web analytics

യു.കെ.യിൽ വിവിധയിടങ്ങളിൽ കാട്ടുതീ…! നൂറുകണക്കിന് കുടുംബങ്ങളെ ഒഴിപ്പിച്ചു

സ്‌കോട്ട്‌ലൻഡിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഗാലോവേയിൽ വനമേഖലയിലെ വലിയ പ്രദേശത്ത് കാട്ടുതീ പടർന്നതിനെ തുടർന്ന് നൂറുകണക്കിന് കുടുംബങ്ങളെ ഒഴിപ്പിച്ചു.

വെള്ളിയാഴ്ചയാണ് വനമേഖലയോട് ചേർന്ന് താമസിക്കുന്ന പ്രദേശത്തെ ആളുകൾക്ക് ഭീഷണിയാകും വിധം കാട്ടുതീ പടർന്നത്. ഇതോടെ എമർജൻസി നമ്പരുകളിലേക്ക് സഹായം ആവശ്യപ്പെട്ട് വിളികൾ എത്തി. തുടർന്ന് പ്രദേശത്തു നിന്നും ഒഴിഞ്ഞു പോകാൻ പോലീസ് ആളുകളോട് ആവശ്യപ്പെട്ടു.

ഞായറാഴ്ച രാവിലെ ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് പ്രദേശത്ത് വെള്ളം ഒഴിക്കുന്നത് തുടരുകയാണെന്നും സ്‌കോട്ടിഷ് ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് (എസ്എഫ്ആർഎസ്) അറിയിച്ചു.
യു.കെ.യിലുടനീളം വർധിച്ചുവരുന്ന താപനിലമൂലം രാജ്യത്തിന്റെ പല ഭാഗങ്ങളിലും കാട്ടുതീ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട് .

ഉല്ലാപൂളിനടുത്തുള്ള വെസ്റ്റ് ഹൈലാൻഡ്സിൽ മറ്റൊരു കാട്ടുതീയും ഉണ്ടായെങ്കിലും അഗ്‌നിശമന സേനാംഗങ്ങൾ അവ നിയന്ത്രണവിധേയമാക്കി.

അച്ചിൽട്ടിബുയി ജങ്ഷനും ബഡാഗൈലിലെ ജംഗ്ഷനും ഇടയിലുള്ള A835 പാതയുടെ ഒരു ഭാഗം പോലീസ് അടച്ചു. ഗാലോവേയിലെ തീ ഇപ്പോൾ സമീപത്തുള്ള ബെന്നൻ, ലാമച്ചൻ കുന്നുകളിലേക്ക് നീങ്ങിയതായി അഗ്നിരക്ഷാസേന അറിയിച്ചു.

കാറ്റിന്റെ ദിശ മാറിയതിനെത്തുടർന്ന് ഈസ്റ്റ് അയർഷയറിലെ ലോച്ച് ഡൂൺ പ്രദേശത്തേക്ക് തീ പടരാൻ സാധ്യതയുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരു ഘട്ടത്തിൽ ‘രണ്ട് മുതൽ മൂന്ന് മൈൽ വരെ വീതിയിൽ’ തീ പടർന്നിരുന്നു.

അടുത്ത ആഴ്ച സമീപ പ്രദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്നും ക്യാമ്പ് ഫയർ അല്ലെങ്കിൽ തുറസായ സ്ഥലത്ത് തീജ്വാലകൾ കത്തിക്കുന്നത് ഒഴിവാക്കണമെന്നും അഗ്നിക്ഷാസേന ആവശ്യപ്പെട്ടു.

spot_imgspot_img
spot_imgspot_img

Latest news

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

Other news

പ്രസവ ശസ്ത്രക്രിയയിൽ ‘മത്സരം’! ഡോക്ടർമാരുടെ വിവാദ വീഡിയോ വൈറൽ

പ്രസവ ശസ്ത്രക്രിയയിൽ ‘മത്സരം’! ഡോക്ടർമാരുടെ വിവാദ വീഡിയോ വൈറൽ ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ലേഡി...

“മകൾ മരിച്ചു എന്ന് വിശ്വസിക്കാനല്ല, മറ്റുള്ളവരിലൂടെ അവൾ ജീവിക്കുന്നു എന്ന് വിശ്വസിക്കാനാണ് ഞങ്ങൾക്കിഷ്ടം”

"മകൾ മരിച്ചു എന്ന് വിശ്വസിക്കാനല്ല, മറ്റുള്ളവരിലൂടെ അവൾ ജീവിക്കുന്നു എന്ന് വിശ്വസിക്കാനാണ്...

കാത്തിരിപ്പിന് വിരാമം!  ഐ.സി.സിയുടെ പ്രായപരിധി കടന്ന് വൈഭവ് ഇനി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക്

കാത്തിരിപ്പിന് വിരാമം!  ഐ.സി.സിയുടെ പ്രായപരിധി കടന്ന് വൈഭവ് ഇനി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മുംബൈ: ക്രിക്കറ്റിൽ...

കേരളത്തിൽ കനത്ത വേനൽമഴ: ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; വ്യാപക നാശനഷ്ടം, വരും മണിക്കൂറുകളിലും ജാഗ്രത!

കൊച്ചി: സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിന് ആശ്വാസമായി എത്തിയ വേനൽമഴ കണ്ണീരായി...

നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾ! 161 യാത്രക്കാരുമായി ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി

നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾ! 161 യാത്രക്കാരുമായി ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി ന്യൂഡൽഹി: എൻജിൻ...

കോഴിക്കോട് നഗരം ചുറ്റാൻ ഡബിൾ ഡക്കർ എത്തി; ആഘോഷമാക്കി വിനോദസഞ്ചാരികൾ; കന്നിയാത്രയിൽ വൻ തിരക്ക്

കോഴിക്കോട് നഗരം ചുറ്റാൻ ഡബിൾ ഡക്കർ എത്തി; ആഘോഷമാക്കി വിനോദസഞ്ചാരികൾ കോഴിക്കോട് നഗരത്തിന്റെ...

Related Articles

Popular Categories

spot_imgspot_img