ഭർത്താവിനെ വരുതിയിൽ നിർത്താൻ പലതും ചെയ്യുന്ന ഭാര്യമാരെക്കുറിച്ച് നാം കേൾക്കാറുണ്ട്. എന്നാൽ ഇത് അത്തരമൊരു സംഭവമല്ല. ഇവിടെ ഭാര്യ ഭർത്താവിന്റെ തല കൂട്ടിനുള്ളിലാക്കി താക്കോലിട്ട് പൂട്ടിയത് തികച്ചും ന്യായമായ ഒരാവശ്യത്തിനാണ് എന്ന് തോന്നും. Wife locks husband’s head in cage.
11 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുര്‍ക്കിയിലാണ് ഇങ്ങനെയൊരു സംഭവം അരങ്ങേറിയത്. തന്റെ ഏറ്റവും വലിയ ദുശീലമായ പുകവലി അവസാനിപ്പിക്കാനാണ് ഇബ്രാഹിം യുസെല്‍ എന്ന ചെറുപ്പക്കാരന്‍ ഭാര്യയെ കൊണ്ട് ഇത്തരമൊരു പ്രവര്‍ത്തി ചെയ്യിപ്പിച്ചത്. ഇദ്ദേഹം തന്റെ തല കൂട്ടില്‍ പൂട്ടുകയും തുറക്കാന്‍ ഇതിന്റെ താക്കോല്‍ ഭാര്യക്ക് കൊടുക്കുകയും ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു,
ഇങ്ങനെ താക്കോലിട്ടു പൂട്ടുമ്പോൾ ശ്വാസംമുട്ടുമെന്ന പേടി വേണ്ട. വെള്ളം കുടിക്കണമെങ്കിൽ സ്‌ട്രോ ഉപയോഗിക്കുകയും ചെയ്യാം. എന്നാൽ, ഭാര്യ ഇങ്ങനെ ചെയ്തതിനു പിന്നിൽ ഒരു കാരണമുണ്ട്. അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.
26 വര്‍ഷമായി പുകവലിക്കുന്ന ആളായിരുന്നു ഇബ്രാഹിം. പുകവലി ഉപേക്ഷിക്കാന്‍ പല മാര്‍ഗങ്ങള്‍ നോക്കിയെങ്കിലും ഒന്നും വിജയിച്ചില്ല. പുകവലി കൂടുന്നതില്‍ യുവാവിനും ഭാര്യക്കും ആശങ്കയുണ്ടായിരുന്നു. ഇതോടെയാണ് വ്യത്യസ്തമായ ഈ മാര്‍ഗം സ്വീകരിച്ചത്.
ഒരു ദിവസം രണ്ട് പാക്കറ്റ് സിഗററ്റ് വരെ യുവാവ് വലിക്കുമായിരുന്നു. നിരവധി തവണ ശ്രമിച്ചിട്ടും ദിവസവും രണ്ട് പായ്ക്കറ്റ് വലിക്കുന്നത് ഒഴിവാക്കാന്‍ കഴിഞ്ഞില്ല എന്നും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷേ കൂടുതല്‍ ദിവസങ്ങളിലും ഇത് ഒഴിവാക്കാനും കഴിഞ്ഞിട്ടില്ല.