തിരുവനന്തപുരം: ഈ മാസത്തെ ക്ഷേമ പെൻഷൻ ബുധനാഴ്ച മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പെൻഷൻ വിതരണത്തിന് 900 കോടി രൂപ അനുവദിച്ചു. അഞ്ച് മാസത്തെ പെൻഷൻ കുടിശിക നൽകാനുണ്ട്.(welfare pension distribution in kerala from 24th july)
കുടിശിക രണ്ട് ഗഡു ഈ വർഷവും മൂന്ന് ഗഡു അടുത്ത വർഷവും നൽകുമെന്നും ധനവകുപ്പ് അറിയിച്ചു. 1600 രൂപ വീതമാണ് ഗുണഭോക്താക്കൾക്ക് ലഭിക്കുക. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ട് വീട്ടിലും പെൻഷൻ എത്തിക്കും.
അതാത് മാസം പെൻഷൻ വിതരണത്തിന് നടപടി സ്വീകരിക്കുമെന്ന് ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപനം നടത്തിയിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ മാർച്ച് മുതൽ അതാത് മാസം പെൻഷൻ നൽകി വരികയാണെന്നും ധനവകുപ്പ് അറിയിച്ചു.
Read Also: 98 ശതമാനം മണ്ണ് നീക്കി, അർജുനെ കുറിച്ച് ഒരു സൂചനയുമില്ല; തിരച്ചിൽ ഗംഗാവാലി പുഴയിലേക്ക്