ആറുവർഷം നീണ്ട കാത്തിരിപ്പിന് വിട, കിങ് ഈസ് ബാക്ക്! ഏകദിന റാങ്കിങ്ങിൽ വീണ്ടും കോഹ്ലി തലപ്പത്ത്
ദുബൈ: ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം വീണ്ടും സ്വന്തമാക്കി ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്‌ലി.
ന്യൂസിലൻഡിനെതിരെ വഡോദരയിൽ നടന്ന ആദ്യ ഏകദിന മത്സരത്തിൽ നേടിയ മികച്ച അർധസെഞ്ചറിയാണ് കോഹ്‌ലിക്ക് റാങ്കിങ് പട്ടികയിലെ മുകളിൽ തിരിച്ചെത്താൻ വഴിയൊരുക്കിയത്.
മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ മറികടന്നാണ് കോഹ്‌ലി ഒന്നാം സ്ഥാനത്തെത്തിയത്.
2021 ജൂലൈയ്ക്ക് ശേഷം ആദ്യമായാണ് കോഹ്‌ലി ഐസിസി ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തുന്നത്.
ഇതോടെ രോഹിത് ശർമ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വഡോദരയിലെ ആദ്യ ഏകദിനത്തിൽ കോഹ്‌ലി 91 പന്തിൽ നിന്ന് 93 റൺസാണ് നേടിയത്.
സമീപകാലത്ത് ഏകദിനങ്ങളിൽ കോഹ്‌ലിയുടെ പ്രകടനം അത്യുത്തമമാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരെ 74 റൺസും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 135, 102, 65* റൺസുമാണ് അദ്ദേഹം അടുത്തിടെ നേടിയത്.
2013 ഒക്ടോബറിലാണ് കോഹ്‌ലി ആദ്യമായി ഐസിസി ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയത്.
ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ അഞ്ചാം സ്ഥാനം നിലനിർത്തിയപ്പോൾ, ശ്രേയസ് അയ്യർ ആദ്യ പത്തിലിടം നേടിയ മറ്റൊരു ഇന്ത്യൻ ബാറ്ററാണ്.
ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ 71 പന്തിൽ 84 റൺസ് നേടിയ ഡാരിൽ മിച്ചൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.
ഏകദിന ബൗളിങ് റാങ്കിങ്ങിൽ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 15-ാം സ്ഥാനത്തെത്തി. ബംഗ്ലാദേശ് താരം മെഹിദി ഹസൻ മിറാസിനൊപ്പം സിറാജ് ഈ സ്ഥാനം പങ്കിടുന്നു.
41 റൺസിന് നാല് വിക്കറ്റ് നേടിയ മികച്ച പ്രകടനത്തെ തുടർന്ന് ന്യൂസിലൻഡ് പേസർ കൈൽ ജാമിസൺ 27 സ്ഥാനങ്ങൾ കയറി 69-ാം സ്ഥാനത്തെത്തി. ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്ങിനൊപ്പം ആണ് ജാമിസൺ ഈ റാങ്ക് പങ്കിടുന്നത്.
English Summary
Virat Kohli has reclaimed the No.1 spot in the ICC ODI batting rankings after his impressive half-century against New Zealand in the first ODI at Vadodara. The Indian star overtook Rohit Sharma to return to the top position for the first time since July 2021. Kohli’s recent consistency in ODIs has been remarkable. Meanwhile, Shubman Gill remains fifth, Shreyas Iyer stays in the top ten, and Mohammed Siraj made gains in the bowling rankings.
virat-kohli-reclaims-no1-icc-odi-rankings
Virat Kohli, ICC ODI Rankings, Indian Cricket Team, Rohit Sharma, New Zealand Series, Shubman Gill, Mohammed Siraj, Cricket News









