ന്യൂസ് ഡസ്ക്ക് : യൂറോപ്യൻ രാജ്യങ്ങൾക്ക് അനഭിമതനായ റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിൻ അനാരോഗ്യത്താൽ ബുദ്ധിമുട്ടുന്ന വാർത്തകൾ സ്ഥിരമായി പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാറുണ്ട്. ആരോഗ്യം പ്രദർശിപ്പിക്കുന്ന രീതിയിൽ കുതിരസവാരി നടത്തിയും ഐസ് വെള്ളത്തിൽ മുങ്ങാം കുഴിയിട്ടും , ഉടുപ്പിടാത്ത ശരീരം പ്രദർശിപ്പിച്ചുമൊക്കെ ആരോപണങ്ങൾ തള്ളി കളയുന്നതാണ് പുടിന്റെ രീതി. പക്ഷെ,ഇത്തവണ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന് ഹൃദയാഘാതം ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് പാശ്ചാത്യമാധ്യമങ്ങൾ അല്ല. ഒരു കാലത്ത് പുടിന്റെ വിശ്വസ്തനായിരുന്ന മുൻ റഷ്യന്‍ ലെഫ്റ്റനന്റ് ജനറലിന്റെ ചുമതലയുള്ള ടെലഗ്രാം ചാനലായ – ജനറൽ എസ്.വി.ആർ – ആണ് .ഞായറാഴ്ച്ച റഷ്യൻ സമയം രാത്രി 9.05ന് ഔദ്യോഗിക വസതിയിലെ കിടപ്പുമുറിയില്‍ തറയില്‍ കുഴഞ്ഞു വീണ നിലയില്‍ പുടിനെ സുരക്ഷ ജീവനക്കാര്‍ കണ്ടെത്തിയതായി ചാനൽ റിപ്പോർട്ട് ചെയ്യുന്നു.അദ്ദേഹത്തിന്റെ മുറിയിലെ മേശപ്പുറത്ത് ഭക്ഷണസാധനങ്ങളും പാനീയങ്ങളും മറിഞ്ഞുവീണ നിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവരം പുറത്ത് അറിയിക്കാതിരിക്കാൻ പുടിന്റെ ഓഫീസ് കെട്ടിടത്തിൽ രഹസ്യമായി സജീകരിച്ചിട്ടുള്ള ആശുപത്രിയിലേയ്ക്ക് മാറ്റി. 71കാരനായ പുടിന് ഇപ്പോൾ ഐ.സി.യു വിലാണ്. ടെലഗ്രാം ചാനൽ റിപ്പോർട്ടിന് പിന്നാലെ യുകെ യിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ദി മിറർ എന്ന പത്രവും പുടിന്റെ ഹൃദയാഘാതത്തിന്റെ വാർത്ത നൽകി.വ്ലാദിമർ പുടിൻ അതീവ ഗുരുതരാവസ്ഥ തരണം ചെയ്തു. വിദഗദ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് പ്രസിഡന്റ്. പക്ഷെ വ്ളാദിമർ പുടിന്റെ ഓഫീസുമായി ബന്ധപ്പെട്ടവർ വാർത്ത നിഷേധിച്ചു. ഇല്ലാത്ത കഥകൾ പ്രചരിപ്പിക്കുകയാണന്നും അവർ പറഞ്ഞു. എന്നാൽ റഷ്യൻ സർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.