12 വർഷം മുമ്പ് ഇവിടെ വരുമ്പോൾ കാലില്‍ ഒരു വള്ളി ചെരുപ്പും കൈയ്യില്‍ 1000 രൂപയും മാത്രം; തങ്കപ്പെണ്ണിനും കുട്ട്യോൾക്കുമൊപ്പം വിഘ്‌നേശ് ശിവന്‍ ഡിസ്നി ലാൻ്റിൽ

2012ല്‍ ‘പോടാ പോടി’ എന്ന ചിത്രം സംവിധാനം ചെയ്താണ് വിഘ്‌നേശ് ശിവന്‍ സിനിമരംഗത്തേക്ക് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ‘വേലയില്ലാ പട്ടധാരി’, ‘നാനും റൗഡി താന്‍’ തുടങ്ങിയ ഹിറ്റ് സിനിമകള്‍ ഒരുക്കി തമിഴിലെ മികച്ച സംവിധായകരില്‍ ഒരാളായി വിഘ്‌നേശ് മാറി.

ഇപ്പോഴിതാ ജീവിതത്തില്‍ താന്‍ നടന്നു കയറിയ വഴികളുടെ ഓര്‍മ്മ പുതുക്കി എത്തിയിരിക്കുകയാണ് വിഘ്‌നേശ് ശിവന്‍.

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള ദമ്പതികളാണ് നയൻതാരയും വിഘ്നേശ് ശിവനും. ഇപ്പോഴിതാ ഹോങ് കോങിലെ ഡിസ്‌നി ലാൻഡിൽ അവധിക്കാലം ചിലവിടുന്ന താരങ്ങളുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യാത്രയ്ക്ക് ദമ്പതികൾക്കൊപ്പം അവരുടെ രണ്ട് മക്കളും കൂടെയുണ്ട്. ജീവിതത്തിലെ പഴയകാല ഓർമ്മകൾ പങ്കുവച്ചുള്ള ചിത്രമാണ് വിഘ്നേശ് ശിവൻ പോസ്റ്റ് ചെയ്തത്.

https://www.instagram.com/p/C7ow4vKSpGD/?utm_source=ig_embed&ig_rid=871cae74-8b73-4aa9-8702-5af526889cca

ഈ ചിത്രം പകർത്തിയ സ്ഥലത്ത് വിഗ്നേഷ് ശിവൻ 12 വർഷങ്ങൾക്ക് മുൻപ് വന്നിട്ടുണ്ട്. അന്ന് കാലിൽ റബർ ചെരുപ്പും കയ്യിൽ വെറും 1000 രൂപയുമായിരുന്നു സ്വന്തമായി ഉണ്ടായിരുന്നത്. ഇന്നിവിടെ നിൽക്കുമ്പോൾ ഭാര്യ നയൻ‌താരയും രണ്ട് ഇരട്ടക്കുട്ടികളും വിഘ്നേശിനു കൂടെയുണ്ട്.

സ്ഥലം ഹോങ് കോങിലെ ഡിസ്‌നി ലാൻഡ് റിസോർട്ട് ആണ്. ‘പോടാ പോടീ’ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അനുമതി തേടിയാണ് 12 വർഷം മുമ്പ് അദ്ദേഹം എത്തിയത്. ചിമ്പുവും വരലക്ഷ്മിയും നായികാ നായകന്മാരായ ഇതേ ചിത്രത്തിലൂടെയാണ് വിഗ്നേഷ് ശിവൻ ആദ്യമായി സംവിധായകനായതും.

 

Read Also:കെജ്രിവാളിന് ഇളവില്ല; നാളെ തന്നെ ജയിലിലേക്ക് മടങ്ങണം, ജാമ്യാപേക്ഷയില്‍ വിധി ജൂണ്‍ 5ന്

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ട്രംപ് മരിച്ചോ?

ട്രംപ് മരിച്ചോ? വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരണം സംബന്ധിച്ച അഭ്യൂഹങ്ങൾ...

Related Articles

Popular Categories

spot_imgspot_img