അടുത്ത അഞ്ച് ദിവസം കേരളത്തില്‍ വ്യാപകമായ ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഓഗസ്റ്റ് 15 മുതല്‍ 17 വരെ അതിശക്തമായ മഴക്കും 19 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. (Widespread rain in Kerala for the next five days)
തെക്കന്‍ കേരള തീരത്തിനും തെക്ക് കിഴക്കന്‍ അറബിക്കടലിനും മുകളിലായി രൂപപ്പെട്ട ചക്രവാതചുഴി കനത്ത മഴയ്ക്ക് കാരണമാകും.
കൊങ്കണ്‍ മുതല്‍ ചക്രവാതചുഴി വരെ 1 .5 km ഉയരം വരെ ന്യുനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നുവെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.
വിവിധ ജില്ലകളില്‍അഞ്ച് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഓറഞ്ച് അലര്‍ട്ട്
ഓഗസ്റ്റ് 15-ന് കോഴിക്കോട്, വയനാട്, ഓഗസ്റ്റ് 16-ന് പത്തനംതിട്ട, ഇടുക്കി, ഓഗസ്റ്റ് 17-ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 എം.എം മുതല്‍ 204.4 എം.എം വരെ മഴ ലഭിക്കാനാണ് സാധ്യത.
മഞ്ഞ അലര്‍ട്ട്
ഓഗസ്റ്റ് 15- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ്.
ഓഗസ്റ്റ് 16- തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
ഓഗസ്റ്റ് 17- ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ്
ഓഗസ്റ്റ് 18- പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
ഓഗസ്റ്റ് 19- ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം