ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ കഴിയുന്നതിനിടെ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് റിപ്പോർട്ട്.
ഇതു സംബന്ധിച്ച മെഡിക്കൽ റിപ്പോർട്ട് സൈബർ ലോകത്ത് വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പാക് സൈന്യത്തിലെ ഒരു മേജർ ഇമ്രാൻ ഖാനെ ജയിലിൽ വെച്ച് ബലാത്സംഗം ചെയ്തു എന്നാണ് റിപ്പോർട്ട്. അതേസമയം, ഇതുസംബന്ധിച്ച് പാക് അധികൃതർ ഇനിയും പ്രതികരിച്ചിട്ടില്ല.
പാക് എമിറേറ്റ്സ് മിലിട്ടറി ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ടാണ് എക്സിൽ വ്യാപകമായി പ്രചരിക്കുന്നത്.
ഇമ്രാൻ ഖാനെ ജയിലിൽ വെച്ച് പാകിസ്ഥാൻ സൈന്യത്തിലെ മേജർ ബലാത്സംഗം ചെയ്തു എന്ന റിപ്പോർട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ലൈംഗികാതിക്രമം ആയതിനാൽ റാവൽപിണ്ടിയിലെ ജനറൽ ഹെഡ്ക്വാർട്ടേഴ്‌സിലേക്ക് അയച്ച റിപ്പോർട്ടാണിതെന്നും അവകാശപ്പെടുന്നുണ്ട്.
പുരുഷന്മാർക്കെതിരായ ലൈംഗിക അതിക്രമങ്ങൾ പാക് ജയിലുകളിൽ സർവ സാധാരണമാണ്, ഇത് ഒരു വ്യക്തിയുടെ അന്തസ്സും ആത്മാഭിമാനവും തകർക്കാൻ ശ്രമിക്കുന്നു” എന്ന് എക്സ് പോസ്റ്റിൽ പറയുന്നു. പാക് ദിനപത്രമായ ഡോണിന്റെ വെബ്‌സൈറ്റിൽ നിന്നുള്ള വാർത്തയും മെഡിക്കൽ റിപ്പോർട്ടും ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞമാർച്ചിൽ, ഇമ്രാൻ ഖാന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കകൾ ഉയർന്നതിനെ തുടർന്ന് പ്രത്യേക മെഡിക്കൽ സംഘം അഡിയാല ജയിലിൽ എത്തി പരിശോധന നടത്തിയിരുന്നു. ഇമ്രാൻഖാനെ കാണാൻ തങ്ങളെ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് കുടുംബവും രംഗത്തെത്തിയിരുന്നു.
was-ex-pakistan-pm-imran-khan-r-aped-in-jail