web analytics

ബിരിയാണി കഴിച്ചപ്പോൾ അറിയാതെ വിഴുങ്ങിയത് തെറ്റാലിയുടെ രൂപമുള്ള എല്ലിൻ കഷണം; കുടുങ്ങിയത് ശ്വാസകോശത്തിന്റെ അറകളിൽ; ഒന്നര വർഷത്തിനുശേഷം പുറത്തെടുത്ത് ഡോക്ടർമാർ

മലപ്പുറം: ബിരിയാണി കഴിച്ചപ്പോൾ ഉള്ളിൽ പോയ എല്ലിന്‍കഷ്ണം ശ്വാസകോശ അറയില്‍ കുടുങ്ങി. മലപ്പുറം കോട്ടയ്ക്കൽ തെന്നല സ്വദേശിയായ 59 വയസുകാരന്റെ അനുഭവം അല്പം ഞെട്ടലുണ്ടാക്കുന്ന ഒന്നാണ്. ഭക്ഷണം ഇറക്കുമ്പോൾ വലിയ ബുദ്ധിമുട്ടും വേദനയും അനുഭവപ്പെട്ടു. ഒരുവിധത്തിൽ വേദന സഹിച്ചാണ് ബിരിയാണി ഇറക്കിയത്. വയറ്റിലേക്കാണ് ഇറങ്ങിപ്പോയതെന്നുകരുതി ആശ്വസിച്ചു.While eating biryani, a piece of bone got stuck in the lung cavity

സംശയനിവാരണത്തിനായി അടുത്തുള്ള ആശുപത്രിയിൽ പോയി എക്‌സ്റേ എടുത്തു. കുഴപ്പമില്ലെന്നു പറഞ്ഞ് ഡോക്ടർമാർ മടക്കിയയച്ചു. ഒന്നരവർഷം മുൻപുണ്ടായ സംഭവമാണെങ്കിലും രണ്ടാഴ്ച മുൻപാണ് കടുത്ത ചുമയും ശ്വാസതടസ്സവും കഫത്തിൽ രക്തത്തിന്റെ അംശവും കണ്ടെത്തിയത്.

ഓട്ടോറിക്ഷാ ഡ്രൈവറായ അബ്ദുൾ നാസർ നാട്ടിലെ അറിയപ്പെടുന്ന ഗായകനുമാണ്. സുഹൃത്തായ അധ്യാപകന്റെ യാത്രയയപ്പുയോഗത്തിൽ ഒന്നരവർഷം മുൻപ് പങ്കെടുത്ത് ലഗോൺ കോഴിയിറച്ചികൊണ്ട് ഉണ്ടാക്കിയ സ്‌പെഷ്യൽ ബിരിയാണി കഴിച്ചപ്പോളാണ് എല്ല് ഉള്ളിൽ പോയത്. മാപ്പിളപ്പാട്ടും ഹിന്ദിഗാനങ്ങളുമാണ് കൂടുതൽ പ്രിയം. കൂടെ ഹാർമോണിയം വായനയുമുണ്ട്. സുഹൃത്തായ അധ്യാപകന്റെ യാത്രയയപ്പുയോഗത്തിൽ ഒന്നരവർഷം മുൻപ് പങ്കെടുത്ത് ലഗോൺ കോഴിയിറച്ചികൊണ്ട് ഉണ്ടാക്കിയ സ്‌പെഷ്യൽ ബിരിയാണി കഴിച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം.

തിരൂരിലുള്ള ആശുപത്രിയിൽ പോയി സി.ടി. സ്‌കാൻ എടുത്തു. ശ്വാസകോശത്തിന്റെ അറകളിൽ എന്തോ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. അവിടത്തെ ഡോക്ടർമാർ തൃശ്ശൂരിലെ പൾമനോളജിസ്റ്റ് ജൂഡോ വാച്ചാപറമ്പിലിനെ കാണാൻ നിർദേശിച്ചു. ഉടൻ ബ്രോങ്കോസ്‌കോപ്പി നടത്താനായി ഡോക്ടർ അമല ആശുപത്രിയിലേയ്ക്ക് അയച്ചു.

അമലയിലെ പൾമണോളജി പ്രൊഫസർ ഡോ. തോമസ് വടക്കനും ഡോ. ശുഭം ചന്ദ്രയും ചേർന്ന് ബ്രോങ്കോസ്‌കോപ്പി നടത്തി ശ്വാസകോശത്തിൽ കുടുങ്ങിയ വലിയ എല്ലിൻകഷണം പുറത്തെടുത്തു. ഇംഗ്ലീഷ് അക്ഷരമാലയിലെ ‘വൈ’ അക്ഷരത്തിന്റെ രൂപത്തിലുള്ള എല്ലിൻകഷണം രക്തസ്രാവമില്ലാതെ പുറത്തെടുക്കാനായത് വലിയ നേട്ടമാണെന്ന് ഡോക്ടർമാർ അവകാശപ്പെടുന്നു.

spot_imgspot_img
spot_imgspot_img

Latest news

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു, സംഭവം കരമനയിൽ

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു,...

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ!

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ! കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ...

Other news

ഡോക്ടറോട് പക തീർക്കാൻ നായ്ക്കുരണപ്പൊടി വിതറി; കാഞ്ഞങ്ങാട്ട് രണ്ട് ആശുപത്രി ജീവനക്കാർക്കെതിരെ കേസ്

ഡോക്ടറോട് പക തീർക്കാൻ നായ്ക്കുരണപ്പൊടി വിതറി; കാഞ്ഞങ്ങാട്ട് രണ്ട് ആശുപത്രി ജീവനക്കാർക്കെതിരെ...

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ശിശുമരണം: എവിടെയാണ് പിഴച്ചത്? ഇന്നറിയാം

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ശിശുമരണം: എവിടെയാണ് പിഴച്ചത്? ഇന്നറിയാം തിരുവനന്തപുരം:നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ...

ഇടുക്കിയിൽ ജല ബോംബ് പോലൊരു കുടിവെള്ള ടാങ്ക്; ഭീതിയിൽ നാട്ടുകാർ

ഇടുക്കിയിൽ ജല ബോംബ് പോലൊരു കുടിവെള്ള ടാങ്ക്ഇടുക്കി നെടുങ്കണ്ടത്തിന് സമീപം എഴുകുംവയൽ...

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു, സംഭവം കരമനയിൽ

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു,...

വയറ്റിൽ കത്രികയുമായി അഞ്ചു വർഷം; വണ്ടാനത്ത് സംഭവിച്ചത് വൻ വീഴ്ച! മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു

ആലപ്പുഴ: കേരളത്തെ നടുക്കിയ വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാ വീഴ്ചയിൽ മനുഷ്യാവകാശ...

ശബരിമല സ്വർണ്ണക്കൊള്ള: എ. പത്മകുമാർ പുറത്തേക്ക്? നിർണ്ണായക വിധി ഇന്ന്;

കൊല്ലം: കേരളാ ദേവസ്വം ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി ആരോപണങ്ങളിൽ ഒന്നായ...

Related Articles

Popular Categories

spot_imgspot_img