ചെന്നൈ: രാഷ്ട്രീയത്തിലേക്ക് തന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ച് അണ്ണാ ഡി.എം.കെ. മുൻ ജനറൽ സെക്രട്ടറി വി കെ ശശികല. തുടർച്ചയായ തെരഞ്ഞെടുപ്പു പരാജയത്തെത്തുടർന്ന് പ്രതിസന്ധിയിലായിരിക്കുന്ന പാർട്ടിയെ രക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ശശികല വ്യക്തമാക്കി. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തുമെന്നും അവര്‍ പറഞ്ഞു.(VK Sasikala declares her comeback to politics)
”ഇതാണ് ശരിയായ സമയം. ഒരു ആശങ്കയും വേണ്ട” ശശികല അണികളോട് പ്രതികരിച്ചു. “തീർച്ചയായും, തമിഴ്‌നാട്ടിലെ ജനങ്ങൾ ഞങ്ങളുടെ പക്ഷത്താണ്. ഞാൻ വളരെ ശക്തയാണ്.എഐഎഡിഎംകെ അവസാനിച്ചുവെന്ന് കരുതാനാവില്ല, കാരണം ഞാന്‍ വീണ്ടും രാഷ്ട്രീയത്തിലേക്ക് കടക്കുകയാണ്” ശശികല കൂട്ടിച്ചേര്‍ത്തു. കേഡർമാരുടെയും ജനങ്ങളുടെയും പിന്തുണയോടെ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് ‘അമ്മ’യുടെ ഭരണം കൊണ്ടുവരുമെന്നും അവര്‍ വ്യക്തമാക്കി.
ജാതി രാഷ്ട്രീയം എഐഎഡിഎംകെയില്‍ നുഴഞ്ഞുകയറിയെന്ന് ആരുടെയും പേരെടുത്ത് പറയാതെ ശശികല ആരോപിച്ചു. താൻ ഉടൻ തന്നെ സംസ്ഥാന വ്യാപക പര്യടനം ആരംഭിക്കുമെന്നും ചോദ്യങ്ങൾ ഉന്നയിക്കുമെന്നും ഡിഎംകെ സർക്കാർ ഉത്തരം നൽകണമെന്നും ശശികല പറഞ്ഞു. പാർട്ടി സ്ഥാപകൻ എംജിആറും അന്തരിച്ച ജയലളിതയും വളർത്തിയ പാർട്ടിയിൽ ഇത്തരം ജാതി രാഷ്ട്രീയം കൊണ്ടുവരുന്നത് അവർക്കും പാർട്ടി പ്രവർത്തകർക്കും സഹിക്കില്ല എന്നും ശശികല പറഞ്ഞു.
Read Also: പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 5 മരണം; 30 പേർക്ക് പരിക്ക്; വീഡിയോ
Read Also: പക്ഷിപ്പനിയില്‍ കനത്ത ജാഗ്രതയിൽ സംസ്ഥാനം, ജനിതകവ്യത്യാസമുണ്ടായാല്‍ മനുഷ്യനിലേക്ക് പടരും
Read Also:നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു; 13 വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയിൽ