കിം​ഗ്ഖാന്റെ കറുത്ത ജിപ്സിക്ക് എന്ത് സംഭവിച്ചു; പഴയ നായികയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

ബോളിവുഡിലെ പഴയകാല ഹിറ്റ് ജോഡികളിൽ ഒന്നാണ് ഷാറൂഖ് ഖാനും ജൂഹി ചൗളയും. 1990 കളിലും 2000 കളുടെ തുടക്കത്തിലും നിരവധി സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചവരാണ് ഇവർ. ബോളിവുഡിലെ ഏറ്റവും സമ്പത്തുള്ള നടൻമാരിൽ ഒരാളാണ് ഇന്ന് ഷാറൂഖ് ഖാൻ. നിരവധി ആഡംബര കാറുകൾ സ്വന്തമായുണ്ട് അദ്ദേഹത്തിന്.What happened to King Khan’s black gypsy; This is the revelation of the old heroine

മുംബൈയിലുള്ള അദ്ദേഹത്തിന്റെ മന്നത്ത് എന്ന വീടും പ്രശസ്തമാണ്. കരിയറിന്റെ തുടക്കത്തിൽ ഒരുപാട് സാമ്പത്തിക വെല്ലുവിളി നേരിട്ടിരുന്നു ഷാറൂഖ് ഖാൻ. അങ്ങനെയുള്ള ഒരു സംഭവം പങ്കുവെച്ചിരിക്കുകയാണ് ഗുജറാത്ത് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംസ്ഥാനത്ത് നടത്തിയ പരിപാടിക്കിടെ ജൂഹി.

ഇരുവരുടെയും അഭിനയം അതിഗംഭീരമാണ്. ഇപ്പോഴിതാ ഗുജറാത്ത് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി നടത്തിയ ഒരു പരിപാടിയിൽ ഷാരൂഖിനെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങളാണ് ഏറെ വൈറൽ ആകുന്നത്. കരിയറിന്റെ തുടക്കത്തിൽ ഒരുപാട് സാമ്പത്തിക വെല്ലുവിളികൾ ഷാരൂഖ് നേരിട്ടിരുന്നു. അന്ന് ഷാരൂഖിന് മുംബൈയിൽ വീട് ഉണ്ടായിരുന്നില്ല. ഇഎംഐ അടക്കാത്തതിനാൽ അദ്ദേഹത്തിന്റെ കാർ കൊണ്ടുപോയതായും ജൂഹി പറഞ്ഞു.

”ആ ദിവസങ്ങളിലെ ഷാരൂഖിനെ പറ്റി ഓർക്കുകയാണ്. ഡൽഹിയിൽ നിന്നാണ് മുംബൈയിൽ എത്തിയിരുന്നത്. അന്ന് ഷാറൂഖ് എവിടെയാണ് താമസിച്ചിരുന്നത് എന്ന് പോലും അറിയുമായിരുന്നില്ല. അദ്ദേഹത്തിന് സ്വന്തമായി പാചകക്കാരനും ഇല്ലായിരുന്നു. സിനിമ യൂനിറ്റിനൊപ്പമാണ് ചായവും ഭക്ഷണവും കഴിച്ചിരുന്നത്. രണ്ടോ മൂന്നോ ഷിഫ്റ്റുകളിൽ ജോലി ചെയ്യാറുണ്ടായിരുന്നു. ജീവിതത്തിൽ മുന്നേറണമെന്ന ചിന്തയുണ്ടായിരുന്നു. അതിനാൽ രാപ്പകൽ നന്നായി അധ്വാനിച്ചു.

അദ്ദേഹത്തിന് ഒരു കാർ ഉണ്ടായിരുന്നു. ഒരു കറുത്ത ജിപ്സി കാർ. ചില കാരണങ്ങളാൽ അദ്ദേഹത്തിന് കാറിന്റെ ഇ.എം.ഐ അടക്കാൻ സാധിച്ചില്ല. തുടർന്ന് കാർ കൊണ്ടുപോയി. അന്ന് അദ്ദേഹം വളരെ നിരാശയോടെയാണ് സെറ്റിൽ വന്നത്. വിഷമിക്കേണ്ട എന്നും ഒരു നാൾ നിങ്ങൾക്ക് ഒരുപാട് കാറുകൾ സ്വന്തമായി ഉണ്ടാകുമെന്നും ഞാൻ ആശ്വസിപ്പിച്ചു. അത് സത്യമായി. അദ്ദേഹം ഇപ്പോൾ എവിടെ എത്തി എന്ന് നോക്കൂ.​”-എന്നാണ് ജൂഹി ചൗള പറഞ്ഞത്.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

Other news

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

ഇൻഷൂറൻസുകൾക്ക് ഇനിമുതൽ 0 ജി.എസ്.ടി

ഇൻഷൂറൻസുകൾക്ക് ഇനിമുതൽ 0 ജി.എസ്.ടി ന്യൂഡൽഹി: ഇന്ത്യൻ നികുതി സംവിധാനത്തിൽ ചരിത്രപരമായ മാറ്റമെന്ന...

ഇന്ത്യയോടും ചൈനയോടും ഇത്തരത്തിൽ സംസാരിക്കരുത്

ഇന്ത്യയോടും ചൈനയോടും ഇത്തരത്തിൽ സംസാരിക്കരുത് ബെയ്ജിംഗ്: ഇന്ത്യക്കും ചൈനയ്ക്കും മേൽ അമേരിക്കൻ പ്രസിഡന്റ്...

ലഹരിയുമായി മലയാളികളടക്കം ആറുപേർ പിടിയിൽ

ലഹരിയുമായി മലയാളികളടക്കം ആറുപേർ പിടിയിൽ ബെംഗളൂരു: ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ലഹരിക്കടത്തു...

മത്സരപരീക്ഷകളിൽ സ്ക്രൈബുകൾക്ക് നിയന്ത്രണവുമായി കേന്ദ്രം

മത്സരപരീക്ഷകളിൽ സ്ക്രൈബുകൾക്ക് നിയന്ത്രണവുമായി കേന്ദ്രം ന്യൂഡൽഹി: മത്സരപരീക്ഷകളിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കു വേണ്ടി പരീക്ഷയെഴുതുന്ന...

കൊല്ലത്ത് ബസും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് മരണം

കൊല്ലത്ത് ബസും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് മരണം കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ മൂന്ന്...

Related Articles

Popular Categories

spot_imgspot_img