിരെ സമാനമായ ഒട്ടേറെ കേസുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്.