ഒറ്റയ്ക്ക് ബൈക്കിൽ രാജ്യംചുറ്റുന്നത് നാടകം കളിക്കാൻ; ഏകാംഗ നാടകവുമായി സുധാകരൻ
തിരുവനന്തപുരം: പ്രകൃതിസ്നേഹം, ദേശീയത, സ്ത്രീസുരക്ഷ തുടങ്ങിയ ആശയങ്ങളെ ആസ്പദമാക്കി പ്രശസ്തരായ എഴുത്തുകാരുടെ 12 കൃതികളെ സംയോജിപ്പിച്ച് അവതരിപ്പിക്കുന്ന ഏകാംഗ നാടകവുമായി നാടക പ്രവർത്തകൻ വിതുര സുധാകരൻ രാജ്യമൊട്ടാകെ യാത്രക്ക് ഒരുങ്ങുന്നു.
‘ഏകത’ എന്ന പേരിലുള്ള, 30 മിനിറ്റ് ദൈർഘ്യമുള്ള നാടകമാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. 12 ഭാഷകളിലായി 13 കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതാണ് പ്രത്യേകത.
കാളിദാസന്റെ ‘വിക്രമോർവശീയം’, രവീന്ദ്രനാഥ ടാഗോറിന്റെ ‘ഗീതാഞ്ജലി’, എസ്. മുത്തുസ്വാമിയുടെ ‘നൂൽക്കുണ്ട്’, കാവാലം നാരായണപ്പണിക്കരുടെ ‘അവനവൻ കടമ്പ’ എന്നിവ ഉൾപ്പെടെയുള്ള കൃതികളിലെ ആശയങ്ങളാണ് നാടകത്തിൽ പ്രാധാന്യം നേടുന്നത്.
രിട്ട. BSNL ഉദ്യോഗസ്ഥനായ വിതുര ശിവവിലാസം സ്വരാജ് ഗേറ്റിലെ സുധാകരൻ (62) മുമ്പും ഒരു ദീർഘനാടകയാത്ര നടത്തിയിട്ടുണ്ട്.
2021ൽ നടന്ന ‘തിയേറ്റർ ഓൺ വീൽസ്’ യാത്രയിൽ തമിഴ്നാട്, കർണാടക, തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഹിമാചൽ, ജമ്മു-കാശ്മീർ, ഡൽഹി, കൊൽക്കത്ത തുടങ്ങിയ സംസ്ഥാനങ്ങളിലായി മൂന്നുമാസം നീണ്ട നാടകപ്രദർശനം നടത്തി. ഇനി നടക്കുന്ന യാത്രയിൽ ഈ സംസ്ഥാനങ്ങൾ ഒഴിവാക്കും.
നാടകത്തിന്റെ ആശയം സുഹൃത്തായ ബി.ടി. അനിൽ കുമാറിന്റേതാണ്. സംഗീത നാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാര ജേതാവും, വിതുര സുഹൃത്ത് നാടകക്കളരിയുടെ അമരക്കാരനും, തിരുവനന്തപുരം നാടകയോഗത്തിന്റെ പ്രവർത്തകനുമാണ് സുധാകരൻ.
ഭാര്യ റാണി ചന്ദ്ര, മക്കൾ അഭിനദേവി, ആതിദ്യ എസ്.ആർ.
“ആദ്യ യാത്രയിൽ വേദി എവിടെ, ആരാണ് സഹായിക്കുക എന്നൊന്നും ഉറപ്പില്ലാതെയായിരുന്നു ഞാൻ പുറപ്പെട്ടത്. എന്നാൽ വേദി ഒരുക്കുന്നതുമുതൽ താമസവും ഭക്ഷണവും പ്രതിഫലവും വരെ നാടകസംഘങ്ങളാണ് ഒരുക്കിയത്,” — വിതുര സുധാകരൻ പറയുന്നു.
English Summary
Vithura Sudhakaran, a theatre artist from Thiruvananthapuram, is preparing for a nationwide theatre journey on his bike, carrying all stage materials. His 30-minute solo play “Ekatha” features 13 characters in 12 languages and combines themes of nature, nationalism, and women’s safety, drawn from works of renowned writers like Kalidasa, Tagore, S. Muthuswamy, and Kavalam Narayana Panicker.
A retired BSNL officer, Sudhakaran had earlier undertaken a three-month theatre journey titled Theatre on Wheels in 2021 across several Indian states. The upcoming tour will exclude those states. The concept of the play is by his friend B.T. Anil Kumar. Sudhakaran is a recipient of Kerala Sangeetha Nataka Akademi’s Kalashree award and an active figure in multiple theatre groups.
vithura-sudhakaran-solo-theatre-journey-ekatha
വിതുര സുധാകരൻ, തിയേറ്റർ ഓൺ വീൽസ്, ഏകാംഗ നാടകം, കേരള നാടകം, കലാശ്രീ, നാടകയാത്ര









