പാലക്കാട്: ഇടവാണി ഊരിലെ പ്ലാവിൽ കരടി താമസമാക്കിയതിന്റെ തുടർന്ന് പ്രദേശവാസികൾ ഭീതിയിൽ. ഇന്നലെയാണ് പ്ലാവിൽ വിശ്രമിക്കുന്ന കരടിയെ കണ്ടത്. പത്ത് ദിവസമായി ഊരിൽ പലരും കരടിയെ കണ്ടിരുന്നു.(wild bear find shelter in jackfruit tree)
പൂതൂരിൽ നിന്നെത്തിയ വനംവകുപ്പ് സംഘം കരടിയെ പടക്കം പൊട്ടിച്ച് പ്ലാവിൽ നിന്ന് താഴെയിറക്കി കാട് കയറ്റി. എന്നാൽ ഒരു മണിക്കൂറിന് ശേഷം കരടി ഊരിലെ പ്ലാവിലേക്ക് വീണ്ടും തിരിച്ചെത്തുകയായിരുന്നു. ആളുകൾ ബഹളം വച്ചും ചിലർ കല്ലെറിഞ്ഞും കരടിയെ താഴെയിറക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
ജൂലൈ മാസത്തിൽ തിരുവനന്തപുരം വിതുര ബോണക്കാട് കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. ബോണക്കാട് കാറ്റാടിമുക്ക് സ്വദേശി ലാലാ (58) യ്ക്കാണ് പരിക്കേറ്റത്. ലൈനിലെ ലാലായെ (58) ആണ് രണ്ട് കരടികൾ ആക്രമിച്ചത്.