‘സർക്കാർ തീരുമാനമാണ് ശരി’; സ്വകാര്യ ബസിൽ ജോലി വേണോ, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണം: നടപടി ശരിവെച്ച് ഹൈക്കോടതി
സ്വകാര്യ ബസുകളുടെ അമിതവേഗവും മത്സരയോട്ടവും നിയന്ത്രിക്കാനായി മോട്ടോർ വാഹന വകുപ്പ് കൊണ്ടുവന്ന നടപടികൾ ഹൈക്കോടതി ശരിവെച്ചു.
ഡ്രൈവർക്കും കണ്ടക്ടർക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയും, ബസിന്റെ മുൻപിലും പിൻഭാഗത്തും ഉൾഭാഗത്തും ക്യാമറകൾ സ്ഥാപിക്കണമെന്നതും, കൂടാതെ വാഹനത്തിന്റെ സ്ഥാനം കൃത്യമായി അറിയാൻ ജിയോ ഫെൻസിങ് സംവിധാനം വേണമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.
സംസ്ഥാന മോട്ടോർ വാഹന അതോറിറ്റി കഴിഞ്ഞ ജനുവരിയിൽ എടുത്ത തീരുമാനത്തെയും, തുടർന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ ഏപ്രിലിൽ പുറപ്പെടുവിച്ച സർക്കുലറിനെയും ചോദ്യംചെയ്ത് വിവിധ സംഘടനകൾ ഹർജി നൽകിയിരുന്നു.
വിദ്യാർത്ഥിനികളെ ബസ്സിൽ നിന്നും ഇറക്കിവിട്ടെന്ന്
ഇവയെല്ലാം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് വിധി പ്രസ്താവിച്ചത്. ക്യാമറ സ്ഥാപിക്കുന്നതിന് ഒക്ടോബർ 10 വരെ സമയം കൂടി കോടതി അനുവദിച്ചു. സർക്കാരിന് വേണ്ടി സീനിയർ ഗവൺമെന്റ് പ്ലീഡർമാരായ സുര്യ ബിനോയിയും വി.എസ്. ശ്രീജിത്തും കോടതിയിൽ ഹാജരായിരുന്നു.
കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷനടക്കമുള്ള ഹർജിക്കാർ സർക്കാർ തൊഴിലാളികളുടെ അഭിപ്രായം കേൾക്കാതെയാണ് തീരുമാനം എടുത്തതെന്നും, തൊഴിലാളികളെ ലഭിക്കാതെ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും വാദിച്ചു.
എന്നാൽ ഡ്രൈവർമാരുടെ അശ്രദ്ധയാണ് അപകടങ്ങൾ വർധിക്കുന്നതിലും, വിദ്യാർത്ഥികളടക്കം യാത്രക്കാരോട് മോശമായി പെരുമാറുന്നതിലും പ്രധാന കാരണം എന്ന നിലയിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതാണെന്ന് സർക്കാർ വിശദീകരിച്ചു.
പൊതുതാൽപര്യം കണക്കിലെടുത്തുള്ള സർക്കാർ തീരുമാനത്തിൽ ഇടപെടാൻ കാരണമില്ലെന്നും, ഇത്തരം കാര്യങ്ങളിൽ മുൻകൂർ ആശയവിനിമയം ആവശ്യമല്ലെന്നും കോടതി വ്യക്തമാക്കി.
2023 മുതൽ 2025 വരെ സംസ്ഥാനത്ത് 1,017 ബസ് അപകടങ്ങൾ നടന്നതായി സർക്കാരിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടുകയും ചെയ്തു.
56 കാരിയായ വീട്ടുജോലിക്കാരിയെ സ്വകാര്യ ബസിനുള്ളിൽ വെച്ച് ഡ്രൈവർ ബലാത്സംഗം ചെയ്തു; കാവൽ നിന്ന് കണ്ടക്ടർ; അറസ്റ്റിൽ
56 കാരിയായ വീട്ടുജോലിക്കാരിയെ സ്വകാര്യ ബസിനുള്ളിൽ വെച്ച് ഡ്രൈവർ ബലാത്സംഗം ചെയ്തതായി പരാതി. ഡ്രൈവർ കുറ്റകൃത്യം ചെയ്യുമ്പോൾ കണ്ടക്ടർ കാവൽ നിന്നെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിൽ ബസ് ഡ്രൈവർ റോഷൻ ലാൽ (35), കണ്ടക്ടർ നാൻഹെ എന്നിവരെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. ഇരുവരും യുപി സ്വദേശികളാണ്.
ബസിൽ ജോലി വേണോ ? പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണം
ഫെബ്രുവരി 9 ന് രാത്രി ഫരീദാബാദിലെ സെക്ടർ 17ലാണ് സംഭവം. ഫ്ലാറ്റുകളിൽ ജോലി ചെയ്യുന്ന 56 കാരിയായ വീട്ടുജോലിക്കാരിയാണ് ക്രൂരതക്കിരയായത്.
ജോലി ചെയ്യുന്ന വീട്ടിലേക്ക് പോകുന്നതിനായി വൈകുന്നേരം 6 മണിയോടെ സെക്ടർ 17 ബൈപാസ് റോഡിൽ വാഹനം കാത്തിരിക്കുകയായിരുന്നു.
വന്ന ബസിൽ കയറിയപ്പോഴാണ് വാഹനത്തിലെ ഒരേയൊരു യാത്രക്കാരി താനാണെന്ന് ഇവർ അറിഞ്ഞത്. പോകുന്ന വഴി കൂടുതൽ യാത്രക്കാർ കയറുമെന്ന് കണ്ടക്ടർ പറയുകയും ചെയ്തു.
എന്നാൽ, ഒറ്റപ്പെട്ട സ്ഥലത്ത് ഡ്രൈവർ വാഹനം നിർത്തി ഇവരെ പീഡിപ്പിക്കുകയായിരുന്നു. കണ്ടക്ടർ എല്ലാ ജനാലകളും അടക്കുകയും കാവൽ നിൽക്കുകയും ചെയ്തു.
ആക്രമണത്തിന് ശേഷം, പ്രതി സ്ത്രീയെ സെക്ടർ 17 ൽ ഇറക്കിവിട്ടു. ആരോടെങ്കിലും ഇക്കാര്യം പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി. എന്നാൽ, സ്ത്രീ പൊലീസിൽ പരാതി നൽക്കുകയായിരുന്നു.
വിദ്യാർഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു
കോട്ടയം: സ്റ്റോപ്പിൽ വിദ്യാർത്ഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തെന്നും വിദ്യാർത്ഥിനി തെറിച്ച് റോഡിൽ വീണിട്ടും ഡ്രൈവർ ബസ് നിർത്തിയില്ലെന്ന് പരാതി.
കാഞ്ഞിരപ്പള്ളിയിലാണ് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത. ബസിൽ നിന്നും വിദ്യാർത്ഥിനി റോഡിലേയ്ക്ക് തെറിച്ച് വീഴുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
ബസ് നിർത്താതെ പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. കാഞ്ഞിരപ്പള്ളി ആനിത്തോട്ടത്ത് വച്ചാണ് സംഭവം നടന്നത്.
ഇന്നലെ വൈകിട്ട് നാല് മണിക്ക് ശേഷമായിരുന്നു സംഭവം. ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിലോടുന്ന വാഴയിൽ എന്ന സ്വകാര്യ ബസിൽ നിന്നാണ് വിദ്യാർത്ഥിനി റോഡിലേയ്ക്ക് തെറിച്ച് വീണത്.
അത്ഭുതകരമായി കുട്ടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് ശേഷം ബസ് നിർത്തുവാനോ കുട്ടിക്ക് പരുക്കുണ്ടോ എന്ന് അന്വേഷിക്കാനോ പോലും ബസ് ജീവനക്കാർ തയ്യാറായില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.