പാരീസ് ഒളിംപിക്സിൽ ഇന്ത്യ മെഡൽ ഉറപ്പിച്ച വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കും. ഭാരപരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് നടപടി. താരത്തിന് ഒളിംപിക്‌സ് മെഡൽ നഷ്ടമാകും. അനുവദനീയമായതിലും 100 ഗ്രാം ഭാരം അധികമായതിനാലാണ് താരത്തിനെ അയോഗ്യയാക്കുന്നത്.(Vinesh Phogat disqualified after weigh in, will miss Paris Olympic medal)
വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിലാണ് വിനേഷ് ഫോഗട്ട് ഫൈനലിൽ എത്തിയത്. ഇതോടെ ഇന്ത്യ മെഡൽ ഉറപ്പിച്ചിരുന്നു. ഇന്ന് കലാശപ്പോരിൽ മത്സരിക്കാനിരിക്കെയാണ് അപ്രതീക്ഷിത തിരിച്ചടി നേരിടുന്നത്. ആവേശകരമായ സെമിപോരാട്ടത്തിൽ ക്യൂബയുടെ യുസ്‌നെലിസ് ലോപ്പസിനെയാണ് വിനേഷ് ഫോഗട്ട് വീഴ്ത്തിയത്. 5–0നാണ് വിനേഷ് ഫോഗട്ട് വിജയിച്ചിരുന്നു. ഇതോടെ, ഒളിംപിക്സ് ഗുസ്തി ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന നേട്ടവും വിനേഷ് ഫോഗട്ട് സ്വന്തമാക്കി.