വിരമിക്കൽ പ്രായത്തോട് അടുക്കുന്ന എമിറാത്തികൾക്ക് അവരുടെ ഭാഗം എ.ഐ.യ്ക്ക് നിർവഹിക്കാൻ കഴിയുമെങ്കിൽ മുൻപേ വിരമിക്കാം എന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹമന്ത്രി ഒമർ അൽ ഒലാമ പ്രസ്താവന ഇറക്കിയിരുന്നു. ഒമറിന്റെ പ്രസ്താവന വലിയ ചർച്ചകൾക്കും ആശങ്കകൾക്കുമാണ് യു.എ.ഇ.യിൽ വഴിവെച്ചത്. നിർമിത ബുദ്ധി വരും വർഷങ്ങളിൽ തൊഴിൽ നഷ്ടങ്ങളുണ്ടാക്കുമെന്ന് വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ആശങ്ക ശക്തമാണ്. Will the use of AI reduce job opportunities in the UAE?
എന്നാൽ നിർമിബുദ്ധി കാരണം വലിയ തോതിൽ തൊഴിൽ നഷ്ടങ്ങൾ ഉണ്ടാകില്ലെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. നേതൃത്വം, പ്രശ്‌ന പരിഹാരം, വൈകാരിക ബുദ്ധി, വിമർശന ചിന്ത എന്നിവയ്‌ക്കൊന്നും നിർമിത ബുദ്ധിയ്ക്ക് കഴിയില്ല എന്നതിനാൽ വ്യാപക തൊഴിൽ നഷ്ടങ്ങൾ ഉണ്ടാവില്ല. എന്നാൽ നിർമിത ബുദ്ധി ഉപയോഗിച്ച് ഒട്ടേറെ കാര്യങ്ങളിൽ മികച്ച പ്രകടനം കാഴ്‌ച്ചെവക്കാൻ കഴിയും.
മത്സരക്ഷമത വർധിപ്പിക്കുന്നതിന് ഫാക്ടറികൾ നവീന സാങ്കേതിക വിദ്യയും നിർമിത ബുദ്ധിയും പ്രയോഗിക്കുന്നത് ശക്തിപ്പെടുത്തണമെന്ന് അഡ്വാൻസ് ടെക്‌നോളജി മന്ത്രാലയം നിർദേശിക്കുന്നു. നിർമിത ബുദ്ധി ഉപയോഗിച്ച് പ്രഫഷണലുകൾക്ക് അവരുടെ കഴിവുകൾ വളർത്തിയെടുക്കാനും കഴിയുമെന്ന് അഡ്വാൻസ് ടെക്‌നോളജി മന്ത്രാലയം പറയുന്നു.