സംസ്ഥാനത്ത് വ്യാപകമായി വാട്സ് ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നു. ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകൾ വഴി ആളുകൾ ധനസഹായത്തിനായി അപേക്ഷിച്ച് പണം തട്ടിയെടുക്കുന്നു. കൊച്ചിയിലെ സൈബർ പോലീസ് ഈ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. WhatsApp accounts are being hacked widely in the state.
ഒരു വ്യക്തിയുടെ വാട്സ് ആപ്പ് നമ്പർ ഹാക്ക് ചെയ്തശേഷം, ആ നമ്പർ ഉപയോഗിച്ച് വിവിധ ഗ്രൂപ്പുകളിൽ അംഗങ്ങളുമായി ബന്ധപ്പെടുകയും, അവരുടേതായ വാട്സ് ആപ്പ് നമ്പറുകൾ കൂടി ഹാക്ക് ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നു. വാട്സ് ആപ്പിൽ വന്ന ആറക്ക നമ്പർ കൈമാറാൻ കഴിയുമോ എന്ന ചോദ്യവും ഹാക്കർ ചോദിക്കുന്നു.
നമ്മുടെ പരിചയക്കാരൻ ആയതിനാൽ സ്വാഭാവികമായും ആ നമ്പർ കൈമാറ്റം ചെയ്യും. ഈ ഒ.ടി.പി നമ്പർ പങ്കുവെച്ചാൽ വാട്സ് ആപ്പ് ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. ഹാക്കർമാർ ഉപയോഗിക്കുന്ന നമ്പറുകൾക്ക് ഗ്രൂപ്പുകളിലും വ്യക്തികളിലും എളുപ്പത്തിൽ പ്രവേശനം ലഭിക്കും, അതിനാൽ അവർക്ക് വേഗത്തിൽ വിവരങ്ങൾ കൈപ്പറ്റാൻ കഴിയും.
മാത്രമല്ല, വാട്സ് ആപ്പിൽ വ്യക്തിപരമായ സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവയിലേക്ക് ഹാക്കർമാർക്ക് ആക്സസ് ലഭിക്കും. സഹായത്തിനായി ആവശ്യപ്പെടുന്ന സന്ദേശങ്ങൾക്കും, ബ്ലാക്ക് മെെയിൽ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്കും ഇത് കാരണമാകുമെന്ന് സൈബർ പോലീസ് അറിയിച്ചു.
പരിചിതരായ നമ്പറുകളിൽ (കുടുംബാംഗങ്ങൾ ഉൾപ്പെടെ) നിന്നുള്ള ഒ.ടി.പി നമ്പറുകൾ പങ്കുവെക്കുന്നത് അപകടകരമാണ്, അതിനാൽ ഒ.ടി.പി നമ്പറുകൾ പറഞ്ഞു കൊടുക്കണമെന്ന ആവശ്യവുമായി വരുന്ന മെസേജുകൾക്കു ഒരു കാരണവശാലും മറുപടി നൽകരുതെന്നു പൊലീസ് മുന്നറിയിപ്പു നൽകുന്നു.