web analytics

ഇനിയെങ്ങാനും കാണുമോ ഭൂമിയെപ്പോലൊരു ഗ്രഹവും, മനുഷ്യരെപ്പോലൊരു ജീവിയും; അന്വേഷിപ്പിൻ കണ്ടെത്തും എന്നാണല്ലോ

നമ്മുടെ പ്രപഞ്ചത്തിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢതകൾക്ക് ഒരിക്കലും അവസാനമില്ലാത്തതാണ് മനുഷ്യനെ ബഹിരാകാശ ഗവേഷണത്തിനും അന്യഗ്രഹങ്ങളെ കുറിച്ച് ആഴത്തിൽ പഠനം നടത്താനും പ്രേരിപ്പിക്കുന്നത്. എങ്കിലും ഭൂമിയിൽ അല്ലാതെ മറ്റുഗ്രഹങ്ങളിൽ മനുഷ്യരെപ്പോലെയുള്ള ജീവജാലങ്ങൾ ഉണ്ടോ എന്ന കാര്യം നമുക്ക് ഇതുവരെയും സ്ഥിരീകരിക്കാൻ ആയിട്ടില്ല.Where else will you see a planet like the earth, a creature like humans; Research will find you.

അന്യഗ്രഹ ജീവികൾ അടക്കമുള്ളവയുടെ ഊഹാപോഹങ്ങൾ പതിറ്റാണ്ടുകളായി നിലനിൽക്കുന്നുണ്ടെങ്കിലും ഇതിനൊന്നും കൃത്യമായ തെളിവുകൾ നമ്മുടെ പക്കലില്ല. കൂടാതെ ഭൂമിയിലെപ്പോലെ ജീവൻ നിലർത്താൻ കഴിയുന്ന മറ്റേതെങ്കിലും ഗ്രഹങ്ങൾ ഉണ്ടോ എന്ന കാര്യത്തിലും നമുക്ക് ഉറപ്പുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോഴിതാ മനുഷ്യന് ജീവൻ നിലനിർത്താൻ സാധിക്കുന്ന ഭൂമിക്ക് സമാനമായ മറ്റൊരു ഗ്രഹം കൂടി കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം.

നമ്മുടെ സൗരയൂഥത്തിന് പുറത്ത് രണ്ട് ഗ്രഹങ്ങളെ ആദ്യമായി കണ്ടെത്തുന്നത് 1992ലായിരുന്നു. പിന്നീട് ഇന്നുവരെ നമ്മുടെ ക്ഷീരപഥത്തില്‍ തന്നെ ആയിരക്കണക്കിന് അന്യഗ്രഹങ്ങളെ തിരിച്ചറിയാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്.

എങ്കിലും ഇന്നുവരെ നമ്മുടെ സൂര്യനും ഭൂമിയും പോലെ അനുയോജ്യമായ ജീവന്റ സാഹചര്യങ്ങള്‍ ഒത്തു ചേര്‍ന്നൊരു ഗ്രഹം പോലും കണ്ടെത്താന്‍ നമുക്കായിട്ടില്ല. കോടിക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ട് സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങളിലൂടെ കടന്നുപോയി ജീവന്‍ ഉടലെടുത്ത ഭൂമിക്കു പകരംവയ്ക്കാന്‍ മറ്റൊരു ഗ്രഹം ഇല്ലെന്നാണോ ഇതിന്റെ സൂചന?

നക്ഷത്രങ്ങളോട് വളരെ അടുത്തുള്ള ചുട്ടുപഴുത്ത ഗ്രഹങ്ങള്‍ അല്ലെങ്കില്‍ ഒരുപാട് ദൂരെയുള്ള വാതകഭീമന്മാര്‍ എന്നിങ്ങനെയാണ് പൊതുവേ കണ്ടെത്തിയ അന്യഗ്രഹങ്ങളുള്ളത്. ഭൂമിയെ പോലെ ജീവന് അനുയോജ്യമായ സാഹചര്യങ്ങളുള്ള ഗ്രഹങ്ങള്‍ നമ്മുടെ കണ്ണില്‍ പെടാതെ ഒളിച്ചിരിക്കുകയാണോ? എന്നാണ് പ്രപഞ്ചശാസ്ത്രജ്ഞരില്‍ ഒരുവിഭാഗത്തിന്റെ ചോദ്യം.

അന്യഗ്രഹങ്ങളെ തേടാനുള്ള നമ്മുടെ സാങ്കേതികവിദ്യ ഇപ്പോഴും പരിമിതമാണ്. അതു മാത്രമല്ല നമ്മുടെ ഭാവനയിലുള്ള അന്യഗ്രഹ ജീവികളെയും ജീവന്റെ സാഹചര്യങ്ങളുമാണ് പലപ്പോഴും നമ്മള്‍ നേടുന്നത്. നമുക്ക് ഊഹിക്കാന്‍ പോലും സാധിക്കാത്ത രീതിയിലുള്ള അന്യഗ്രഹ ജീവികള്‍ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

മൂന്നു പതിറ്റാണ്ടായിട്ടേയുള്ളൂ നമ്മള്‍ സൂര്യനു ചുറ്റുമുള്ള ഗ്രഹങ്ങള്‍ക്ക് പുറത്ത് മറ്റു ഗ്രഹങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞിട്ട്. അതിനു മുൻപ് വരെ സൂര്യനും സൂര്യനെ കറങ്ങുന്ന ഗ്രഹങ്ങളുമായിരുന്നു നമുക്കറിയാവുന്ന അന്യഗ്രഹങ്ങള്‍. നമ്മുടെ സൗരയൂഥത്തിന് പുറത്തെ നക്ഷത്രങ്ങളിലും ഗ്രഹങ്ങളുണ്ടെന്നതിന് തെളിവു ലഭിച്ചതോടെ സൂര്യന് സമാനമായ ഗ്രഹങ്ങള്‍ കണ്ടെത്താനായി ശ്രമം.

ഒടുവില്‍ സൂര്യന്റെ വലുപ്പമുള്ള ഒരു നക്ഷത്രം കണ്ടെത്തിയെങ്കിലും ഭൂമിക്ക് സമാനമായ ഗ്രഹം അവിടെയുണ്ടായിരുന്നില്ല. കേവലം 4.2 ദിവസം കൊണ്ട് മാതൃനക്ഷത്രത്തെ വലം വെക്കുന്ന പടുകൂറ്റന്‍ ഗ്രഹമായിരുന്നു ആ നക്ഷത്രത്തിന് ഏറ്റവും അടുത്തുള്ളത്.

വ്യാഴത്തിന്റെ പകുതി വലുപ്പമുണ്ടായിരുന്നു ആയിരം ഡിഗ്രി സെല്‍ഷ്യസില്‍ ചുട്ടുപഴുത്തിരിക്കുന്ന ഈ ഗ്രഹത്തിന്. പിന്നീട് നടത്തിയ പഠനങ്ങളില്‍ ഇത്തരം നക്ഷത്രങ്ങളോട് ചേര്‍ന്നുകൊണ്ട് ഭ്രമണം ചെയ്യുന്ന കൂറ്റന്‍ഗ്രഹങ്ങള്‍ അപൂര്‍വമല്ലെന്ന് നമ്മള്‍ തിരിച്ചറിഞ്ഞു.

പ്രധാനമായും രണ്ട് വഴികളിലൂടെയാണ് നമ്മള്‍ അന്യഗ്രഹങ്ങളെ തിരിച്ചറിയുന്നത്. വിദൂരപ്രപഞ്ചത്തിലെ നക്ഷത്രത്തില്‍ നിന്നും വരുന്ന പ്രകാശത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ തിരിച്ചറിയുകയാണ് ആദ്യത്തെ മാര്‍ഗം.

ഭൂമിക്കും ആ നക്ഷത്രത്തിനും ഇടയിലൂടെ ഗ്രഹങ്ങള്‍ കടന്നു പോവുമ്പോള്‍ പ്രകാശത്തിലുണ്ടാവുന്ന വ്യതിയാനം തിരിച്ചറിഞ്ഞ് ഗ്രഹങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്ന രീതിയാണിത്. നാസയുടെ ടെസ് ദൂരദര്‍ശിനി പോലുള്ളവ ഇത്തരം നിരീക്ഷണങ്ങള്‍ക്ക് പറ്റിയതാണ്. ഭൂമിയുടെ ഭ്രമണം ബാധിക്കാത്തവിധം നിശ്ചിത നക്ഷത്രത്തെ 27 ദിവസം വരെ നിരീക്ഷിക്കാന്‍ ഈ ദൂരദര്‍ശിനി വഴി സാധിക്കും.

എല്ലാ നക്ഷത്രത്തിനും അതിന്റെ ഗ്രഹങ്ങളുമായി ഗുരുത്വബലമുണ്ടാവും. ഇത്തരം ബലം മൂലം നക്ഷത്രത്തിന്റെ ചലനത്തിലുണ്ടാവുന്ന മാറ്റം തിരിച്ചറിഞ്ഞ് ഗ്രഹം എത്രത്തോളം സ്വാധീനം നക്ഷത്രത്തില്‍ ചെലുത്തുന്നുവെന്ന് മനസിലാക്കി അന്യഗ്രഹ സാന്നിധ്യം ഉറപ്പിക്കുന്നതാണ് രണ്ടാം രീതി. ഇവിടെയും വലിയ ഗ്രഹങ്ങളെയാണ് നമുക്ക് എളുപ്പം കണ്ടുകിട്ടുക.

നമ്മള്‍ കണ്ടെത്തിയ അന്യഗ്രഹങ്ങളില്‍ വലിയൊരു ശതമാനവും ഭൂമിയുടെ ഭ്രമണപഥത്തേക്കാള്‍ ചെറിയ ഭ്രമണപഥമുള്ളവയാണ്. മാത്രമല്ല അന്യഗ്രഹങ്ങളില്‍ പകുതിയിലേറെയും 20 ദിവസംകൊണ്ടാണ് മാതൃനക്ഷത്രത്തെയോ നക്ഷത്രങ്ങളേയോ ചുറ്റിവരുന്നത്. ക്ഷീരപഥത്തിന് പുറത്ത് കണ്ടെത്തിയ നക്ഷത്ര സമൂഹങ്ങളില്‍ പത്തു ശതമാനം ഇരട്ട നക്ഷത്രങ്ങളുള്ളവയാണ്. അവിടെ ഗ്രഹങ്ങള്‍ക്ക് രണ്ടു സൂര്യന്മാരുണ്ടെന്ന് ചുരുക്കം. നമ്മുടെ ക്ഷീരപഥത്തിന്റെ മാത്രം കാര്യമെടുത്താല്‍ ഇവിടെ കണ്ടെത്തിയിട്ടുള്ള നക്ഷത്രസമൂഹങ്ങളില്‍ 80 ശതമാനവും ഒന്നിലേറെ നക്ഷത്രങ്ങളെ വലംവയ്ക്കുന്നവയാണ്.

1992ല്‍ ആദ്യമായി രണ്ട് അന്യഗ്രഹങ്ങളെ കണ്ടെത്തിയ ശേഷം അതിവേഗത്തില്‍ അന്യഗ്രഹ നിരീക്ഷണ സാങ്കേതിക വിദ്യകള്‍ വികസിച്ചിട്ടുണ്ട്. എങ്കിലും അന്യഗ്രഹങ്ങളെ തേടുന്ന ശാസ്ത്രത്തില്‍ നമ്മള്‍ പിച്ചവച്ചു തുടങ്ങുന്നേയുള്ളൂവെന്നതാണ് സത്യം. സാങ്കേതികവിദ്യ പുരോഗമിക്കും തോറും കൂടുതല്‍ ചെറിയ ഗ്രഹങ്ങളേയും വിദൂര നക്ഷത്ര സമൂഹങ്ങളേയും നമുക്ക് കണ്ടെത്താന്‍ സാധിച്ചേക്കും.

ഉദാഹരണത്തിന് ചുവപ്പു കുള്ളന്മാരെന്ന വിഭാഗത്തില്‍ പെടുന്ന നക്ഷത്രങ്ങളെ എടുക്കുക. നമ്മുടെ ക്ഷീരപഥത്തില്‍ വളരെ സാധാരണയായി കാണപ്പെടുന്ന നക്ഷത്രങ്ങളാണിവ. എന്നാല്‍ വളരെ കുറച്ച് പ്രകാശം മാത്രമേ ഇവ പുറത്തുവിടൂ എന്നതിനാല്‍ തന്നെ ചുവപ്പുകുള്ളന്മാരില്‍ വലിയൊരു ശതമാനവും നമ്മുടെ നിരീക്ഷണ പരിധിക്ക് പുറത്താണ്. നമ്മുടെ പ്രപഞ്ചത്തില്‍ ആകെയുള്ളതില്‍ 75 ശതമാനം നക്ഷത്രങ്ങളും ചുവപ്പുകുള്ളന്മാരാണ്. മനുഷ്യന്റെ കാണാമറയത്തുള്ള ലോകങ്ങള്‍ എത്രമാത്രം വലുതാണെന്നതിന്റെ ഒരു തെളിവാണിത്.

ഭൂമിയിലെ മണല്‍തരികളോളം നക്ഷത്രങ്ങള്‍ നമ്മുടെ ദൃശ്യ പ്രപഞ്ചത്തിലുണ്ടെന്നാണ് കണക്ക്. അങ്ങനെയെങ്കില്‍ ആ നക്ഷത്രങ്ങള്‍ക്കു ചുറ്റും കറങ്ങുന്ന ഗ്രഹങ്ങള്‍ എത്രയേറെയുണ്ടാവും. സങ്കല്‍പത്തിനും അപ്പുറത്തെ പ്രപഞ്ചത്തിന്റെ ഈ വിശാലതയാണ് അന്യഗ്രഹ ജീവന്‍ എന്ന സാധ്യതയെ സജീവമാക്കി നിലനിര്‍ത്തുന്നതും.

ഏതെങ്കിലും ഭീമൻ ഡേറ്റാബേസിൽ നിന്ന് അന്യഗ്രഹങ്ങളെ തിരിച്ചറിയുക എന്നതാണ് ആദ്യപടി. ഒരു ഗ്രാഫിലെ വക്രവരകളിൽ നിന്ന് ഒരു അന്യഗ്രഹത്തിന്റെ പ്രകാശമുദ്ര ഏതാനും സെക്കൻഡ് കൊണ്ടുതന്നെ തിരിച്ചറിയാനുള്ള അസാധാരണ സിദ്ധി മനുഷ്യനേത്രങ്ങൾക്കുണ്ട്.

ഈ പാറ്റേൺ മനസിലാക്കാനും, കോടിക്കണക്കിന് ഡേറ്റാസെറ്റുകളിൽ നിന്ന് താത്പര്യജനകമായ വസ്തുക്കൾ തിരിച്ചറിയാനും ഒരു യന്ത്രത്തെ പഠിപ്പിച്ചെടുക്കാൻ കഴിഞ്ഞാൽ, അതാകും അന്യഗ്രഹശാസ്ത്രത്തിന്റെ ഭാവി, എന്നെങ്കിലും അന്യഗ്രഹജീവികളെ കണ്ടെത്താനുള്ള താക്കോൽ!

മനുഷ്യരെപ്പോലെ പ്രവർത്തിക്കുന്ന യന്ത്രങ്ങൾക്ക് ഒരേസമയം ഗുണവും ദോഷവുമുണ്ടാകാം. മനുഷ്യനേത്രങ്ങളെപ്പോലെ പ്രവർത്തിക്കാൻ പരിശീലിപ്പിക്കപ്പെട്ട യന്ത്രങ്ങൾക്ക് അന്യഗ്രഹങ്ങളെ തിരിച്ചറിയാൻ കഴിയും, കാറോട്ടിക്കാം, അങ്ങേയറ്റം സൂക്ഷ്മത ആവശ്യമുള്ള ശസ്ത്രക്രിയകൾ നടത്താനാകും.

ഇതൊക്കെ നല്ലകാര്യങ്ങൾ തന്നെ, സംശയമില്ല. എന്നാൽ, മനുഷ്യമനസിനെ അനുകരിക്കുന്ന യന്ത്രങ്ങളിലേക്ക് മനുഷ്യസഹജമായ പക്ഷങ്ങളും (biases) മുൻവിധികളും കടന്നുവന്നാലോ! യഥാർഥ ട്വിറ്റർ യൂസർമാരുടെ രീതികൾ പഠിച്ച് സ്വമേധയാ പ്രവർത്തിക്കാൻ അനുവാദം നൽകിയ ട്വിറ്റർ ബോട്ടുകൾ മികച്ച ഉദാഹരണമാണ്. മനുഷ്യരെ അനുകരിച്ച് നിന്ദ്യവും വർഗ്ഗീയവുമായ ട്വീറ്റുകൾ ചെയ്യാൻ തുടങ്ങിയതോടെ, 16 മണിക്കൂറിനകം ആ ബോട്ടുകളെ പൂട്ടിക്കെട്ടേണ്ടി വന്നു!

പലരുടെയും കണ്ണുതുറപ്പിച്ച ഒരു സാമൂഹിക പരീക്ഷണമായിരുന്നു അത്. മനുഷ്യന്റെ അഭിലഷണീയമായ ഗുണങ്ങൾ സ്വായത്തമാക്കാനും, അല്ലാത്തവ പഠിക്കാതിരിക്കാനും യന്ത്രങ്ങളെ പരിശീലിപ്പിക്കുക എന്ന് ഭാവിയിലെ വെല്ലുവിളിയാണ്.

spot_imgspot_img
spot_imgspot_img

Latest news

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Other news

ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചെന്ന കേസിൽ അമ്മ പറയുന്നത് ഇങ്ങനെ

ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചെന്ന കേസിൽ അമ്മ പറയുന്നത് ഇങ്ങനെ തിരുവനന്തപുരം: ഐഎസിൽ ചേരാൻ...

മഴമുന്നറിയിപ്പിൽ മാറ്റം; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

മഴമുന്നറിയിപ്പിൽ മാറ്റം; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് സംസ്ഥാനത്ത് വ്യാപകമഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ...

തുടക്കം പാളി; ക്യൂ15 മണിക്കൂര്‍ വരെ നീളുന്നു; കുടിവെള്ളം പോലും ലഭിക്കുന്നില്ലെന്ന് പരാതി

തുടക്കം പാളി; ക്യൂ15 മണിക്കൂര്‍ വരെ നീളുന്നു; കുടിവെള്ളം പോലും ലഭിക്കുന്നില്ലെന്ന്...

മദ്യപിക്കുന്നതിനിടെ തിരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി തർക്കം; മാതൃസഹോദരന്മാർ ചേർന്ന് യുവാവിനെ കൊലപ്പെടുത്തി

മാതൃസഹോദരന്മാർ ചേർന്ന് യുവാവിനെ കൊലപ്പെടുത്തി മധ്യപ്രദേശിൽ ഉണ്ടായ ദാരുണ സംഭവത്തിൽ ബിഹാർ...

‘ഞാന്‍ മോദി ഫാന്‍’; നടി ഊർമിള ഉണ്ണി ബിജെപിയിൽ ചേർന്നു

‘ഞാന്‍ മോദി ഫാന്‍’; നടി ഊർമിള ഉണ്ണി ബിജെപിയിൽ ചേർന്നു പ്രമുഖ സിനിമാ-ടെലിവിഷൻ...

നഖങ്ങൾ പൊട്ടിപ്പോകുന്നുണ്ടോ? ശരീരം നൽകുന്ന ഈ സൂചന അവ​ഗണിക്കരുത്

നഖങ്ങൾ പെട്ടെന്ന് പൊട്ടുകയോ അടർന്നു പോവുകയോ ചെയ്യുന്ന അവസ്ഥയാണ് ബ്രിറ്റിൽ നെയിൽ...

Related Articles

Popular Categories

spot_imgspot_img