വീസയ്ക്ക് 15,000 ഡോളര്‍ ബോണ്ട് നിര്‍ബന്ധമാക്കുന്നു; അമേരിക്കന്‍ യാത്രക്കാര്‍ക്ക് ഇരുട്ടടി
അമേരിക്കന്‍ യാത്രയ്ക്ക് ഒരുങ്ങുന്നവര്‍ക്കു പണിവരുന്നു. അമേരിക്ക വിസ അപേക്ഷിക്കുന്നവര്‍ക്ക് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്താനാണ് നീക്കം. ഇത് ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായേക്കും എന്നാണ് റിപ്പോർട്ടുകൾ.
വീസയുടെ കാലാവധി അവസാനിക്കുമ്പോള്‍ രാജ്യം വിടാതെ തങ്ങുന്നവരെ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം കൊണ്ടുവരുന്നത്.
ഏതൊക്കെ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് ഈ നിബന്ധന ബാധകമാവുക എന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
15,000 ഡോളര്‍ വരെ ബോണ്ട് ആവശ്യപ്പെടാന്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരുങ്ങുന്നതായിട്ടാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ബിസിനസ്, ടൂറിസ്റ്റ് വീസകള്‍ക്കായി അപേക്ഷിക്കുന്ന ചിലർക്കാണ് ഈ നിർദേശം വന്നിട്ടുള്ളത്.
ഒരു വര്‍ഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അതിൻപ്രകാരം, 5,000 ഡോളറോ, 10,000 ഡോളറോ അല്ലെങ്കില്‍ 15,000 ഡോളറോ ബോണ്ടായി ആവശ്യപ്പെടാന്‍ കോണ്‍സുലര്‍ ഓഫിസര്‍മാര്‍ക്ക് അധികാരം നല്‍കും
അമേരിക്കയില്‍ വീസ കാലാവധി കഴിഞ്ഞിട്ടും തങ്ങുന്നവരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം എന്നാണ് സൂചന.
ഈ നീക്കം പല വീസ അപേക്ഷകര്‍ക്കും വലിയ സാമ്പത്തിക ബാധ്യത വരുത്തി വെച്ചേക്കാം. സാമ്പത്തിക നിലയില്‍ മികവുള്ളവര്‍ മാത്രം അമേരിക്കയില്‍ തങ്ങിയാല്‍ മതിയെന്നാണ് നിലപാട്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകരെ ലക്ഷ്യമിട്ടാണ് ഈ പുതിയ പൈലറ്റ് പ്രോഗ്രാം.
വീസയുടെ വ്യവസ്ഥകള്‍ പാലിച്ച് കൃത്യസമയത്ത് രാജ്യം വിടുന്നവര്‍ക്ക് ഈ ബോണ്ട് തുക തിരികെ ലഭിക്കും. എന്നാല്‍, വീസ വ്യവസ്ഥകള്‍ ലംഘിക്കുന്നവരുടെ പണം കണ്ടുകെട്ടും.
അമേരിക്കയിലെ പുതിയ വീട്ടിൽ പൂജ നടത്തി ഇന്ത്യൻ വംശജർ, വീടിന് തീപിടിച്ചെന്ന് കരുതി തീയണക്കാനെത്തി അഗ്നിരക്ഷാ സേന
ടെക്‌സസ്: അമേരിക്കയിലെ പുതിയ വീട്ടിൽ ഗൃഹപ്രവേശത്തിൻ്റെ ഭാഗമായി ഇന്ത്യൻ വംശജർ പൂജ നടത്തിയതിന് പിന്നാലെ വീടിന് തീപിടിച്ചെന്ന് തെറ്റിദ്ധരിച്ച് തീയണക്കാൻ സജ്ജരായി അഗ്നിരക്ഷാ സേനയെത്തി.
ആരോ വിളിച്ചറിയച്ചതിന് പിന്നാലെയാണ് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ വീട്ടിലെത്തിയത്. വീടിൻ്റെ ഗ്യാരേജിലാണ് പൂജ നടത്തിയത്.
ഈ വീട്ടിൽ പുക നിറഞ്ഞ നിലയിൽ കണ്ടാണ് അഗ്നിരക്ഷാ സേനയ്ക്ക് സന്ദേശം പോയത്. പിന്നാലെ ബെഡ്ഫോർഡ് ഫയർ ഡിപ്പാർട്മെൻ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
വീട്ടുകാരോട് സംസാരിച്ച ഉദ്യോഗസ്ഥർക്ക് പക്ഷെ കാര്യം മനസിലായി. എന്നാൽ വീട്ടുകാർക്കെതിരെ എന്തെങ്കിലും നടപടിയെടുത്തോയെന്ന് വ്യക്തമല്ല.
വീട്ടുടമസ്ഥർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംത ഹഡിംബ എന്ന ഇന്ത്യൻ വംശജയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഹിന്ദുക്കളുടെ പൂജ അഗ്നിബാധയല്ലെന്ന കുറിപ്പും ഇതോടൊപ്പമുണ്ട്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ അഭിപ്രായം പറഞ്ഞിട്ടുണ്ട്.
അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം
കാലിഫോർണിയയിലെ ബിഎപിഎസ് ശ്രീ സ്വാമിനാരായണ മന്ദിറിന് നേരെയാണ് ആക്രമണം ഉണ്ടായത്.
അക്രമികൾ ക്ഷേത്രത്തിലെ ചുവരുകൾ ഇന്ത്യ വിരുദ്ധ എഴുത്തുകൾ കൊണ്ട് വികൃതമാക്കിയ നിലയിലാണ്.
സംഭവത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ക്ഷേത്രത്തിന് നേരെ നടന്നത് ഏറ്റവും നിന്ദ്യമായ പ്രവൃത്തിയാണ് കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. രാജ്യത്തെ ക്ഷേത്രങ്ങൾക്ക് മതിയായ സുരക്ഷ നൽകണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ നടക്കാനിരിക്കുന്ന ഖാലിസ്ഥാൻ റഫറണ്ടം പരിപാടിക്ക് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ക്ഷേത്രത്തിന് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ജൂലൈയിൽ കാനഡയിലെ എഡ്മണ്ടണിലുള്ള ബിഎപിഎസ് സ്വാമിനാരായണ മന്ദിറിനു നേരെയും ആക്രമണം ഉണ്ടായിരുന്നു.
Summary:
Those preparing to travel to the United States may face a setback as new visa application requirements are being planned. Reports suggest that these changes could adversely affect Indian applicants.









