News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

ആശുപത്രികളിലെ വനിത ജീവനക്കാർ സുരക്ഷിതരോ? ആശങ്കയെ അതിജീവിക്കാൻ ആയോധനകല അഭ്യസിപ്പിച്ച്  ആശുപത്രി

ആശുപത്രികളിലെ വനിത ജീവനക്കാർ സുരക്ഷിതരോ? ആശങ്കയെ അതിജീവിക്കാൻ ആയോധനകല അഭ്യസിപ്പിച്ച്  ആശുപത്രി
September 12, 2024

കൊച്ചി: വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെ എല്ലാ വനിതാ ജീവനക്കാരുടെയും ശാരീരികവും മാനസികവുമായ കരുത്തു വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാർഷ്യൽ ആർട്സ് പരിശീലനം ആരംഭിച്ചു. VPS Lakeshore Launches State-Level Martial Arts Training for Women

കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ജോലിസ്ഥലത്ത് വച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ മെഡിക്കൽ രംഗത്തെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് വ്യാപകമായ ആശങ്കകൾ ഉയർത്തുന്ന പശ്ചാത്തലത്തിലാണ് ആശുപത്രി ‘ഷീൽഡ്-സെൽഫ് ഡിഫൻസ് ട്രെയിനിങ് പ്രോഗ്രാം’ എന്ന  സംസ്ഥാനതല പദ്ധതി രൂപകൽപ്പന ചെയ്തത്. കാസർഗോട് സ്വദേശിയായ കരാട്ടെ ട്രെയിനർ മുഹമ്മദ് അഷ്‌റഫിന്റെ നേതൃത്വത്തിലാണ് പരിശീലനം ആരംഭിച്ചത്.

ഗൈനക്കോളജി വിഭാഗം കൺസട്ടന്റും ലാപ്രോസ്കോപ്പി സർജനുമായ ഡോ. ജിജി ഷംഷീർ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ള, ചീഫ് ഓപ്പറേഷൻസ് ഓഫീസർ ജയേഷ് നായർ, കോർപറേറ്റ് കമ്മ്യൂണിക്കേഷൻ മാനേജർ അനിൽ കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഡോക്ടർമാർ, നഴ്‌സുമാർ, മറ്റു ജീവനക്കാർ എന്നിവരുൾപ്പെടെ നൂറോളം പേർ പങ്കെടുത്തു.  

ആദ്യത്തെ ബാച്ചിൽ നൂറോളം പേർ പരിശീലനം നേടും. ആദ്യഘട്ടത്തിൽ ഒരു മാസത്തിൽ ആറ് ക്‌ളാസുകൾ വീതം നൽകി  ആറ് മാസത്തിനുള്ളിൽ പരിശീലനം പൂർത്തിയാകുന്ന രീതിയിലാണ് 50 ലക്ഷം രൂപ ചെലവിൽ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ സംസ്ഥാനത്തുടനീളമുള്ള സ്ത്രീകൾക്ക് ആയോധനകല പരിശീലനം നൽകും. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയും സർക്കാർ പിന്തുണയോടെയുമാണ് പദ്ധതി നടപ്പാക്കുക. ആറ് മാസത്തിനുള്ളിൽ ഏകദേശം 50,000 സ്ത്രീകൾക്ക് സൗജന്യ പരിശീലനം നൽകാനാണ് ആശുപത്രിയുടെ ലക്ഷ്യം. 

“ഈ പദ്ധതി ഞങ്ങളുടെ ജീവനക്കാരിലെ ആത്മവിശ്വാസം വർധിപ്പിക്കും. അവർ നേടുന്ന പരിശീലനം സംസ്ഥാനമുടനീളമുള്ള സ്ത്രീകളിലേക്ക് എത്തിക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു. പരിശീലനം ലഭിച്ചവരെ സ്കൂളുകളിലും കോർപ്പറേറ്റ് ഓഫീസുകളിലും മറ്റു മേഖലകളിലും കൂടുതൽ സ്ത്രീകളെ പരിശീലിപ്പിക്കുന്നതിനായി വിന്യസിച്ച്, സംസ്ഥാനത്തുടനീളം 50,000 സ്ത്രീകൾക്ക് ആറുമാസത്തിനുള്ളിൽ സൗജന്യ പരിശീലനം നൽകും”, മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ള പറഞ്ഞു.

Related Articles
News4media
  • Kerala
  • News
  • Top News

പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു

News4media
  • Kerala
  • Top News

പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി

News4media
  • Kerala
  • News
  • Top News

ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി

News4media
  • Kerala
  • News
  • Top News

കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]