ലണ്ടനിൽ പള്ളിയിൽ നവജാത ശിശുവിൻറെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ് ! യുവതി അറസ്റ്റിൽ:

ലണ്ടനിലെ ഒരു പള്ളി പരിസരത്തു നവജാത ശിശുവിൻറെ മൃതദേഹം കണ്ടെത്തിയ സംഭവം രാജ്യമാകെ ഞെട്ടലുളവാക്കിയ വാർത്തയായിരുന്നു. ഈ സംഭവത്തിൽ ഇപ്പോൾ ഒരു യുവതി അറസ്റ്റിലായിരിക്കുകയാണ്.

ലണ്ടനിലെ ഓൾ സെയിൻ്റ്സ് ചർച്ചിന്റെ പരിസരത്താണ് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞ് സംഭവ സ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചതായി മെട്രോപോളിറ്റൻ പോലീസ് അറിയിച്ചു. ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന യുവതിയുടെ പ്രായമോ മറ്റ് എന്തെങ്കിലും വിവരമോ പോലീസ് പുറത്തുവിട്ടിട്ടില്ല.

കുഞ്ഞിൻറെ അമ്മയാണെന്ന് കരുതുന്ന ഒരു സ്ത്രീയെ കസ്റ്റഡിയിൽ എടുത്തതായി മെട്രോപോളിറ്റൻ പോലീസ് പറഞ്ഞു. പ്രസവം മറച്ചു വെച്ചതിനും ശിശുഹത്യ സംശയിച്ചുമാണ് ഈ യുവതിയെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

കുഞ്ഞിൻറെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരാനുണ്ട് എന്നാണ് പോലീസ് അറിയിച്ചത്. ഈ ആഴ്ച അവസാനം പോസ്റ്റുമോർട്ടം പരിശോധന നടക്കാനിരിക്കെ എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അറസ്റ്റിലായ യുവതിയെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ കൈമാറാൻ സാധിക്കുന്നവർ മുന്നോട്ടു വരണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Other news

വാഹനമിടിച്ച് കുതിര ചത്തു; സവാരിക്കാരനെതിരെ കേസ്

വാഹനമിടിച്ച് കുതിര ചത്തു; സവാരിക്കാരനെതിരെ കേസ് വാഹനമിടിച്ച് കുതിര ചത്ത സംഭവത്തിൽ കുതിരയെ...

അയ്യപ്പസംഗമത്തിൽ പങ്കെടുക്കില്ലെന്ന് സുരേഷ്‌ഗോപി

അയ്യപ്പസംഗമത്തിൽ പങ്കെടുക്കില്ലെന്ന് സുരേഷ്‌ഗോപി ആലപ്പുഴ: ആഗോള അയ്യപ്പസംഗമത്തിൽ താൻ ഒരു കാരണവശാലും പങ്കെടുക്കില്ലെന്നു...

ചാലക്കുടിയില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് കാട്ടാനയുടെ ചവിട്ടേറ്റു

ചാലക്കുടിയില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് കാട്ടാനയുടെ ചവിട്ടേറ്റു തൃശൂര്‍: കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക്...

പാലക്കാട് കാണണം… ബസിൽ കയറണം…

പാലക്കാട് കാണണം… ബസിൽ കയറണം… കൊച്ചി: “പാലക്കാട് കാണണം… ബസിൽ കയറണം…” –...

പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈബ്രറി ജോലി

പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈബ്രറി ജോലി ബെംഗളൂരു: ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട...

ഒഴുക്കിൽപ്പെട്ട കൊച്ചുമകനെ രക്ഷിച്ച് മരക്കൊമ്പിൽ സുരക്ഷിതമാക്കി; പിന്നാലെ ഒഴുക്കിൽപ്പെട്ടു മുത്തശ്ശിക്ക് ദാരുണാന്ത്യം

ഒഴുക്കിൽപ്പെട്ട കൊച്ചുമകനെ രക്ഷിച്ച് മരക്കൊമ്പിൽ സുരക്ഷിതമാക്കി; പിന്നാലെ ഒഴുക്കിൽപ്പെട്ടു മുത്തശ്ശിക്ക് ദാരുണാന്ത്യം ഇടുക്കി...

Related Articles

Popular Categories

spot_imgspot_img