കേന്ദ്രമന്ത്രിയാകാൻ തനിക്ക് ക്ഷണമില്ലെന്ന് തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ. കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് തന്റേ പേര് പ്രചരിപ്പിക്കരുതെന്നും സംഘടനാ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. തമിഴ്‌നാട് ബിജെപി അധ്യക്ഷനായി തുടരുമെന്നും അണ്ണാമലൈ അറിയിച്ചു.
അണ്ണാമലൈക്ക് പകരം തമിഴ്‌നാട്ടില്‍ നിന്നും എല്‍ മുരുകന്‍ കേന്ദ്രമന്ത്രിയാകും. സഹമന്ത്രി സ്ഥാനമാകും മുരുകന് ലഭിക്കുക. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ് മുരുകന്‍. ഇത്തവണ നീലഗിരി മണ്ഡലത്തില്‍ നിന്നും മുരുകന്‍ ഡിഎംകെയിലെ എ രാജയോട് വന്‍ മാര്‍ജിനില്‍ പരാജയപ്പെട്ടിരുന്നു.
കഴിഞ്ഞ മോദി സര്‍ക്കാരിലും മുരുകന്‍ കേന്ദ്രമന്ത്രിയായിരുന്നു. ഫിഷറീസ്, മൃഗസംരക്ഷണം, വാര്‍ത്താവിതരണ പ്രക്ഷേപണം തുടങ്ങിയ വകുപ്പുകളാണ് മുരുകന് ലഭിച്ചത്. തമിഴ്‌നാട് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റാണ് മുരുകന്‍.
Read More: സമയബന്ധിതമായി തീരുമാനങ്ങൾ കൈക്കൊള്ളണം; നിയുക്ത മന്ത്രിമാർക്ക് നിർദേശവുമായി മോദി
Read More: നന്ദി പറയാനായി രാഹുൽ ഗാന്ധി 12-ന് വയനാട്ടിലെത്തും; ഉജ്ജ്വലമായ വരവേൽപ്പൊരുക്കാൻ ജില്ലാ നേതൃത്വം
Read More: ഇലവീഴാപ്പൂഞ്ചിറയിലും ഇല്ലിക്കല്‍കല്ലിലും സഞ്ചാരികള്‍ക്ക് വിലക്ക്; കാരണം ഇത്