കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെയാണ് സംഭവം
വയനാട്: തൊണ്ടർനാട് ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. യുപി സ്വദേശി മുഖീബ് എന്ന 25 കാരനാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെയാണ് സംഭവം.(Wayanad mujeeb murder updates)
മുജീബിനെ കൊലപ്പെടുത്തിയ ശേഷം തലഭാഗം ഒരു പ്ലാസ്റ്റിക് കവറിലും ശരീരം വെട്ടിമുറിച്ച് മറ്റൊരു കറുത്ത പ്ലാസ്റ്റിക് കവറിലിട്ട് കറുത്ത ബാഗിലുമാക്കി വാഴത്തോട്ടത്തിൽ രണ്ടിടത്തായി പ്രതി ഉപേക്ഷിക്കുകയായിരുന്നു. തല കവറിലാക്കി, തുണയിൽ പൊതിഞ്ഞ് കാർബോഡ് പെട്ടിയിലാക്കിയാണ് കളഞ്ഞത്. വേസ്റ്റ് ആണെന്ന് പറഞ്ഞാണ് ഇയാൾ ഇവിടെ രണ്ട് ബാഗുകളുമായി എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു.
ഒരു കവർ പാലത്തിന് താഴെയും രണ്ടാമത്ത ബാഗ് കുറച്ച് ദൂരെയുമാണ് ഉപേക്ഷിച്ചത്. ഇതോടെയാണ് ഓട്ടോക്കാരന് സംശയം തോന്നിയും പൊലീസിലറിയിക്കുന്നതും. പ്രതി ആരിഫുമായി ഇന്ന് തെളിവെടുപ്പ് നടത്തും. വയനാടിനെ നടുക്കിയ ക്രൂര കൊലപാതകം നടന്നത്. എടവക പഞ്ചായത്തിലെ മൂളിത്തോട് പാലത്തിനടിയിൽ നിന്നാണ് ബാഗിലാക്കിയ നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൃതദേഹം ബാഗിലാക്കി എറിയുന്നത് കണ്ട് ഓട്ടോ തൊഴിലാളി പൊലീസിന് വിവരം നൽകുകയായിരുന്നു.