web analytics

റസ്റ്റോറൻ്റിൽ നിന്നും 27 ലക്ഷത്തിൻ്റെ വൈൻ മോഷ്ടിച്ചു

റസ്റ്റോറൻ്റിൽ നിന്നും 27 ലക്ഷത്തിൻ്റെ വൈൻ മോഷ്ടിച്ചു

ലണ്ടനിലെ ഒരു റസ്റ്റോറൻ്റിൽ അതിക്രമിച്ചു കയറിയ മോഷ്ടാവ് അതിന്റെ നിലവറയിൽ നിന്ന് 24,000 പൗണ്ട് (ഏകദേശം 27 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) വിലമതിക്കുന്ന വീഞ്ഞ് മോഷ്‌ടിച്ചു കടത്തി. ചോദ്യം ചെയ്യലിൽ പ്രതി മൂന്നു മോഷണ കുറ്റങ്ങൾ സമ്മതിച്ചു.

ജൂൺ 6-ന് പുറത്തിറക്കിയ സിസിടിവി ദൃശ്യങ്ങളിൽ, 61-കാരനായ യൂലിയു കുബോള എന്നയാൾ ഒരു വീലി ബിൻ ഉപയോഗിച്ച് റസ്റ്റോറൻ്റിൽ നിന്ന് ഡസൻ കണക്കിന് കുപ്പികൾ പുറത്തുള്ള തൻ്റെ വാഹനത്തിലേക്ക് കൊണ്ടുപോകുന്നത് ദൃശ്യങ്ങളിലുണ്ട്.

ജൂൺ 15 ന് അയാൾ റസ്റ്റോറൻ്റിൽ തിരിച്ചെത്തി മൂന്ന് കുപ്പികൾ കൂടി മോഷ്‌ടിച്ചു, ജൂൺ 19 ന് അവസാന സന്ദർശനത്തിന് മുമ്പ് ഒന്നും എടുത്തില്ല. മൂന്ന് ദിവസത്തിന് ശേഷം അയാൾ അറസ്റ്റിലായി.

പ്രതിയെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതോടെ ഒരു ഒരു ഉദ്യോഗസ്ഥൻ യാദ്യശ്ചികമായി കുബോളയെ കണ്ടപ്പോൾ തിരിച്ചറിയുകയായിരുന്നു.

തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. സെപ്റ്റംബറിൽ അദ്ദേഹത്തിന് ശിക്ഷ വിധിക്കുമെന്ന് ലണ്ടൻ പോലീസ് പറഞ്ഞു.

യുകെയിൽ ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാന്‍ ആരോഗ്യമുള്ള സ്വന്തം കാലുകൾ മുറിച്ചുമാറ്റി ഡോക്ടർ

ലണ്ടൻ: യുകെയിൽ ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാന്‍ സ്വന്തംകാലുകള്‍ മുട്ടിന് താഴെവെച്ച് മുറിച്ചുമാറ്റി ഡോക്ടര്‍. പ്രമുഖ വാസ്‌കുലര്‍ സര്‍ജനായ നീല്‍ ഹോപ്പർ (49) ആണ് സ്വന്തം കാലുകൾ മുറിച്ചുമാറ്റിയത്.

അണുബാധയെ തുടര്‍ന്ന് കാലുകള്‍ മുറിച്ചുമാറ്റേണ്ടിവന്നു എന്നായിരുന്നു നീലിന്റെ അവകാശവാദം. എന്നാല്‍ ഇത് സത്യമല്ലെന്ന് കോടതി കണ്ടെത്തി.

ഏകദേശം 5,00,000 പൗണ്ടിന്റെ (5,83,06,750 കോടി) ഇൻഷുറൻസ് തുക കെെക്കലാക്കാൻ വേണ്ടിയാണ് ഇയാൾ ഇ സാഹസഖിക് കാട്ടിയത്. രണ്ട് വ്യത്യസ്ത കമ്പനികളില്‍നിന്ന് 235,622 പൗണ്ടിന്റെയും 231,031 പൗണ്ടിന്റെയും ഇന്‍ഷുറന്‍സായിരുന്നു നീലിനുണ്ടായിരുന്നത്.

ഇവ ലഭിക്കാന്‍ വേണ്ടിയാണ് ഇന്‍ഷുറന്‍സ് കമ്പനികളെ തെറ്റായ കാരണം കാണിച്ച് ഡോക്ടര്‍ കബളിപ്പിച്ചത്. 2019 ജൂണ്‍ മൂന്നാം തീയതിയും 26-ാം തീയതിയുമായിരുന്നു ഇത്.

2013 മുതല്‍ 2013 മുതൽ റോയൽ കോൺവാൾ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിലായിരുന്നു നീല്‍ ജോലിചെയ്തിരുന്നത്. ഈ കാലയളവില്‍ നൂറുകണക്കിന് ശസ്‌ക്രിയകൾ നീല്‍ ചെയ്തിട്ടുണ്ട്.

2023 മാര്‍ച്ചിൽ ഇയാൾ അറസ്റ്റിലായതിനു പിന്നാലെ നീലിന്റെ മെഡിക്കൽ പ്രാക്ടീസിനുള്ള അനുമതി റദ്ദാക്കി. ഇന്‍ഷുറന്‍സ് തട്ടിപ്പ് കേസില്‍ അടുത്ത വാദം കേള്‍ക്കുന്ന അടുത്തമാസം 26 വരെ നീലിനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

ഡെവോണ്‍ ആന്‍ഡ് കോണ്‍വാള്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നീലിന്റെ തട്ടിപ്പ് കണ്ടെത്തിയത്. ഏകദേശം രണ്ടരക്കൊല്ലം നീണ്ട അന്വേഷണത്തിലാണ് പൊലീസ് തട്ടിപ്പ് തെളിയിച്ചത്.

ബ്രിട്ടനിൽ കൊടും ക്രൂരത ചെയ്ത പ്രതിക്ക് കിട്ടിയ ശിക്ഷ

ആൽബർട്ട് അൽഫോൻസോ, പോൾ ലോങ്‌വർത്ത് എന്നീ ദമ്പതികളെ കൊലപ്പെടുത്തിയതിന് ഒരു വർഷത്തിന് ശേഷം ബ്രീട്ടീഷ് അഡൽട്ട് സിനിമാതാരം യോസ്റ്റിൻ ആൻഡ്രസ് മോസ്‌കേര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

2024 ജൂലൈയിൽ ആണ് സംഭവം.ദമ്പതിമാരെ കൊലപ്പെടുത്തിയ ശേഷം ഇയാൾ രക്തത്തില്‍ കുളിച്ച് നഗ്ന നൃത്തം ചെയ്യുകയും അത് റിക്കോര്‍ട്ട് ചെയ്യുകയും ചെയ്തെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ദമ്പതികളുടെ ഫ്ലാറ്റിൽ വെച്ചാണ് ക്രൂരമായ കൊലപാതകം നടന്നത്. ആൽബർട്ട് അൽഫോൻസോയുമായി ഇയാൾക്കുള്ള അടുപ്പമായിരുന്നു കൊലപാതകത്തിലെത്തിച്ചതെന്നും കോടതി കണ്ടെത്തിയിരുന്നു. .

കൊലപാതകത്തിന് ശേഷം ഇയാൾ മൃതദേഹങ്ങൾ ഒരു സ്യൂട്ട് കേസിലാക്കി ഉപേക്ഷിക്കുകയായിരുന്നു. തന്‍റെ ഗേ സുഹൃത്തായിരുന്ന ആൽബർട്ടിനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച യോസ്റ്റിൻ, പോൾ ലോങ്‌വർത്തിനെ കൊലപ്പെടുത്തിയത് ആൽബർട്ടാണെന്നായിരുന്നു വാദിച്ചത്.

മൃതദേഹങ്ങൾ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അതുവഴി പോയ ഒരു സൈക്കിൾ യാത്രക്കാരന്‍ ഇത് കാണുകയും യോസ്റ്റിനെ പിടികൂടാന്‍ ശ്രമിക്കുകയും ചെയ്തെങ്കിലും ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, പിന്നീട് ഇയാൾ പോലീസിന്‍റെ പിടിയിലായെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

കോടതിയുടെ നിഗമനങ്ങൾ

എന്നാല്‍ കൊലയ്ക്ക് ശേഷമുള്ള യോസ്റ്റിന്‍റെ പ്രവര്‍ത്തി, ഇരുകൊലപാതകങ്ങളും ചെയ്തത് യോസ്റ്റിനാണെന്ന നിഗമനത്തില്‍ കോടതിയെ കൊണ്ടെത്തിച്ചു.

യോസ്റ്റിൻ ആൻഡ്രസ് മോസ്‌കേരയ്ക്ക് നേരത്തെയും മറ്റ് മൂന്ന് പുരുഷന്മാരുമായി ബന്ധമുണ്ടായിരുന്നെന്ന് വിചാരണ വേളയില്‍ പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.

കൊലയ്ക്ക് ശേഷം ആൽബർട്ട് അൽഫോൻസോയുടെ അക്കൗണ്ടില്‍ നിന്നും ഇയാൾ തന്‍റെ അക്കൗണ്ടിലേക്ക് പണം മാറ്റിയിരുന്നതായും കോടതി കണ്ടെത്തി.

4000 ഡോളര്‍ മാറ്റാന്‍ ശ്രമിച്ചെങ്കിലും 900 ഡോളര്‍ മാത്രമാണ് ഇയാൾക്ക് പിന്‍വലിക്കാന്‍ സാധിച്ചതെന്നും കോടതി കണ്ടെത്തി.

വിചാരണയ്ക്ക് മുമ്പ് കുറ്റം സമ്മതിച്ച ഇയാൾ പിന്നീട് മാറ്റിപ്പറഞ്ഞെങ്കിലും കോടതി അത് മുഖവിലയ്ക്കെടുത്തില്ലെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

Summary:
A burglar broke into a restaurant in London and stole wine worth £24,000 (approximately over 2.7 million INR) from its cellar. During interrogation, the accused admitted to three burglary offences.



spot_imgspot_img
spot_imgspot_img

Latest news

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച് പിണറായി സർക്കാർ

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച്...

ഭർത്താവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെ നെഞ്ചിൽപിടിച്ച് തള്ളി, കരണത്തടിച്ചു, കള്ളക്കേസിൽ കുടുക്കി; ക്രൂരനായ എസ്.എച്ച്.ഒയ്ക്ക് സസ്പെൻഷൻ

ഭർത്താവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെ നെഞ്ചിൽപിടിച്ച് തള്ളി, കരണത്തടിച്ചു, കള്ളക്കേസിൽ കുടുക്കി;...

Other news

Related Articles

Popular Categories

spot_imgspot_img