കേപ്ടൗണ്‍: എതിരാളികളുടെ വിക്കറ്റ് തിരിക്കുമ്പോൾ ബൗളിംഗ് നിരയിലുള്ളവർ ആഘോഷമാക്കുന്നത് പതിവാണ്. എന്നാൽ ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ താരം ഡീന്‍ എല്‍ഗറിന്റെ വിക്കറ്റ് തെറിച്ചപ്പോൾ അത്തരമൊരു ആഘോഷത്തിന് ഇന്ത്യൻ താരങ്ങൾ മുതിർന്നില്ല. കാരണം, എല്‍ഗറിന്റെ അവസാന ടെസ്റ്റ് മത്സരമാണ് നടക്കുന്നത്. പരിക്കേറ്റ നായകൻ ടെംപ ബാവുമയുടെ അഭാവത്തിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നതും എല്‍ഗറാണ്. ആദ്യ ടെസ്റ്റില്‍ സെഞ്ച്വറിയോടെ എൽഗർ കളിയിലെ താരമാവുകയും ദക്ഷിണാഫ്രിക്കയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഇതേ മികവ് കാട്ടാന്‍ എല്‍ഗറിനായില്ല. ആദ്യ ഇന്നിങ്‌സില്‍ നാല് റണ്‍സ് നേടിയ എല്‍ഗര്‍ രണ്ടാം ഇന്നിങ്‌സില്‍ 12 റണ്‍സാണ് നേടിയത്.
മുകേഷ് കുമാറിന്റെ പന്തില്‍ സ്ലിപ്പില്‍ വിരാട് കോലിക്ക് ക്യാച്ച് നല്‍കിയാണ് എല്‍ഗര്‍ പുറത്തായത്. എന്നാല്‍ എല്‍ഗര്‍ പുറത്തായപ്പോള്‍ വിരാട് കോലി ആരാധകരോടും സഹതാരങ്ങളോടും വിക്കറ്റ് ആഘോഷിക്കരുതെന്നാണ് പറഞ്ഞത്. ഇതിനൊരു കാരണവുമുണ്ട്. ദക്ഷിണാഫ്രിക്കയുടെ എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ഡീന്‍ എല്‍ഗര്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അവസാന ടെസ്റ്റ് ഇന്നിങ്‌സ് പൂര്‍ത്തിയാവുമ്പോള്‍ അദ്ദേഹത്തെ അപമാനിക്കുന്ന തരത്തില്‍ ആഘോഷം വേണ്ടെന്ന തീരുമാനമെടുക്കുകയായിരുന്നു കോലി. എല്‍ഗറെ കെട്ടിപ്പിടിച്ചാണ് കോലി യാത്രയാക്കിയത്. ദക്ഷിണാഫ്രിക്കയ്ക്കായി ഗംഭീര പ്രകടനമാണ് ഈ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ നടത്തിയിട്ടുള്ളത്. 86 ടെസ്റ്റില്‍ നിന്ന് 5347 റണ്‍സാണ് എല്‍ഗര്‍ നേടിയത്. 37ന് മുകളില്‍ ശരാശരിയുള്ള അദ്ദേഹം 14 സെഞ്ച്വറിയും സ്വന്തമാക്കിയിട്ടുണ്ട്.
ആദ്യ ദിനത്തിൽ സിറാജിന്റെ തേരോട്ടം
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ കനത്ത ഇന്നിങ്‌സ് തകർച്ചയാണ് ഇന്ത്യ നേരിട്ടത്. എന്നാൽ രണ്ടാം ടെസ്റ്റിൽ ആദ്യം ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 55 റണ്‍സിന് ഇന്ത്യ പുറത്താക്കി. മറുപടിക്കിറങ്ങിയ ഇന്ത്യ 153 റണ്‍സാണ് നേടിയത്. ഒന്നാം ഇന്നിങ്‌സില്‍ 98 റണ്‍സിന്റെ ലീഡും ഇന്ത്യ നേടിയെടുത്തു. രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ 3 വിക്കറ്റിന് 62 റണ്‍സെന്ന നിലയിലാണ്. ഏഴ് വിക്കറ്റ് ശേഷിക്കെ ഇന്ത്യയെക്കാള്‍ 36 റണ്‍സിന് പിന്നിലാണ് ദക്ഷിണാഫ്രിക്ക. മുഹമ്മദ് സിറാജിന്റെ ആക്രമണത്തിൽ ദക്ഷിണാഫ്രിക്ക തകർന്നടിയുകയായിരുന്നു. ഒമ്പത് ഓവറിൽ മൂന്ന് മെയ്ഡനടക്കം 15 റൺസ് വിട്ടുനൽകി ആറ് വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്.
രണ്ടാം ദിനം ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് വളരെ നിര്‍ണ്ണായകമാവും. ഏഴ് വിക്കറ്റ് ശേഷിക്കെ ഇന്ത്യയെക്കാള്‍ 36 റണ്‍സ് മാത്രമേ കുറവുള്ളൂ എന്നതും എടുത്തു പറയണം. മറുപടിക്കിറങ്ങിയ ഇന്ത്യ 200ന് മുകളിലേക്ക് സ്‌കോര്‍ നേടുമെന്ന് തോന്നിച്ചിരുന്നെങ്കിലും ലീഡ് 98 മാത്രമായി ഒതുങ്ങി. ഇന്ത്യയുടെ ആറു താരങ്ങളാണ് ഒരു റൺ പോലും എടുക്കാതെ പുറത്തായത്. ഇന്ത്യക്ക് സര്‍വാധിപത്യം നേടിയെടുക്കാനുള്ള അവസരം മുന്നിലുണ്ടായിരുന്നെങ്കിലും ദൗര്‍ഭാഗ്യവശാല്‍ മധ്യനിര പ്രതീക്ഷക്കൊത്തുയര്‍ന്നില്ല. രണ്ടാം ഇന്നിങ്‌സിലും ഇന്ത്യ സമാന പിഴവ് ആവര്‍ത്തിച്ചാൽ സമനില പോലും നേടാനാകാതെ പുറത്താകും.
Read Also: സമനില നേടണം; ദക്ഷിണാഫ്രിക്കയിൽ രണ്ടാം ടെസ്റ്റിനൊരുങ്ങി ഇന്ത്യ, ടീമിൽ മാറ്റങ്ങൾക്ക് സാധ്യത