web analytics

ഭാര്യയുടെ മൂക്ക് കടിച്ചുമുറിച്ച് ഭര്‍ത്താവ്

ഭാര്യയുടെ മൂക്ക് കടിച്ചുമുറിച്ച് ഭര്‍ത്താവ്

ലഖ്‌നൗ: ഭാര്യയുടെ മൂക്ക് കടിച്ചുമുറിച്ച ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത് പോലീസ്. ഉത്തര്‍പ്രദേശിലെ ഹര്‍ദോയി ജില്ലയിലാണ് സംഭവം.

യുവതിയെ കാമുകനൊപ്പം കണ്ടതിന്റെ പ്രക്രോപനത്തിലാണ് ഭര്‍ത്താവ് രാം ഖിലാവാൻ ഭാര്യയുടെ മൂക്ക് കടിച്ചു മുറിച്ചത്.

ഗുരുതരമായി പരിക്കേറ്റ 25 കാരിയായ യുവതിയെ പൊലീസ് ഹാര്‍ദോയി മെഡിക്കല്‍ കോളേജിലേക്കും ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് പിന്നീട് ലഖ്‌നൗവിലെ ആശുപത്രിയിലേക്കും മാറ്റി.

ഗ്രാമത്തിലുള്ള തന്റെ കാമുകനെ കാണാന്‍ പോയ യുവതിയെ ഭര്‍ത്താവ് പിന്തുടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് യുവതിയും ഭര്‍ത്താവും തമ്മില്‍ വാക്കേറ്റം ഉണ്ടായി.

ഇതിനിടെ രാം ഖിലാവാന്‍ ആണ്‍സുഹൃത്തിന്റെ മുന്നില്‍വെച്ച് യുവതിയുടെ മൂക്ക് കടിച്ചുപറിക്കുകയായിരുന്നു. യുവതിയുടെ കരച്ചില്‍കേട്ട് സ്ഥലത്തെത്തിയ പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്.

പിന്നാലെ സ്ഥലത്തെത്തിയ ഹരിയാവാല്‍ പൊലീസ് ഭര്‍ത്താവിനെ കസ്റ്റഡിയിലെടുക്കുകയും യുവതിയെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അഡീഷണല്‍ എസ്പി നരേന്ദ്ര കുമാര്‍ അറിയിച്ചു. സംഭവത്തിൻ്റെ എല്ലാവശവും അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്‌കാര ചടങ്ങുകൾക്കിടെ എഴുന്നേറ്റിരുന്ന് 64 കാരൻ

താനെ: മരിച്ചെന്ന് ഡോക്‌ടർ സ്ഥിരീകരിച്ച 64 കാരൻ സംസ്‌കാര ചടങ്ങുകൾക്കിടെ എഴുന്നേറ്റ് ഇരുന്നു. മുംബയിലെ താനെയിലാണ് സംഭവം നടന്നത്.

64കാരനായ അഭിമൻ ഗിർധർ തയാഡെയെ കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ഉൽഹാസ് നഗറിലെ ശിവ്‌നേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അർബുദ രോഗിയായ അദ്ദേഹത്തിന് കടുത്ത പ്രമേഹവും മഞ്ഞപ്പിത്തവും ഉണ്ടായിരുന്നു. രോഗിയെ എത്തിച്ച ഓട്ടോറിക്ഷയ്‌ക്കുള്ളിൽ വച്ച് തന്നെ തിടുക്കത്തിലെത്തിയ ഡോക്‌ടർ പരിശോധന നടത്തി. ‍‍

പിന്നീട് അഭിമൻ മിനിട്ടുകൾക്ക് മുമ്പ് മരിച്ചതായി ബന്ധുക്കളോട് പറയുകയും ചെയ്‌തു. ഉടൻ തന്നെ മരണ സർട്ടിഫിക്കറ്റും നൽകി. തുടർന്ന് കുടുംബം സംസ്കാരച്ചടങ്ങുകൾ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ അഭിമൻ ശ്വാസം എടുക്കാൻ ശ്രമിക്കുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുകയായിരുന്നു.

ഉടൻ തന്നെ അദ്ദേഹത്തെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടുത്തെ ഡോക്‌ടർ അഭിമൻ ജീവനോടെയുണ്ടെന്ന് സ്ഥിരീകരിച്ച് ചികിത്സ തുടങ്ങി. നിലവിൽ അപടകനില തരണം ചെയ്‌തുവെന്നാണ് ആശുപത്രിയിൽ നിന്നും പുറത്തുവരുന്ന വിവരം.

മരണത്തിൽ നിന്നും തിരിച്ചുവന്നയാൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൈറലായി. ഇതോടെ ഉല്ലാസ്‌നഗർ മുനിസിപ്പൽ കോർപ്പറേഷൻ ആശുപത്രിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും തെറ്റായ മരണപ്രഖ്യാപനത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിടുകയും ചെയ്തു.

നടൻ ആര്യയുടെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്

ചെന്നൈ: തമിഴ് നടന്‍ ആര്യയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്. ആര്യയുടെ ഹോട്ടലുകളിലും ബിസിനസ് സ്ഥാപനങ്ങളിലും ആണ് പരിശോധന നടക്കുന്നത്.

ചെന്നൈയിലെ വിവിധ സ്ഥലങ്ങളിലായി സീ ഷെൽ എന്ന പേരില്‍ ആര്യയ്ക്ക് ഹോട്ടലുകളുണ്ട്. ഇവിടങ്ങളിലാണ് റെയ്ഡ് നടത്തുന്നതെന്ന് ആണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നികുതി വെട്ടിപ്പ് നടത്തിയത് മൂലമാണ് റെയ്ഡ് നടത്തുന്നതെന്നും റെയ്ഡിന് ശേഷമേ മുഴുവൻ വിവരങ്ങളും പുറത്തുവിടൂവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചെന്നൈയിലെ വേളാച്ചേരി, കൊട്ടിവാകം, കിൽപ്പോക്ക്, അണ്ണാനഗർ തുടങ്ങിയ സ്ഥലങ്ങളിലാണ് ആര്യയുടെ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്.

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു, നികുതി അടക്കാതെ നികുതി വെട്ടിച്ചു എന്നിങ്ങനെയാണ് ആര്യക്കെതിരെയുള്ള ആരോപണങ്ങൾ.

Summary: A man has been arrested in Hardoi district of Uttar Pradesh for biting off his wife’s nose in a violent act of rage after allegedly finding her with her lover.

spot_imgspot_img
spot_imgspot_img

Latest news

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ പടയോട്ടം!

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ...

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

Other news

ക്രൂരതയുടെ പാരമ്യം! അമ്മയെ കൊന്ന് മക്കളോടൊപ്പം തിരച്ചിൽ നടത്തി പ്രതി; ജാംനഗറിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിയുന്നു

ക്രൂരതയുടെ പാരമ്യം! അമ്മയെ കൊന്ന് മക്കളോടൊപ്പം തിരച്ചിൽ നടത്തി പ്രതി; ജാംനഗറിനെ...

ഹോങ്കോങ്ങിൽ സ്വകാര്യത ഇനി പഴങ്കഥ;ഫോൺ പാസ്‌വേഡ് ചോദിച്ചാൽ ‘ഇല്ല’ പറയാനാകില്ല; ഇന്ത്യയിലെ നിയമവശങ്ങൾ ചർച്ചയാകുന്നു

ഹോങ്കോങ്ങിൽ സ്വകാര്യത ഇനി പഴങ്കഥ;ഫോൺ പാസ്‌വേഡ് ചോദിച്ചാൽ ‘ഇല്ല’ പറയാനാകില്ല; ഇന്ത്യയിലെ...

മന്ത്രിയും ട്രാൻസ്ജെൻഡറും തമ്മിലുള്ള ബെഡ്‌റൂം വീഡിയോ പുറത്ത്: നർഹരി സിർവാൾ സമ്മർദ്ദത്തിൽ

മന്ത്രിയും ട്രാൻസ്ജെൻഡറും തമ്മിലുള്ള ബെഡ്‌റൂം വീഡിയോ പുറത്ത്: നർഹരി സിർവാൾ സമ്മർദ്ദത്തിൽ മുംബൈ:...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

കളിക്കളത്തിൽ നിന്ന് ലഹരിക്കൂട്ടിലേക്ക്! സന്തോഷ് ട്രോഫി മുൻ താരം എംഡിഎംഎയുമായി പിടിയിൽ

കളിക്കളത്തിൽ നിന്ന് ലഹരിക്കൂട്ടിലേക്ക്! സന്തോഷ് ട്രോഫി മുൻ താരം എംഡിഎംഎയുമായി പിടിയിൽ തിരുവനന്തപുരം:...

ദേശീയ പാർട്ടികൾക്ക് 6,648 കോടി സംഭാവന; സിംഹഭാഗവും ബിജെപിക്ക്

ദേശീയ പാർട്ടികൾക്ക് 6,648 കോടി സംഭാവന; സിംഹഭാഗവും ബിജെപിക്ക് ന്യൂഡൽഹി: 2024-25 സാമ്പത്തിക...

Related Articles

Popular Categories

spot_imgspot_img