ഇത്തവണ താഴേക്ക് പോകുമെന്നതല്ലാതെ മറ്റ് മാറ്റങ്ങളൊന്നും ഞങ്ങൾ കാണുന്നില്ല; ബി.ജെ.പിയുടെ വോട്ട് ശതമാനം വർധിക്കുമായിരിക്കും എന്നാൽ 2019 ആവർത്തിക്കില്ലെന്ന് ശശി തരൂർ

മുംബൈ: 2019ൽ ഉയരത്തിലായിരുന്നു, ഇത്തവണ താഴേക്ക് പോകുമെന്നതല്ലാതെ മറ്റ് മാറ്റങ്ങളൊന്നും ഞങ്ങൾ കാണുന്നില്ല – ലോക്സഭ തെരഞ്ഞെടുപ്പിൽ 2019 ആവർത്തികുക ബി.ജെ.പിക്ക് ബുദ്ധിമുട്ടായിരിക്കുമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. ബി.ജെ.പിയുടെ വോട്ട് ശതമാനം വർധിക്കുമായിരിക്കും എന്നാൽ 2019 ആവർത്തിക്കാൻ അവർക്ക് കഴിയില്ല എന്ന് തരൂർ വ്യക്തമാക്കി. ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഒറ്റക്ക് 370 സീറ്റ് നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുക്കയായിരുന്നു അദ്ദേഹം

2019ലെ തെരഞ്ഞെടുപ്പിൽ പല സംസ്ഥാനങ്ങളിലും ബി.ജെ.പി ഉയർന്ന നിലയിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. എ.ബി.പി നെറ്റ്‌വർക്കിന്‍റെ ഐഡിയാസ് ഓഫ് ഇന്ത്യ ഉച്ചകോടി 3.0-ൽ സഹകരണ ഫെഡറലിസത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു തരൂർ.

“2019ൽ അവർ ഉയരത്തിലായിരുന്നു. ഇത്തവണ താഴേക്ക് പോകുമെന്നതല്ലാതെ മറ്റ് മാറ്റങ്ങളൊന്നും ഞങ്ങൾ കാണുന്നില്ല. എത്രത്തോളം താഴോട്ട് പോകുമെന്നത് പ്രതിപക്ഷത്തിന്‍റെ പ്രചരണം ഫലപ്രദമാകുന്നത് പോലെയിരിക്കും” -തരൂർ പറഞ്ഞു.

2019-ൽ ഹിന്ദി ഹൃദയഭൂമിയിലുടനീളം ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവച്ചു. ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലെ എല്ലാ സീറ്റുകളിലും മധ്യപ്രദേശിലും കർണാടകയിലും ഒരു സീറ്റൊഴികെ മറ്റെല്ലാ സീറ്റുകളും നേടി. ബംഗാളിലും മഹാരാഷ്ട്രയിലും ബിഹാറിലും ബി.ജെ.പി സീറ്റുകൾ നേടിയെന്നും അദ്ദേഹം പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി; 22 വയസുകാരൻ മരിച്ചു

ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി; 22 വയസുകാരൻ മരിച്ചു മലപ്പുറം: പെരിന്തല്‍മണ്ണയില്‍ സ്വകാര്യ...

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം രൂപ പിഴയും തടവും..! കാരണമിതാണ്….

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം...

കടകംപള്ളി സുരേന്ദ്രനെതിരെ പരാതി

കടകംപള്ളി സുരേന്ദ്രനെതിരെ പരാതി തിരുവനന്തപുരം: സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി കടകംപള്ളി സുരേന്ദ്രനെതിരെ...

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം കൊല്ലം: ​ഗൂ​ഗിൾ പേയിൽ നൽകിയ പണത്തെച്ചൊല്ലിയുള്ള...

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി ജന്മദിന പാർട്ടിയിൽ തുടങ്ങിയ തർക്കം ന്യൂഡൽഹി: ന്യൂഡൽഹിയിലെ രോഹിണിയിൽ ഇരട്ടകൊലപാതകം....

Related Articles

Popular Categories

spot_imgspot_img