ഇനി കുത്തിയിരുന്ന് ടൈപ്പ് ചെയ്യണ്ട; വാട്സാപ്പിനോട് പറഞ്ഞാൽ മതി, ടെക്സ്റ്റ് ആക്കിത്തരും; തർജമയും ഉണ്ട്; കിടിലൻ ഫീച്ചർ

സ്മാർട്ഫോൺ ജീവിതത്തിൻ്റെ ഭാഗമായെങ്കിലും പലർക്കും ഇന്ന് ടൈപ്പ് ചെയ്യാൻ മടിയാണ്. മെസേജുകൾ വോയിസ് നോട്ടായി അയക്കുന്നവരുടെ എണ്ണമാണ് കൂടുതൽ. എന്നാൽ ചിലതൊക്കെ ടൈപ്പ് ചെയ്ത് തന്നെ അയക്കേണ്ടി വരാറുണ്ട്.WhatsApp will now be able to convert and translate recorded voice messages into text.

ടൈപ്പ് ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് ഇതാ ഒരു സന്തോഷ വാർത്ത എത്തിയിരിക്കുന്നു. റെക്കോര്‍ഡ് ചെയ്തയക്കുന്ന ശബ്ദ സന്ദേശങ്ങളെ ടെക്‌സ്റ്റ് ആക്കി മാറ്റാനും തര്‍ജ്ജമ ചെയ്യാനും ഇനി വാട്സ്ആപ്പിൽ ലഭ്യമാകും.

ഹിന്ദി, സ്പാനിഷ്, പോര്‍ച്ചുഗീസ്, റഷ്യന്‍, ഇംഗ്ലീഷ് ഉള്‍പ്പടെയുള്ള ഭാഷകളിലാവും തുടക്കത്തില്‍ ഈ സൗകര്യം ലഭിക്കുക. വാട്‌സാപ്പിന്റെ 2.24.7.8 ആന്‍ഡ്രോയിഡ് ബീറ്റാ വേര്‍ഷനിലാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നത്.

ഫോണില്‍ തന്നെയാവും ഈ ഫീച്ചറിന്റെ പ്രൊസസിങ് നടക്കുക എന്നാണ് വിവരം.അതിനാല്‍ സന്ദേശങ്ങള്‍ ട്രാന്‍സ്‌ക്രൈബ് ചെയ്യാനായി പുറത്തുള്ള സെര്‍വറുകളിലേക്ക് അയക്കില്ല. ശബ്ദ സന്ദേശങ്ങളുടെ എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണിത്

വോയ്‌സ് ട്രാന്‍സ്‌ക്രിപ്റ്റ് ഭാഷ തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഇതുവഴി വാട്‌സാപ്പിലെത്തും. ശേഷം വാട്‌സാപ്പില്‍ വരുന്ന ശബ്ദസന്ദേശങ്ങളെ ട്രാന്‍സ്‌ക്രൈബ് ചെയ്യാനാവും.

spot_imgspot_img
spot_imgspot_img

Latest news

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

Other news

കോട്ടയത്ത് ലഹരിക്കടിമയായ യുവാവിന്റെ ആക്രമണം; പ്രതിക്കായി വ്യാപക തിരച്ചിൽ

കോട്ടയം: കോട്ടയം കുറവിലങ്ങാട് ലഹരിക്കടിമയായ യുവാവ് മറ്റൊരു യുവാവിനെ കിണറ്റിൽ തള്ളിയിട്ടു....

സ്കൂളിൽ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ സാരിക്ക് തീപിടിച്ചു; ഭയന്നോടിയ പാചക തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: സ്കൂളിൽ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് പാചക തൊഴിലാളി മരിച്ചു. ആലപ്പുഴ...

അനു പിൻമാറിയതോടെ രേണുവിനെ സമീപിച്ചു; സുധിയുടെ ഭാര്യ വീണ്ടും വിവാഹിതയായോ?

സമൂഹ മാധ്യമങ്ങളിൽ അടുത്തിടെയായി വിവാദ ചർച്ചകളിൽ നിറയുന്ന താരമാണ് രേണു സുധി....

ദ്രോഗട ഇന്ത്യൻ അസോസിയേഷന് പുതിയ നേതൃത്വം

ഇരുപതാം വർഷത്തിലേക്ക് കടക്കുന്ന, ദ്രോഗട ഇന്ത്യൻ അസോസിയേഷൻ ( DMA) പുതിയ...

അജ്ഞാത കരങ്ങൾ തുണച്ചു; 49 തടവുകാർക്ക് ജയിൽ മോചനം

മസ്കറ്റ്: പേരു വിവരങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത അജ്ഞാത ഒമാനി പൗരൻറെ കനിവിൽ...

ഈ രണ്ടു ജില്ലകളിൽ കള്ളക്കടൽ സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ...

Related Articles

Popular Categories

spot_imgspot_img