കൈക്കുഞ്ഞുമായി കെട്ടിടത്തിൽ നിന്നും ചാടിയ യുവതി മരിച്ചു. യുഎഇയിൽ നടന്ന സമഭാവത്തിൽ ഇന്ത്യക്കാരിയായ യുവതിയാണ് തന്റെ രണ്ട് വയസ്സ് മാത്രം പ്രായം വരുന്ന കുഞ്ഞിനേയും കൊണ്ട് മരിച്ചത്.
യുവതി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. യുവതിയുടെ കൂടെയുണ്ടായിരുന്ന കുഞ്ഞിനെ ഗുരുതരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്കകം കുഞ്ഞും മരിച്ചു. സംഭവം ആത്മഹത്യയാണെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ച വൈകിട്ട് 4.30ഓടെയാണ് സംഭവം. ഇവർ താമസിക്കുന്ന അപ്പാർട്ട്മെന്റിലെ 17ാം നിലയിലെ ബാൽക്കണിയിൽ നിന്നുമാണ് 33 വയസുകാരിയായ യുവതി കുഞ്ഞിനേയും കൊണ്ട് ചാടിയത്. ഇവർ ബാൽക്കണിയിൽ നിന്നും ചാടുമ്പോൾ അപ്പാർട്ട്മെന്റിലെ റൂമിൽ ഇവരുടെ ഭർത്താവ് ഉറങ്ങുന്നുണ്ടായിരുന്നെന്ന് അധികൃതർ അറിയിച്ചു.
സംഭവം കണ്ട ദൃക്‌സാക്ഷികളാണ് വിവരം പോലീസ് ഓപറേഷൻസ് റൂമിൽ വിവരമറിയിച്ചത്. ഉടൻ തന്നെ പട്രോളിങ് സംഘം, ബുഹൈറ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സിഐഡി ഉദ്യോഗസ്ഥർ, ഫോറൻസിക് സംഘം, ആംബുലൻസ് എന്നിവർ സംഭവ സ്ഥലത്തി തുടർനടപടികൾ സ്വീകരിച്ചു.