മൂന്നു ദിവസമായി യു.എ.ഇ.യിൽ വിവിധയിടങ്ങളിൽ മഴയിലും ആലിപ്പഴ വർഷത്തിലും ഒട്ടേറെ വാഹനങ്ങൾക്കാണ് തകരാറുണ്ടായത്. വാഹനങ്ങൾ തകരാറിലായതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് ലഭിയ്ക്കാൻ വാഹനം പോലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോകേണ്ടതില്ല എന്നറിയിച്ചിരിയ്ക്കുകയാണ് അധികൃതർ. വാഹനയുടമകൾ ദുബൈ പോലീസിന്റെ വെബ്‌സൈറ്റ് സന്ദർശിച്ച് സർട്ടിഫിക്കറ്റ് പാക്കേജിനായി അപേക്ഷ നൽകണം. പ്രകൃതി ദുരന്തത്തിന്റെയും കേടായ വാഹനങ്ങളുടെയും ചിത്രം അറ്റാച്ച് ചെയ്താൽ 48 മണിക്കൂറിനകം സർട്ടിഫിക്കറ്റ് ലഭിയ്ക്കും. 95 ദിർഹമാണ് സർട്ടിഫിക്കറ്റിനായി നൽകേണ്ടത്.
Also Read: ഇനി കളി മാറും :തൃശൂരിൽ ഗവർണറെ കരിങ്കൊടി കാണിക്കാനെത്തിയ 25 എസ്എഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ