web analytics

ബാത്ത്‌റൂമിൽ പോകണമെങ്കിൽ പോലും അനുവാദം വേണം, ഫോണില്ല, ഇന്റർനെറ്റ്‌ ഇല്ല… ഉത്തരകൊറിയ അതിർത്തി തുറന്നതോടെ എത്തിയ യു.കെ.സഞ്ചാരികൾ കണ്ട കാഴ്ച ! ചിത്രങ്ങൾ കാണാം

ഉത്തരകൊറിയ എന്നും നിഗൂഢതകളുടെ കേന്ദ്രമാണ്. അവിടെ നടക്കുന്നത് എന്താണ് എന്നറിയാൻ ലോക രാജ്യങ്ങൾ പഠിച്ച പണി പലതും നോക്കിയിട്ടും നടന്നില്ല. കോവിഡ് ആരംഭിച്ചതോടെ രാജ്യത്ത് ഉണ്ടായിരുന്ന ചുരുക്കം ചില വിദേശികളേയും ഉത്തരകൊറിയ നാടുകടത്തി. എന്നാൽ ഇപ്പോൾ സഞ്ചാരികൾക്കായി വീണ്ടും അതിർത്തി തുറന്നിരിക്കുകയാണ് ഉത്തരകൊറിയ.

എന്നാൽ കടുത്ത നിയന്ത്രണമാണ് കൊറിയൻ സന്ദർശനത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്. യംഗം പയനിയർ ടൂർസ് കമ്പനിയുടെ നേതൃത്വത്തിൽ ഉത്തരകൊറിയയിൽ എത്തിയ പാശ്ചാത്യ സഞ്ചാരികൾ കണ്ടത് വിചിത്രമായ കാഴ്ചകളായിരുന്നു.

കൊറിയയിൽ എവിടേയും ഫോൺ സിഗ്നൽ ഇല്ല, ഇന്റർനെറ്റില്ല , എ.ടി.എം. മെഷീനുകളും കേട്ടുകേൾവി മാത്രം. ഗൈഡിന് ഒപ്പം മാത്രമേ പുറത്തിറങ്ങാനാകു. ബാത്ത്‌റൂമിൽ പോകണമെങ്കിൽ പോലും ഒന്നിലധികം തവണ അനുവാദം ചോദിക്കേണ്ടി വരുന്നു.

യാത്രയിൽ കണ്ടുമുട്ടിയ ഉത്തരകൊറിയക്കാർ എല്ലാവരും തുടർച്ചയായി എന്തെങ്കിലും തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരായിരുന്നു. ബാലിസ്റ്റിക് മിസൈലുകൾ ആക്രമണം നടത്തുന്നതിന്റെ ഗ്രാഫിക് പശ്ചാത്തലത്തിൽ ഡാൻസ് ചെയ്യുന്ന സ്‌കൂൾ വിദ്യാർഥികളെ അവർ കാണുകയുണ്ടായി.

നൃത്തത്തിനൊപ്പം സ്‌ഫോടനങ്ങളുടെ ശബ്ദവും കേൾക്കാമായിരുന്നു. ലോകോത്തര ബ്രാൻഡുകളുടെ ചൈനീസ് പതിപ്പുകൾ കമ്പോളങ്ങളിൽ കാണപ്പെട്ടു. കെട്ടിടങ്ങൾ പലതും ജീർണാവസ്ഥയിലുള്ളതായിരുന്നു. റോഡുകൾ കോൺക്രീറ്റ് ഇളകിമാറിയവയായിരുന്നു.

താരതമ്യേന മികച്ച പ്രദേശങ്ങളാണ് വിനോദ സഞ്ചാരികളെ കാണിച്ചിരുന്നത് . അപ്പോൾ മറ്റു പ്രദേശങ്ങളുടെ അവസ്ഥയെന്താകാമെന്ന് സഞ്ചാരികൾ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി സി. കാപ്പൻ

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി...

”കൈ”പിടിച്ച് ഐഷാ പോറ്റി

''കൈ''പിടിച്ച് ഐഷാ പോറ്റി തിരുവനന്തപുരം: മുൻ സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ...

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന് എഴുതിയ ട്രോഫിയുമായി യുവമോർച്ച പ്രവർത്തകർ

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന്...

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന്...

Other news

ലൈറ്റ്, മീഡിയം, സ്ട്രോങ്…വാരാണസി യാത്രയ്ക്കിടെ ‘ബാബ തണ്ടായി’ കുടിച്ച അനുഭവം പങ്കുവെച്ച് നടി പാർവതി കൃഷ്ണ

ലൈറ്റ്, മീഡിയം, സ്ട്രോങ്…വാരാണസി യാത്രയ്ക്കിടെ ‘ബാബ തണ്ടായി’ കുടിച്ച അനുഭവം പങ്കുവെച്ച്...

ഗ്രൂപ്പ് പോര് പുറത്ത്, വിജയസാധ്യത മാത്രം മാനദണ്ഡം; സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ‘സ്ക്രീനിംഗ് കമ്മിറ്റി’ കേരളത്തിലേക്ക്

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു. സ്ഥാനാർത്ഥി നിർണയത്തിനുള്ള അതിനിർണ്ണായകമായ...

തന്ത്രി കണ്ഠരര് രാജീവരെ രണ്ടാമത്തെ കേസിലും അറസ്റ്റ് ചെയ്യും; ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് എസ്‌ഐടി കണ്ടെത്തല്‍

തന്ത്രി കണ്ഠരര് രാജീവരെ രണ്ടാമത്തെ കേസിലും അറസ്റ്റ് ചെയ്യും; ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന്...

കേരള കോണ്‍ഗ്രസ് എം മുന്നണി മാറ്റം; നിലപാട് വ്യക്തമാക്കി മന്ത്രി റോഷി അഗസ്റ്റിൻ

കേരള കോണ്‍ഗ്രസ് എം മുന്നണി മാറ്റം; നിലപാട് വ്യക്തമാക്കി മന്ത്രി റോഷി...

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി സി. കാപ്പൻ

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി...

‘എന്റെ ഡാർലിങ് സ്ത്രീത്വത്തിലേക്ക്’ – മകൾ ഋതുമതിയായ സന്തോഷം പങ്കുവച്ച് അഞ്ജലി നായർ

‘എന്റെ ഡാർലിങ് സ്ത്രീത്വത്തിലേക്ക്’ – മകൾ ഋതുമതിയായ സന്തോഷം പങ്കുവച്ച് അഞ്ജലി...

Related Articles

Popular Categories

spot_imgspot_img