വോയ്‌സ് പരീക്ഷണം: ഒരു കൈ നോക്കാന്‍ സ്‌പോട്ടിഫൈ

പോഡ്കാസ്റ്റുകള്‍ മറ്റ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുന്ന ഫീച്ചര്‍ കൊണ്ടുവരാനൊരുങ്ങി സ്‌പോട്ടിഫൈ ടെക്‌നോളജി. കമ്പനി വക്താക്കള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ ഡാക്‌സ് ഷെപ്പേര്‍ഡ്, ലെക്‌സ് ഫ്രിഡ്മാന്‍ തുടങ്ങിയ പോഡ്കാസ്റ്റുകള്‍ വോയ്സ് ട്രാന്‍സ്ലേഷന്‍ ആരംഭിച്ചതായി കമ്പനി വക്താക്കള്‍ വ്യക്തമാക്കി.

മൈക്രോസോഫ്റ്റിന്റെ ഓപ്പണ്‍എഐയുടെ പിന്തുണയുള്ള ഈ ഫീച്ചര്‍ വഴി ട്രാന്‍സ്ലേറ്റ് ചെയ്യുമ്പോള്‍ ആ പതിപ്പുകളും യഥാര്‍ത്ഥ അവതാരകരുടെ ശബ്ദത്തിലും ശൈലിയിലുമായിരിക്കും കേള്‍ക്കാന്‍ കഴിയുക. ഇത് വഴി പരമ്പരാഗത ഡബ്ബിങ് ശൈലികളില്‍ നിന്ന് വ്യത്യസ്തമായി ഏറെ സ്വഭാവികതയോടെ തന്നെ ശ്രോതാക്കള്‍ക്ക് അത് ആസ്വദിക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

‘ലോകമെമ്പാടുമുള്ള ശ്രോതാക്കള്‍ക്ക് ഈ ഫീച്ചറിലൂടെ പുതിയ പോഡ്കാസ്റ്ററുകള്‍ കണ്ടെത്താനും അത് ആസ്വദിക്കാനും സാധിക്കും. അങ്ങനെ ശ്രോതാക്കളും അവതാരകരും തമ്മില്‍ ഒരു മികച്ച ബന്ധം സ്ഥാപിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,’ സ്പോട്ടിഫൈ വിപി സിയാദ് സുല്‍ത്താന്‍ പ്രസ്താവനയില്‍ പറഞ്ഞു.


നിലവില്‍ തിരഞ്ഞെടുത്ത പോഡ്കാസ്റ്റ് ഷോ എപ്പിസോഡുകളുടെ ട്രാന്‍സ്ലേഷന്‍ പതിപ്പുകള്‍ തിങ്കളാഴ്ച മുതല്‍ ലഭ്യമാണ്. അവ സ്പാനിഷ്, ഫ്രഞ്ച്, ജര്‍മന്‍ ഭാഷകളില്‍ കേള്‍ക്കാന്‍ സാധിക്കും. ഉപയോക്താക്കളുടെ പ്രതികരണങ്ങള്‍ക്ക് ശേഷം ഇത് വര്‍ധിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. വോയിസ് ട്രാന്‍സ്ലേഷന്‍ ഫീച്ചറിലൂടെ പോഡ്കാസ്റ്റുകളുടെ ശ്രോതാക്കളുടെ എണ്ണം കൂടുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

സ്‌പോട്ടി ഫൈ സൗജന്യമായി ഉപയോഗിക്കുന്നവരെ പ്രീമിയം സെഗ്‌മെന്റിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ആകര്‍ഷകമായ ഓഫറുമായി സ്‌പോട്ടിഫൈ എത്തിയത് കഴിഞ്ഞ മാസമാണ്.

 

 

Also Read:‘എക്സി’ന് പണം നൽകണം; സൗജന്യ സേവനം അവസാനിപ്പിക്കാനൊരുങ്ങി ഇലോൺ മസ്ക്

spot_imgspot_img
spot_imgspot_img

Latest news

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവ് മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവിനെ മരിച്ച നിലയിൽ...

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരം

കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരത്തിന് ആഹ്വാനം. സിനിമാ സംഘടനകളുടെ...

Other news

കുപ്പി ബന്ധു കാണാതിരിക്കാൻ മതിലു ചാടി: അരയിലിരുന്ന മദ്യക്കുപ്പി പൊട്ടി യുവാവിന് ദാരുണാന്ത്യം

അരയില്‍ തിരുകി വച്ചിരുന്ന മദ്യക്കുപ്പി പൊട്ടി ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു....

പന്നിക്കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടി വയ്ക്കുന്നതിനിടെ ചാടിപ്പോയി; തെരച്ചിൽ തുടരുന്നു

കാസര്‍കോട്: കൊളത്തൂരില്‍ പന്നിക്കെണിയില്‍ കുടുങ്ങിയ പുലി രക്ഷപ്പെട്ടു. മയക്കുവെടി വയ്ക്കാനുള്ള ശ്രമത്തിനിടെയാണ് പുലി...

റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവ് മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവിനെ മരിച്ച നിലയിൽ...

ഇത്തവണ പാളിയാൽ പണി തീർന്നു; രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് നാളെ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് നാളെ. തദ്ദേശ തെരഞ്ഞെടുപ്പിനും...

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി‍​ഡ​ൻറി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി; പി. ​വി. ശ്രീ​നി​ജി​ൻ എം​എ​ൽ​എ​യ്ക്കെ​തി​രെ കേ​സെ​ടു​ത്ത് പോലീസ്

കൊ​ച്ചി: കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി‍​ഡ​ൻറി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ പി. ​വി....

ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങൾക്കുള്ള മൾട്ടിപ്പിൾ എൻട്രി വിസക്ക് നിരോധനം

റിയാദ്: ഇന്ത്യയുൾപ്പടെയുള്ള 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ദീർഘകാല സന്ദർശന വിസ നിരോധിച്ചുകൊണ്ടുള്ള...

Related Articles

Popular Categories

spot_imgspot_img