ഒളിമ്പിക് വില്ലേജിലെത്തി സഞ്ജയ് സിംഗ് ദുരൂഹ തീരുമാനങ്ങളെടുക്കാന്‍ ഇടപെട്ടു; ഗുസ്തി ഫെഡറേഷനെതിരെ ഗുരുതര ആരോപണവുമായി വിനേഷ് ഫോഗട്ട് ഹൈക്കോടതിയില്‍


ന്യൂഡല്‍ഹി: അയോഗ്യതയ്ക്കു പിന്നാലെ ഗുസ്തി ഫെഡറേഷനെതിരെ ഗുരുതര ആരോപണവുമായി വിനേഷ് ഫോഗട്ട് ഡൽഹി ഹൈക്കോടതിയില്‍. Vinesh Phogat has made serious allegations against the wrestling federation

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ സഞ്ജയ് സിംഗിനെതിരെയാണ് വിനേഷ് ഫോഗട്ട് ഗുരുതര ആരോപണമുന്നയിച്ചത്. 

ഒളിമ്പിക് വില്ലേജില്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്റെ സാന്നിധ്യം ദുരൂഹതയുള്ളതാണെന്ന് വിനേഷ് ഫോഗട്ടും ബജ്റംഗ് പൂനിയയും ഹൈക്കോടതിയില്‍ ആക്ഷേപമുയര്‍ത്തി.

ഒളിമ്പിക് വില്ലേജിലെത്തി സഞ്ജയ് സിംഗ് ദുരൂഹ തീരുമാനങ്ങളെടുക്കാന്‍ ഇടപെട്ടുവെന്നും ഹൈക്കോടതിയില്‍ വിധിപറയാന്‍ മാറ്റിയ ഹര്‍ജിയില്‍ ഗുസ്തി താരങ്ങള്‍ വാദിച്ചു. 

വിനേഷ് ഫോഗട്ടിന്റെ ഹര്‍ജി കായിക തര്‍ക്ക പരിഹാര കോടതി നേരത്തേ ഫയലില്‍ സ്വീകരിക്കുകയായിരുന്നു. ഹര്‍ജിയില്‍ വിധി ഇന്നുതന്നെ ഉണ്ടാകുമെന്നാണ് വിവരം. 

ഒളിംപിക്സില്‍ അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെയാണ് വെള്ളി മെഡല്‍ നല്‍കണമെന്ന ആവശ്യവുമായി വിനേഷ് ഫോഗട്ട് കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്.

ഗുസ്തി ഫെഡറേഷന്റെ തിരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റിയെ 2023 ഡിസംബറില്‍ കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം സസ്പെന്‍ഡ് ചെയ്തിട്ടും ഇത് സംഭവിച്ചതായി വിനേഷ് ഫോഗട്ടിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാഹുല്‍ മെഹ്റ ചൂണ്ടിക്കാട്ടി. അധ്യക്ഷന്‍ അനധികൃതമായി തീരുമാനമെടുത്തെന്നും ആരോപണമുണ്ട്.

വിനേഷ് ഫോഗട്ട് 50 കിലോ ഫ്രീസ്റ്റൈലിന്റെ ഫൈനൽ മത്സരത്തിൽ പ്രവേശിച്ചതിന് ശേഷം നടത്തിയ 50കിലോ ഭാരം തെളിയിക്കുന്ന പരിശോധനയിൽ കേവലം 100 ഗ്രാം വ്യത്യാസത്തിൽ പരാജയപ്പെട്ടു. 

ബോക്‌സർ വിജേന്ദർ സിങ്ങ് അടക്കമുള്ള പലരും ഇതിൽ ദുരൂഹത ആരോപിക്കുന്നുണ്ട്. ഗോഥയിലും പുറത്തും പലരോടും പല വ്യവസ്ഥയോടും മല്ലിട്ട് മത്സരിച്ചാണ് വിനേഷ് ഈ നേട്ടങ്ങളൊക്കെ സ്വന്തമാക്കിയത്.

 പാരീസ് ഒളിമ്പിക്‌സിൽ നിന്നുള്ള അയോഗ്യതയെ തുടർന്ന് നിരാശയാലും ഹൃദയം തകർന്നും ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് ഇന്ന് കാലത്ത് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

ഇപ്പോൾ വിനേഷിന്റെ ഭാരം കൂടിയതുമായ ബന്ധപ്പെട്ട് സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് വൈറലാവുകയാണ്. 

ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഒരു വാർത്ത പങ്കുവെച്ചു അദ്ദേഹം എക്‌സിൽ കുറിച്ചു: “സെമി ഫൈനൽ വിജയത്തിന് ശേഷം ഫോഗട്ട് എങ്ങനെയാണ് അമിതഭാരമുള്ളതെന്ന് കാണാൻ നിങ്ങൾ ഇന്ത്യൻ എക്സ്പ്രസ്സ് സ്റ്റോറി വായിക്കുക. 

ഇന്ത്യൻ ഉദ്യോഗസ്ഥർ അവൾക്ക് കുറച്ച് ORS നൽകി, അത് അവളുടെ ഭാരം 52.7 കിലോ ആയി വർദ്ധിപ്പിച്ചു! അവൾ ഒറ്റരാത്രികൊണ്ട് 2.7 കിലോഗ്രാം കുറയുമെന്ന് അവർ പ്രതീക്ഷിച്ചു, അതിനായി അവളെ രാത്രി മുഴുവൻ വർക്ക്ഔട്ടിനായി നിർദ്ദേശം നൽകി. ഈ അശ്രദ്ധ! മനഃപൂർവമോ?”

പാരീസിൽ ഫോഗട്ട് ചരിത്രനേട്ടം കുറിച്ചത് 50 കിലോഗ്രാം ഫ്രീസ്റ്റൈലിണെങ്കിലും അത് അവരുടെ ഇഷ്ട വിഭാഗമായിരുന്നില്ലെന്നതാണ് ഇതിൽ ശ്രദ്ധേയമായ കാര്യം. തന്റെ ഇഷ്ടവിഭാഗമായ 53 കിലോയിൽ നിന്ന് 50-ലേക്ക് ഭാരം കുറച്ചാണ് ഫോഗട്ട് ഇത്തവണ ഒളിമ്പിക്‌സിന് യോഗ്യത നേടിയത്. 

കഴിഞ്ഞ രണ്ട് വർഷങ്ങളിലായി അധികാരികളോട് നടത്തിയ പോരാട്ടവും പരിക്കുമാണ് വിനേഷിനെ 50 കിലോ വിഭാഗത്തിൽ മത്സരിപ്പിക്കുന്നതിലേക്ക് മാറ്റിയത്

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

Related Articles

Popular Categories

spot_imgspot_img