യു.കെ. പ്രതിരോധ മേഖലയിൽ കൂടുതൽ പണം ചെലവഴിക്കണമെന്ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് സർ ടോണി റഡാകിൻ.ബി.ബി.സി.ക്ക് നൽകിയ അഭമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.Will Trump cut NATO spending?
യു.എസ്.പ്രസിഡന്റായി ട്രംപ് ചുമതലയേറ്റതിനെ തുടർന്നാണ് അദ്ദേഹം ഇത്തരം ഒരു പരാമർശം നടത്തിയതെന്ന് പ്രതിരോധ വിദഗ്ദ്ധർ കരുതുന്നു. നാറ്റോയെ തീറ്റിപ്പോറ്റേണ്ടത് അമേരിക്കയുടെ മാത്രം ബാധ്യതയല്ലെന്ന തരത്തിൽ നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചിരുന്നു.
യൂറോപ്യൻ രാജ്യങ്ങളോടെ പ്രതിരോധച്ചെലവ് വർധിപ്പിക്കാൻ ആവശ്യപ്പെട്ട ട്രംപ് അല്ലാത്തപക്ഷം റഷ്യപോലെയുള്ള രാജ്യങ്ങളെ അവർ ആഗ്രഹിക്കുന്നതെന്തും ചെയ്യാൻ അനുവദിക്കുമെന്നും പ്രതികരിച്ചിരുന്നു.
നാറ്റോയുടെ അമരത്തിരിക്കുന്ന യു.എസ്. ട്രംപ് ഭരണത്തിന് കീഴിൽ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കില്ലെന്ന ഭയം നിലവിൽ യൂറോപ്യൻ യൂണിയന് ഉണ്ട്. മാത്രമല്ല റഷ്യൻ പ്രസിഡന്റ് പുടിനുമായി ട്രംപിനുള്ള ബന്ധവും യൂറോപ്പിനെ ഭയപ്പെടുത്തുന്നുണ്ട്.
മൊത്തം അഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി.) 2.5 സൈനിക ചെലവിനായി യു.കെ.വിനിയോഗിക്കണമെന്നാണ് ചീഫ് ഓഫ് സ്റ്റാഫിന്റെ ആവശ്യം.
ട്രംപ് അധികാരമേറ്റാൽ നാറ്റോയിൽ വിള്ളലുണ്ടാകുമെന്നും സുരക്ഷക്കായി മാത്രം നാറ്റോ സഖ്യത്തിൽ ചേർന്ന് പണം മുടക്കാത്ത രാജ്യങ്ങളുടെ സുരക്ഷാച്ചുമതല ഏറ്റെടുക്കുന്നതിൽ നിന്നും നാറ്റോ പിന്മാറുമെന്നും പ്രതിരോധ വിദഗ്ദ്ധരും അന്താരാഷ്ട്ര മാധ്യമങ്ങളും വിലയിരുത്തുന്നുണ്ട്.