ഇംഗ്ലണ്ട് പരമ്പര; വിരാട് കോഹ്‌ലി കളിക്കില്ല, പകരക്കാരനെ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ

ഡൽഹി: ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിൽ വിരാട് കോഹ്‌ലി കളിക്കില്ലെന്ന് റിപ്പോർട്ട്. കോഹ്‌ലി അവധി ആവശ്യപ്പെട്ടതായി ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ കോലി മത്സരത്തിൽ നിന്നും പിന്മാറുന്നതായാണ് വിവരം. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയോടും ടീം മാനേജ്മെന്റിനോടും കോഹ്‌ലി ഇക്കാര്യം സംസാരിച്ചു. ഉടൻ തന്നെ കോഹ്‌ലിക്ക് പകരക്കാരനെ പ്രഖ്യാപിക്കുമെന്നും ബിസിസിഐ വ്യക്തമാക്കി.

രാജ്യത്തിന് വേണ്ടി ക്രിക്കറ്റ് കളിക്കുന്നതിനാണ് തന്റെ ആദ്യ പരി​ഗണന. എന്നാൽ ചില വ്യക്തിപരമായ സാഹചര്യങ്ങളിൽ തനിക്ക് കളത്തിൽ നിന്ന് മാറി നിൽക്കേണ്ടി വരുമെന്ന് കോഹ്‌ലി അറിയിച്ചു. പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് കോഹ്‌ലിയുടെ ആവശ്യം പരി​ഗണിക്കുകയായിരുന്നു. താരത്തിന്റെ സ്വകാര്യതയ്ക്ക് മുൻഗണന നൽകികൊണ്ട് പിന്മാറ്റത്തിന്റെ കാരണം ബിസിസിഐ വെളിപ്പെടുത്തിയില്ല.

നേരത്തെ അഫ്​ഗാൻ പരമ്പരയിലെ ആദ്യ ട്വന്റി 20യിലും വിരാട് കോഹ്‌ലി കളിച്ചിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് കോഹ്‌ലി അഫ്ഗാനെതിരായ ആദ്യ മത്സരത്തിൽ നിന്ന് പിന്മാറിയത്. ജനുവരി 25 മുതൽ ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് ആരംഭിക്കും.

 

Read Also: ആശ്വാസ ജയം തേടി എതിരാളികൾ; ഇന്ത്യ- അഫ്ഗാനിസ്ഥാൻ അവസാന ടി-20 ഇന്ന്, സഞ്ജു കളിച്ചേക്കും

spot_imgspot_img
spot_imgspot_img

Latest news

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

Other news

Related Articles

Popular Categories

spot_imgspot_img