web analytics

കൊടും ക്രൂരതയ്ക്കു കൊലക്കയര്‍; നെല്ലിയമ്പം ഇരട്ടക്കൊലക്കേസ് പ്രതി അർജുന് വധശിക്ഷ

വയനാട് നെല്ലിയമ്പം ഇരട്ടക്കൊലക്കേസ്; പ്രതി അർജുന് വധശിക്ഷ മാനന്തവാടി നെല്ലിയമ്പലം ഇരട്ടക്കൊലക്കേസ് പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലക്കുറ്റത്തിന് വധശിക്ഷ വിധിച്ച കോടതി ഇതിന് പുറമെ വീട്ടിൽ അതിക്രമിച്ചു കയറിയതിന് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. തെളിവ് നശിപ്പിച്ചതിന് 6 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി-രണ്ട് ജഡ്ജി എസ്.കെ. അനിൽ കുമാറാണ് ശിക്ഷ വിധിച്ചത്.

2021 ജൂൺ 10 നാണ് പത്മാലയത്തിൽ കേശവൻ (70), ഭാര്യ പത്മാവതി (65) എന്നിവർ കൊല്ലപ്പെട്ടത്. പ്രതിയായ അർജുൻ ഇവരുടെ അയൽവാസിയായിരുന്നു. വെട്ടേറ്റ കേശവൻ സംഭവസ്ഥലത്തുവച്ചും പത്മാവതി വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. മുഖംമുടി ധരിച്ചെത്തിയവരാണ് കൊലപാതകം നടത്തിയതെന്നാണ് മരിക്കുന്നതിന് മുമ്പ് പത്മാവതി പൊലീസിന് മൊഴി നൽകിയത്. മൂന്നുമാസത്തിനുശേഷം സെപ്റ്റംബർ 17-നാണ് പ്രതി നെല്ലിയമ്പം കായക്കുന്ന് കുറുമക്കോളനിയിലെ അർജുൻ അറസ്റ്റിലാവുന്നത്. മോഷണശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചത്. അന്നത്തെ മാനന്തവാടി ഡിവൈ.എസ്.പി. എ.പി. ചന്ദ്രന്റെ നേതൃത്വത്തിൽ 41 അംഗ അന്വേഷണ സംഘം രൂപവത്കരിച്ചാണ് കേസ് അന്വേഷിച്ചത്.

Read More: കയറ്റത്തു നിർത്തി പുറകോട്ടെടുക്കുന്നതും, പാർക്കിങ്ങും നിർബന്ധം; ‘എച്ച്’ എടുക്കുന്നത് പഴയ രീതിയിൽ തന്നെ; മോട്ടോർവാഹന വകുപ്പിലെ പരിഷ്കരണങ്ങൾ തുടരുമ്പോഴും ഇളവിന് നിർദേശിച്ച് മന്ത്രി

 

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

Other news

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

വണ്ണം കുറയ്ക്കാൻ യൂട്യൂബിൽ കണ്ട മരുന്ന് വാങ്ങി കഴിച്ചു; 19 കാരിയായ കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

വണ്ണം കുറയ്ക്കാൻ യൂട്യൂബിൽ കണ്ട മരുന്ന് കഴിച്ച വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം തമിഴ്നാട്ടിലെ മധുരയിൽ...

ദീപക്കിന്റെ ആത്മഹത്യയിൽ പ്രതി ഷിംജിത സംസ്ഥാനം വിട്ടു മംഗളൂരുവിലേക്ക് കടന്നതായി സൂചന

കോഴിക്കോട്: ഇൻസ്റ്റഗ്രാം റീലിലൂടെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച് യുവാവിനെ പരസ്യമായി അപമാനിച്ച...

മെസി വരില്ല! കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് കണ്ണീർ വാർത്ത; അർജന്റീനയുടെ പ്ലാൻ മാറി, വില്ലനായത് ഖത്തർ

തിരുവനന്തപുരം: കേരളക്കര ഒന്നടങ്കം ആവേശത്തോടെ കാത്തിരുന്ന ആ വലിയ സ്വപ്നത്തിന് തിരിച്ചടി....

ഓൺലൈന‍ായി വാങ്ങിയ ഭക്ഷണത്തിൽ ഈച്ചയും മറ്റ് പ്രാണികളും;  80,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

ഓൺലൈന‍ായി വാങ്ങിയ ഭക്ഷണത്തിൽ ഈച്ചയും മറ്റ് പ്രാണികളും;  80,000 രൂപ നഷ്ടപരിഹാരം...

ദേവസ്വം നിയമനങ്ങൾ നിർത്തിയതോടെ പ്രതീക്ഷയറ്റ് ഒന്നരലക്ഷം ഉദ്യോഗാർത്ഥികൾ

ദേവസ്വം നിയമനങ്ങൾ നിർത്തിയതോടെ പ്രതീക്ഷയറ്റ് ഒന്നരലക്ഷം ഉദ്യോഗാർത്ഥികൾ കൊച്ചി: ഏകദേശം ഒന്നര ലക്ഷം...

Related Articles

Popular Categories

spot_imgspot_img