യു.എ.ഇ.യിൽ 2025 മേയ് മുതൽ എയർ ടാക്‌സികൾ പരീക്ഷണ ഓട്ടം തുടങ്ങുമെന്ന് റിപ്പോർട്ട് . ഫാൽക്കൺ ഏവിയേഷൻ എന്ന അബുദബി ആസ്ഥാനമായുള്ള കമ്പനിയാണ് എയർ ടാക്‌സി സർവീസുകൾ നടത്തുക. 2026 ജനുവരി ഒന്നിന് പുതുവർഷ സമ്മാനമായി എയർ ടാക്‌സി സർവീസുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. Will air taxis arrive in the UAE next year?
യു.എസ്. ആസ്ഥാനമായ ഇലക്ട്രിക് ഫ്‌ളയിങ്ങ് നിർമാതാക്കളും പങ്കാളികളാകുമെന്ന് യു.എ.ഇ.യിലെ പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ടേക്ക് ഓഫ് മുതൽ ലാൻഡിങ്ങ് വരെ 30 മിനുട്ട് നീളുന്ന സേവനമായിരിക്കും ആദ്യ ഘട്ടത്തിൽ ലഭിക്കുക. എയർ ടാക്‌സിക്ക് ലാൻഡ് ചെയ്യാനായി അത്യാധുനിക ലാൻഡിങ്ങ് സ്റ്റേഷനുകളും ( വെർട്ടിപോട്ട്) നിർമിക്കാൻ പദ്ധതിയുണ്ട്.