ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്
ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ ജാഗ്രതാ നിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്. ഹിമാലയം മുതൽ സൈബീരിയയിൽ നിന്നു വരെയുള്ള ഇടങ്ങളിൽ നിന്നുള്ള പക്ഷികൾ ദേശാടനത്തിന് എത്തിയിട്ടുണ്ട്.
ഇതേ തുടർന്ന് വളർത്തുപക്ഷി ഫാമുകളിലും ഹാച്ചറികളിലും ജൈവ സുരക്ഷാനടപടികൾ കർശനമായി പാലിക്കാനാണ് വകുപ്പിന്റെ നിർദ്ദേശം.
സംശയകരമായ സാഹചര്യത്തിൽ പക്ഷികളെ ചത്ത നിലയിൽ കണ്ടെത്തിയാൽ തിരുവല്ലയിലെ ഏവിയൻ ഡിസീസ് ഡയഗ്നോസ്റ്റിക്ക് സെന്ററിൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഡിസ്പെൻസറികൾക്ക് പ്രത്യേക നിർദ്ദേശം നൽകി.
കാലവർഷത്തിന് പിന്നാലെ ആഗസ്റ്റ് മുതൽ സെപ്തംബർ വരെയാണ് കേരളത്തിൽ ദേശാടനപ്പക്ഷികൾ വിരുന്നിനെത്തുന്നത്.
കോട്ടയം കുമരകം മുതൽ ആലപ്പുഴവരെ നീണ്ടുകിടക്കുന്ന വേമ്പനാട് കായലോരത്തെചതുപ്പുകളും പുഞ്ചകളുമാണ് ഇവയുടെ പ്രധാന താവളം.
ചേരക്കോഴി, പെരുമുണ്ടി, കുളക്കൊക്ക്, നീർക്കാക്ക, അരിവാൾ കൊക്കൻ, പലതരം മീൻ കൊത്തികൾ, തണ്ണീർ പക്ഷികൾ,തത്തകൾ, വാനമ്പാടികൾ എന്നിവയാണ് സീസണിൽ എത്തുന്നത്.
2023 ജൂലായിലൊഴിച്ചാൽ ദേശാടനപ്പക്ഷികളുടെ സീസണ് പിന്നാലെയാണ് പക്ഷിപ്പനി സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ഇതാണ് ദേശാടനപ്പക്ഷികളെ രോഗവാഹകരെന്ന് സംശയിക്കാൻ കാരണം. കഴിഞ്ഞ വർഷം രോഗബാധിത പ്രദേശങ്ങളിൽ പക്ഷിവളർത്തലും വിൽപ്പനയും നിരോധിക്കുകയും കർശന സുരക്ഷാനടപടികൾ മൃഗസംരക്ഷണ വകുപ്പ് സ്വീകരിക്കുകയും ചെയ്തിരുന്നു.
ഇത് താറാവ്- കോഴികൃഷിയിലൂടെ ഉപജീവനം നടത്തിയിരുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നു.
സംസ്ഥാനത്തെ പക്ഷിപ്പനി വിമുക്തമായി പ്രഖ്യാപിക്കുകയും പക്ഷിവളർത്തൽ നിരോധനം പിൻവലിക്കുകയും ചെയ്തതിന് പിന്നാലെ വീണ്ടുമുള്ള ദേശാടനപ്പക്ഷികളുടെ വരവ് ആശങ്കയുണർത്തുകയാണ്.
ജൈവ സുരക്ഷാനിർദ്ദേശങ്ങൾ
ഫാമുകളിൽ പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും പ്രവേശന നിയന്ത്രണം, പ്രത്യേകം വില്പന കൗണ്ടർ
അണുനശീകരണലായനി നിറച്ച ഡിപ്പിലൂടെ വാഹനങ്ങളെയും ആളുകളെയും കടത്തിവിടണം
മറ്റ് പക്ഷികൾ ഫാമിനുമുകളിൽ കൂടുകൂട്ടുന്നതും കാഷ്ഠിക്കുന്നതുമൊഴിവാക്കാൻ പക്ഷിസുരക്ഷാ നെറ്റുകൾ സ്ഥാപിക്കണം
മറ്റ് ജന്തുക്കളെയും വന്യജീവികളെയും തടയാൻ ഗ്രിൽ, മീൻവല എന്നിവകൊണ്ട് സുരക്ഷയൊരുക്കണം
മരച്ചില്ലകൾ മുറിച്ചുനീക്കണം, ശാസ്ത്രീയ കീടനിയന്ത്രണ സംവിധാനങ്ങളൊരുക്കണം………………………..
സംസ്ഥാനം പക്ഷിപ്പനി മുക്തമായ സാഹചര്യത്തിൽ ദേശാടനപ്പക്ഷികളുടെ വരവിനെ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്.
ആവശ്യമായ സുരക്ഷാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഫാമുകളിൽ ബയോ സെക്യൂരിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.
നാല് വര്‍ഷത്തിന് ശേഷം രാജ്യത്ത് പക്ഷിപ്പനി മരണം; രണ്ടു വയസ്സുകാരിക്ക് രോഗം ബാധിച്ചത് വേവിക്കാത്ത ഇറച്ചി കഴിച്ചതിനെ തുടർന്ന്
ആന്ധ്രപ്രദേശിലെ പള്‍നാഡു ജില്ലയില്‍ രണ്ടു വയസ്സുകാരി പക്ഷിപ്പനി ബാധിച്ച് മരിച്ചു.
നാലു വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ആദ്യമായിട്ടാണ് പക്ഷിപ്പനി മരണം സ്ഥിരീകരിച്ചത്.
പക്ഷിപ്പനി ലക്ഷണങ്ങളെ തുടര്‍ന്ന് മാര്‍ച്ച് 16 ന് മംഗളഗിരിയിലെ എയിംസില്‍ ചികിത്സയിലിരിക്കെയാണ് പെണ്‍കുട്ടി മരിച്ചത്.
വേവിക്കാത്ത കോഴിയിറച്ചി കഴിച്ചതിന് പിന്നാലെ പെണ്‍കുട്ടിക്ക് H5N1 വൈറസ് (പക്ഷിപ്പനി) ബാധിക്കുകയായിരുന്നു.
ഫെബ്രുവരി 27-നാണ് പെണ്‍കുട്ടി പച്ച ഇറച്ചി കഴിച്ചത്.
മാതാപിക്കളാണ് കുട്ടിക്ക് വേവിക്കാത്ത ഇറച്ചി നല്‍കിയതെന്നാണ് വിവരം.
2003-ല്‍ രാജ്യത്താകമാനം പക്ഷിപ്പനി ബാധയുണ്ടായതിനെത്തുടര്‍ന്ന് ലോകാരോഗ്യ സംഘടന വിവരങ്ങള്‍ ശേഖരിച്ചു
തുടങ്ങിയ ശേഷം ഇന്ത്യയിലുണ്ടാകുന്ന രണ്ടാമത്തെ ഇതുമായി ബന്ധപ്പെട്ട മരണമാണിത്. 2021-ല്‍ എയിംസില്‍ 11 വയസ്സുകാരനായ ആണ്‍കുട്ടി മരിച്ചതാണ് ആദ്യ സംഭവം.
പാചകം ചെയ്യുന്നതിനിടെ കുട്ടി ആവശ്യപ്പെട്ടപ്പോള്‍ അമ്മ വായില്‍വെച്ച് കൊടുത്തു. കുട്ടി ഇത് ചവച്ചിരുന്നതായും പിതാവ് വെളിപ്പെടുത്തി.
എച്ച് 5 എന്‍ 1 വൈറസ്ബാധ മൂലമാണ് മരണം സംഭവിച്ചതെന്ന് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, ഐസിഎംആര്‍ എന്നിവര്‍ സ്ഥിരീകരിച്ചു.
രണ്ടു ദിവസത്തിന് ശേഷം കുട്ടിക്ക് കടുത്ത പനിയും അതിസാരവും പിടിപ്പെട്ടു. മാര്‍ച്ച് നാലിന് കുട്ടിയെ എയിംസില്‍ അഡ്മിറ്റ് ചെയ്തു.
മാര്‍ച്ച് ഏഴിന് ആരോഗ്യ വിദഗ്ദ്ധരുടെ നിര്‍ദേശ പ്രകാരം മൂക്കില്‍നിന്നും തൊണ്ടയില്‍നിന്നും സാമ്പിളുകളെടുത്ത് പരിശോധനയ്ക്കയച്ചു. എന്നാല്‍ മാര്‍ച്ച് 16ന് കുട്ടി മരിച്ചു.
English Summary:
With migratory birds starting to settle in Alappuzha town and nearby areas, the Animal Husbandry Department has issued a precautionary advisory. Birds from regions as far as the Himalayas and Siberia have arrived as part of their seasonal migration