web analytics

വിദേശ നാണയ വിനിമയ നിയമം ലംഘിച്ചു; ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ സിനഡിക്കൽ ബോർഡ് ഓഫ് സോഷ്യൽ സർവീസസ്, വോളണ്ടറി ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ , ഇൻഡോ-ഗ്ലോബൽ സോഷ്യൽ സർവീസ് സൊസൈറ്റി , ചർച്ച് ഓക്‌സിലറി ഫോർ സോഷ്യൽ ആക്ഷൻ , ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകളുടെ എഫ്‌സിആർഎ റദ്ദാക്കി

അഞ്ച് സംഘടനകളുടെ വിദേശ സംഭാവന രജിസ്‌ട്രേഷൻ ആക്ട് (എഫ്‌സിആർഎ) ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ സിനഡിക്കൽ ബോർഡ് ഓഫ് സോഷ്യൽ സർവീസസ്, വോളണ്ടറി ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ , ഇൻഡോ-ഗ്ലോബൽ സോഷ്യൽ സർവീസ് സൊസൈറ്റി , ചർച്ച് ഓക്‌സിലറി ഫോർ സോഷ്യൽ ആക്ഷൻ , ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ എന്നിവയുടെ ലൈസൻസാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി റദ്ദാക്കിയത്. വിദേശ നാണയ വിനിമയ നിയമം ലംഘിച്ചതിനെ തുടർന്നാണ് നടപടി. എഫ്‌സിആർഎയുടെ വ്യവസ്ഥകൾ ലംഘിക്കുന്നവർ ഏതൊരു സംഘടനയും നടപടി നേരിടേണ്ടിവരുമെന്ന നിലപാട് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു.

ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ (സിഎൻഐ) വികസന ബോർഡാണ് സിനഡിക്കൽ ബോർഡ് ഓഫ് സോഷ്യൽ സർവീസസ് (എസ്ബിഎസ്എസ്). ദലിതർ, ആദിവാസികൾ, സ്ത്രീകൾ, കുട്ടികൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു;
1970ൽ രൂപീകൃതമായ സൊസൈറ്റിയാണ്.വോളണ്ടറി ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ

ചർച്ച് ഓക്‌സിലറി ഫോർ സോഷ്യൽ ആക്ഷൻ 1947ൽ സ്ഥാപിതമായ ന്യൂഡൽഹി ആസ്ഥാനമായുള്ള സംഘടനയാണ്യ ഇന്ത്യയിലെ ഓർത്തഡോക്‌സ് , പ്രൊട്ടസ്റ്റന്റ് ചർച്ച് സൊസൈറ്റികൾ ഉൾപ്പെടുന്ന നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യയുടെ സേവന വിഭാഗവുമാണ്.
പള്ളികളെയും സ്ഥാപനങ്ങളെയും വ്യക്തികളെയും സേവിക്കാൻ 1957 ൽസ്ഥാപിക്കപ്പെട്ട ഒരു സുവിശേഷ സഖ്യമാണ് ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ. അങ്ങനെ വാക്കിലും പ്രവൃത്തിയിലും യേശുക്രിസ്തുവിന്റെ സുവാർത്തയ്‌ക്ക് സാക്ഷ്യം വഹിക്കാനുള്ള ദൗത്യമാണ് ചെയ്യുന്നതെന്നാണ് അവകാശപ്പെടുന്നത്.

ഇൻഡോ ഗ്ലോബൽ സോഷ്യൽ സർവീസ് സൊസൈറ്റി ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദുരുതാശ്വാസ പ്രവർത്തന സംഘടനയാണ്. ജർമ്മനിയിലെ റോമൻ കാത്തലിക് ചർച്ചിന്റെ ദുരിതാശ്വാസ ഫണ്ടുകൾ ഉപയോഗിച്ച് ഇൻഡോജർമ്മൻ സോഷ്യൽ സർവീസ് സൊസൈറ്റി എന്ന നിലയിലാണ് തുടക്കത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചത്, പിന്നീട് പേരുമാറ്റി.

spot_imgspot_img
spot_imgspot_img

Latest news

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

Other news

യു.എസ്. സൈനിക മേധാവിയോട് രാജിവെക്കാൻ നിർദേശം

യു.എസ്. സൈനിക മേധാവിയോട് രാജിവെക്കാൻ നിർദേശം വാഷിംഗ്ടൺ: ഇറാനെതിരെ അമേരിക്ക യുദ്ധനടപടികൾ കടുപ്പിച്ച പശ്ചാത്തലത്തിൽ...

കെഎസ്ആർടിസി സ്മാർട്ട് കാർഡിൽ വൻ മാറ്റങ്ങൾ; യാത്രക്കാർക്ക് ലഭിക്കുന്നത് ഇരട്ടി ലാഭം!

തിരുവനന്തപുരം: ബസ്സിൽ കയറിയാൽ ചില്ലറ പൈസയെച്ചൊല്ലി കണ്ടക്ടറുമായി തർക്കിക്കുന്ന കാലം അവസാനിക്കുന്നു....

​യു.എസ് വ്യോമാക്രമണത്തിൽ ഇറാനിലെ പ്രധാന പാലം തകർന്നു; 8 മരണം

​യു.എസ് വ്യോമാക്രമണത്തിൽ ഇറാനിലെ പ്രധാന പാലം തകർന്നു; 8 മരണം ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം...

പുതിയ അവസരങ്ങൾ മുന്നിൽ; ഇന്നത്തെ നക്ഷത്രഫലം 

പുതിയ അവസരങ്ങൾ മുന്നിൽ; ഇന്നത്തെ നക്ഷത്രഫലം  ഇന്നത്തെ നക്ഷത്രഫലം പല രാശിക്കാർക്കും നേട്ടങ്ങളും...

എട്ടിൻ്റെ വഴിയിൽ ചന്ദ്രനിലേക്ക്; ഓറിയോൺ പേടകത്തിന്റെ 10 ദിവസത്തെ ദൗത്യം ഇങ്ങനെ

എട്ടിൻ്റെ വഴിയിൽ ചന്ദ്രനിലേക്ക്; ഓറിയോൺ പേടകത്തിന്റെ 10 ദിവസത്തെ ദൗത്യം ഇങ്ങനെ തിരുവനന്തപുരം:...

വിമാനത്തിന് സമാന ആഡംബരവുമായി കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ്; തിരുവനന്തപുരം–എറണാകുളം സർവീസ് ഉടൻ

വിമാനത്തിന് സമാന ആഡംബരവുമായി കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ്; തിരുവനന്തപുരം–എറണാകുളം സർവീസ്...

Related Articles

Popular Categories

spot_imgspot_img